രണ്ടാം നിലയിലെ വിൻഡോ റെയിലിംഗുകളിൽ കുടുങ്ങി തൂങ്ങിയാടിയ ഒരു കൊച്ചു പെൺകുട്ടിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപെടുത്തി വഴിയാത്രക്കാരി. കുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അബദ്ധത്തിൽ ജനാലയുടെ സെക്യൂരിറ്റി ബാറുകളിൽ കുടുങ്ങുകയായിരുന്നു. രണ്ടാം നിലയിലെ ജനലിന്റെ സെക്യൂരിറ്റി ബാറുകളില്‍ തല കുടുങ്ങി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാം നിലയിലെ ജനലിന്റെ സെക്യൂരിറ്റി ബാറുകളില്‍ കുടുങ്ങി തൂങ്ങിയാടിയ ഒരു കൊച്ചു പെൺകുട്ടിയെ സംയോചിതമായ ഇടപെടലിലൂടെ രക്ഷപെടുത്തി വഴിയാത്രക്കാരി. കുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അബദ്ധത്തിൽ ജനാലയുടെ സെക്യൂരിറ്റി ബാറുകളിൽ കുടുങ്ങുകയായിരുന്നു. രണ്ടാം നിലയിലെ സെക്യൂരിറ്റി ബാറുകളില്‍ തല കുടുങ്ങി കുഞ്ഞ് തൂങ്ങിയാടുയായിരുന്നു. മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിൽ നടന്ന ഈ സംഭവത്തിന്റെ വിഡിയോ ഞെട്ടലോടെയാണ് ലോകം കണ്ടത്.

കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ ആ സ്ത്രീ തൊട്ടുതാഴത്തെ നിലയിലെ ജനാലയുടെ സെക്യൂരിറ്റി ബാറുകളിൽ കയറി  തന്റെ തോളിൽ കുഞ്ഞിനെ താങ്ങി നിർത്തുകയാണ് വിഡിയോയിൽ. ഇരുപത് മിനിട്ടാണ് ആ സ്ത്രീ കുഞ്ഞിന് അപകടമുണ്ടാകാതിരിക്കാൻ അവളെ തോളിൽ താങ്ങി നിർത്തിയത്. പിന്നീട് രണ്ട് പുരുഷൻമാരുടെ സഹായത്തോടെ കുട്ടിയെ രക്ഷപ്പെടുത്തി. എങ്ങനെ തനിക്കിതിനുള്ള ധൈര്യമുണ്ടായെന്ന് അറിയില്ലെന്നും ഒരു അമ്മയെന്ന നിലയിലുള്ള ബോധമായിരിക്കാം തനിക്കിതിനുള്ള ധൈര്യം തന്നതെന്നും അവർ പറയുന്നു. 

ADVERTISEMENT

കുഞ്ഞുങ്ങളെ ഇത്തരം അപകട സാഹചര്യങ്ങളിൽ തനിച്ചാക്കരുതെന്നും അവരെ കരുതലോടെ  വളർത്തണമെന്നുമാണ് പലരും വിഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. ട്വിറ്ററിൽ പങ്കുവച്ച വിഡിയോ ഇപ്പോൾ വൈറലാണ്. ആ സ്ത്രിയുടെ ധൈര്യത്തേയും കരുതലിനേയും വാഴ്ത്തുകയാണ് സോഷ്യൽ ലോകം.

കൊച്ചുകുട്ടികൾക്ക് അപകടം ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കാം

കൊച്ചുകുട്ടികളുള്ള മാതാപിതാക്കളുടെ ഏറ്റവും വലിയ ആധികളിലൊന്നാണ് അവർക്കുണ്ടാകുന്ന അപകടങ്ങൾ. വീടുകളിൽ എത്ര കരുതലോടെ കാത്താലും ചിലപ്പോൾ കുഞ്ഞുമക്കൾ അപകടങ്ങളിൽ ചെന്നു വീഴാം. നിസാരമെന്ന് നാം കരുതുന്ന പലതും കുഞ്ഞിന്റെ ജീവനുതന്നെ  ഭീഷണിയായേക്കാം.  കുഞ്ഞുങ്ങളെ ഇത്തരം അപകടങ്ങളിൽ നിന്നും സംരക്ഷിക്കാൻ മുതിർന്നവരുടെ കരുതലും ശ്രദ്ധയും അത്യാവശ്യമാണ്.

ADVERTISEMENT

∙  ഫ്ലാറ്റുകളിലും മറ്റും താമസിക്കുമ്പോൾ  ജനലുകൾക്ക് നിർബന്ധമായും സെക്യൂരിറ്റി ബാറുകൾ ഉണ്ടായിരിക്കണം.  അതിന്റെ വിടവുകൾ  എത്രയും ചെറുതാകാമോ അത്രയും നല്ലത്.

∙ കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കരുത്.  അപകടകരമല്ലെന്ന്  ഉറപ്പുള്ള സ്ഥലങ്ങളിൽ മാത്രം  കുട്ടികളെ കളിക്കാൻ അനുവദിക്കുക. കളിക്കുമ്പോൾ മുതിർന്ന ഒരാളുടെ മേൽനോട്ടം വേണം

ADVERTISEMENT

∙ കുളിമുറിയിൽ വെള്ളം നിറച്ച ബക്കറ്റിനരുകിൽ കുഞ്ഞിനെ  നിർത്തരുത്

∙ കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. വിഴുങ്ങാനോ വീഴാനോ സാധ്യതയുള്ള കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് നൽ‌കരുത്. ‌ ലോഹനിർമിതമായവ ഒഴിവാക്കണം. ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച കളിപ്പാട്ടങ്ങൾ  ൽകരുത്.

∙ ടിവി, റേഡിയോ ടേബിൾഫാൻ ഭാരമുള്ള വസ്തുക്കൾ തുടങ്ങിയ കുട്ടികളുടെ കയ്യെത്തും ഉയരത്തിൽ സൂക്ഷിക്കരുത്. മേശവിരിയിൽ പിടിച്ച് ഇത്തരം വസ്തുക്കൾ താഴെയിടാതിരിക്കാനുള്ള മുൻകരുതലെടുക്കണം.

∙ അടുപ്പിന്റെ അരികിൽ  നിന്നു  മാറ്റിനിർത്തണം. ചൂടു വസ്തുക്കൾ പാത്രങ്ങളിലേക്ക് പകർത്തുമ്പോഴും പകർത്തി സൂക്ഷിക്കുമ്പോഴും സൂക്ഷിക്കണം

∙  റോഡിലോ റോഡിനു സമീപത്തോ  ടെറസിലോ കളിക്കാൻ അനുവദിക്കരുത്

∙ വീടിനു സമീപമുള്ള കുളങ്ങൾക്കും കിണറുകൾക്കും ഉയരമുള്ള സംരക്ഷണ ഭിത്തി കെട്ടുക. കിണറുകൾ ഇരുമ്പുവല കൊണ്ട് മൂടുന്നതാണ് നല്ലത്

English summary: Woman in China holds up child dangling from window railings