തേൻമാവിൻകൊമ്പത്ത് എന്ന സിനിമയിൽ ചിരിയുടെ മാലപ്പടക്കവുമായി പപ്പുവിന്റെ നിരവധി രംഗങ്ങളാണുള്ളത്. കാർത്തുമ്പിയുടെ കള്ളുകുടിയൻ അമ്മാവനായെത്തി കുറച്ചൊന്നുമല്ല പപ്പു നമ്മെ ചിരിപ്പിച്ചത്. ‘ടാസ്കി വിളിയെടാ...’ എന്ന ആ ക്ലാസിക് ഡയലോഗ് പറയാത്ത മലയാളികൾ കുറവായിരിക്കും. ആ ‘ടാസ്കി’ ഡയലോഗുകളുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേൻമാവിൻകൊമ്പത്ത് എന്ന സിനിമയിൽ ചിരിയുടെ മാലപ്പടക്കവുമായി പപ്പുവിന്റെ നിരവധി രംഗങ്ങളാണുള്ളത്. കാർത്തുമ്പിയുടെ കള്ളുകുടിയൻ അമ്മാവനായെത്തി കുറച്ചൊന്നുമല്ല പപ്പു നമ്മെ ചിരിപ്പിച്ചത്. ‘ടാസ്കി വിളിയെടാ...’  എന്ന ആ ക്ലാസിക് ഡയലോഗ് പറയാത്ത മലയാളികൾ കുറവായിരിക്കും.  ആ ‘ടാസ്കി’ ഡയലോഗുകളുമായി പൊട്ടിച്ചിരിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുടെ മനസ്സ് കവരുകയാണ് സഹോദരിമാരായ വിയയും നിയയും. ദിവസങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിന് ആളുകളാണ് ഈ തകർപ്പൻ പെർഫോമൻസ് കണ്ടത്. ബസ് ടോപ്പിൽ നടക്കുന്ന ആ രംഗം അതേപടി പുനരാവിഷ്ക്കരിച്ചിച്ചുണ്ട് ഈ വിഡിയോയിൽ.

ADVERTISEMENT

ഈ കുരുന്നുകളുടെ ഭാവാഭിനയവും ടൈമിംങിനും ഡയലോഗ് പ്രസന്റേഷനും ഒക്കെ  പെർഫെക്റ്റാണ്. നേരത്തെ നാടോടിക്കാറ്റിലെ  ദാസനും വിജയനുമായെത്തി മലയാളികളെ കുറച്ചൊന്നുമല്ല  ഇവർ ചിരിപ്പിച്ചത്. ദിവസങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിന് ആളുകളാണ് ഈ കിടിലൻ പെർഫോമൻസ് കണ്ടത്. ചെറുപ്രായത്തിൽ ഇത്രയും ഗംഭീര പ്രകടനം നടത്തുന്ന കുരുന്നുകൾ ഭാവിയിൽ വലിയ താരങ്ങളാകുമെന്ന് ഉറപ്പാണെന്ന് പലരും കമന്റുകളിൽ പറയുന്നു. ദാസന്റേയും വിജയന്റേയും ആ വിഡിയോ സംവിധായകൻ ജീത്തു ജോസഫും നടൻ അജു വർഗീസുമെല്ലാം പങ്കുവച്ചിരുന്നു. 

ADVERTISEMENT

ആറുവയസ്സുകാരി വിയയും മൂന്നുവയസ്സുകാരി നിയയും മുൻപുതന്നെ ടിക്ടോക് വിഡിയോകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരങ്ങളാണ്. അച്ഛൻ റനീഷിനും അമ്മ ജിനിക്കുമൊപ്പം കുവൈറ്റിലാണ്  ഇവർ താമസിക്കുന്നത്.

English summary: Two little sisters imitating Pappu in Thenmavinkombath-Viral video