ഓസ്‌ട്രേലിയൻ മരുഭൂമിയിൽ കഴിഞ്ഞ ദിവസം കാണാതായ കുഞ്ഞിനെ മൂന്ന് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. മൂന്ന് വയസ്സുള്ള ആന്റണി ‘എജെ’ എൽഫലാക്കിനെയാണ് പുട്ടി ഗ്രാമപ്രദേശത്ത് നിന്ന് കാണാതായത്.ഓട്ടിസം ബാധിച്ച കുഞ്ഞിന് സംസാരശേഷിയും ഇല്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണാതായതിന് ശേഷം തിങ്കളാഴ്ച രാവിലെ അടുത്തുള്ള നദീതീരത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്‌ട്രേലിയൻ മരുഭൂമിയിൽ  കഴിഞ്ഞ ദിവസം കാണാതായ കുഞ്ഞിനെ മൂന്ന് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. മൂന്ന് വയസ്സുള്ള ആന്റണി ‘എജെ’ എൽഫലാക്കിനെയാണ് പുട്ടി ഗ്രാമപ്രദേശത്ത് നിന്ന് കാണാതായത്. ഓട്ടിസം ബാധിച്ച കുഞ്ഞിന് സംസാരശേഷിയും ഇല്ല. കഴിഞ്ഞ വെള്ളിയാഴ്ച കാണാതായതിന് ശേഷം തിങ്കളാഴ്ച രാവിലെ അടുത്തുള്ള നദീതീരത്ത് നിന്നാണ് കണ്ടെത്തിയത്. കുട്ടി  ഒരു പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്.

കുഞ്ഞിനെ കണ്ടെത്താൻ ആംബുലൻസ്, സ്റ്റേറ്റ് എമർജൻസി സർവീസ്, റൂറൽ ഫയർ സർവീസ്, വോളന്റിയർ റെസ്ക്യൂ അസോസിയേഷൻ എന്നിവയുൾപ്പെടെ പ്രാദേശിക അധികാരികളുടെ സഹായത്തോടെ ഉദ്യോഗസ്ഥർ വിപുലമായ തിരയൽ പ്രവർത്തനം സംഘടിപ്പിച്ചിരുന്നു. നൂറുകണക്കിന് അടിയന്തര സേവന സന്നദ്ധപ്രവർത്തകരും അവരെ സഹായിച്ചു.

ADVERTISEMENT

തിങ്കളാഴ്ച രാവിലെ നീണ്ട തിരച്ചിലിന് ശേഷം, വ്യോമയാന സേനയുടെ പോൾ എയറാണ് എജെയെ കണ്ടെത്തിയത്. കുട്ടി അടുത്തുള്ള നദീതീരത്ത് വെള്ളം കുടിക്കുന്നതിന്റെ വിഡിയോ ഉൾപ്പെടെയുള്ള ഒരു ട്വിറ്റർ പോസ്റ്റിൽ എൻ‌എസ്‌ഡബ്ല്യു പൊലീസ് ഇങ്ങനെ കുറിച്ചു ‘വെള്ളിയാഴ്ച മുതൽ ഹണ്ടർ മേഖലയിലെ ഒരു ഗ്രാമത്തിൽ നിന്നും കാണാതായ മൂന്ന് വയസുള്ള കുട്ടിയെ വലിയ തോതിലുള്ള തിരച്ചിലിനെ തുടർന്ന് കണ്ടെത്തി.’

‘ഇത് ഒരു അത്ഭുതം ആണ്. അവൻ ജീവിച്ചിരിക്കുന്നു, ഞാൻ നാല് ദിവസമായി കുറ്റിക്കാട്ടിൽ കിടക്കുന്നു, ഞാൻ ഉറങ്ങിയിട്ടില്ല’ കുഞ്ഞിന്റെ അച്ഛൻ ആന്റണി എൽഫലാക്ക് പറഞ്ഞു. മകന് ഡയപ്പർ റാഷ് ഉണ്ടായിയെന്നും ദേഹമാസകലം ഉറുമ്പു കടിയേറ്റിരുന്നുവെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ജലമുള്ള പ്രദേശത്തിന് അടുത്തായിരുന്നതുകൊണ്ടാവാം കുഞ്ഞ് ഈ അവസ്ഥ അതിജീവിച്ചതെന്ന് പൊലീസ് സൂപ്രണ്ട് ട്രേസി ചാപ്മാൻ പറഞ്ഞു. 

ADVERTISEMENT

English summary : Three year old missing toddler found Australian bush