സഹജീവികളോടുള്ള കരുതൽ ഈ കുരുന്നിൽ നിന്നും കണ്ടുപഠിക്കേണ്ടതു തന്നെയാണ്. സ്കൂൾ ഹോസ്റ്റലിൽ അമ്മയെ കാണാതെ സങ്കടപ്പെടുന്ന സഹപാഠിയെ ആശ്വസിപ്പിക്കുന്ന ഒരു കുഞ്ഞിന്റെ വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. അരുണാചൽ പ്രദേശിലെ ഒരു സ്കൂൾ ഹോസ്റ്റലിൽ നിന്നുമുള്ള ദൃശ്യമാണിത്. അമ്മയെ കാണാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹജീവികളോടുള്ള കരുതൽ ഈ കുരുന്നിൽ നിന്നും കണ്ടുപഠിക്കേണ്ടതു തന്നെയാണ്. സ്കൂൾ ഹോസ്റ്റലിൽ അമ്മയെ കാണാതെ സങ്കടപ്പെടുന്ന സഹപാഠിയെ ആശ്വസിപ്പിക്കുന്ന ഒരു കുഞ്ഞിന്റെ വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. അരുണാചൽ പ്രദേശിലെ ഒരു സ്കൂൾ ഹോസ്റ്റലിൽ നിന്നുമുള്ള ദൃശ്യമാണിത്. അമ്മയെ കാണാതെ വിഷമിച്ചിരിക്കുന്ന കുട്ടിയുടെ അരികിലെത്തി ആശ്വസിപ്പിക്കുകയാണ് ഈ കുരുന്ന്.

‘മനുഷ്യരുടെ സഹജമായ സ്വഭാവമാണ് സ്നേഹം, അരുണാചൽ പ്രദേശിലെ തവാങ്ങിലെ സ്‌കൂൾ ഹോസ്റ്റലിലെ ഈ കുട്ടികള്‍ വിഷമഘട്ടങ്ങളിൽ പരസ്പരം ആശ്വസിപ്പിക്കുന്നത് നോക്കൂ.’ എന്ന കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ വൈറലാകുകയാണ്.

ADVERTISEMENT

മറ്റൊരാളുടെ വിഷമത്തിൽ ചേർന്നുനിന്ന ആ കുരുന്നിനുള്ള അഭിനന്ദനങ്ങൾ കൊണ്ട് നിറയുകയാണ് വിഡിയോയ്ക്ക് താഴെ. അമ്മയെ കാണാത്തതിന്റെ വിഷമത്തിൽ ഇരിക്കുന്ന കുട്ടിയ്ക്കരികിലെത്ത് ആശ്വാസമവാക്കുകൾ പറയുകയാണ് ഈ കൊച്ചുപെൺകുട്ടി. അമ്മയെ മിസ് ചെയ്യുന്നുണ്ടോയെന്നും ഏപ്രിലിൽ പോകുമ്പോൾ അമ്മയെ കാണാമല്ലോയെന്നുമൊക്കെ പറഞ്ഞ് കൈകൾ ചേർത്തു പിടിച്ചും തലയിൽ തഴുകിയും ആ കുട്ടിയെ സമാധാനിപ്പിക്കുകയാണ് ഈ പെൺകുട്ടി. പ്രായത്തിൽ കവിഞ്ഞ പക്വതയോടെ പെരുമാറുന്ന ഈ കുരുന്ന് മാതൃകയാകുകയാണ്.

English summary : Little girl from Arunachal Pradesh consoles friend - Viral Video