കൊറോണകാലം നീണ്ടുപോയതും വാക്സീന് സ്വീകരിച്ചതുമെല്ലാം ജാഗ്രതയിൽ നിന്ന് പലരെയും പിന്നോട്ട് വലിച്ചിട്ടുണ്ട്. മാസ്ക്കും സാനിറ്റൈസറും ഉൾപ്പെടെ ജാഗ്രതാ നിർദേശങ്ങൾ പാലിക്കാതിരിക്കുന്നതും കാണാം. എന്നാൽ തന്റെ താപപരിശോധന നടത്താതിരുന്ന സെക്യൂരിറ്റിയോട് പരിശോധിക്കാൻ ആവശ്യപ്പെടുന്ന കുട്ടിയുടെ വിഡിയോയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണിയിലാണ് ലോകമിപ്പോൾ. സാമൂഹിക അകലം പാലിച്ചും മാസ്കുകൾ ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചും ശരീരത്തിന്റെ താപനില പരിശോധിച്ചുമാണ് നമ്മുടെ ഓരോ ദിവസങ്ങളും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ, ചില സ്ഥലങ്ങളിൽ മേല്പറഞ്ഞ കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാതെയും ശ്രദ്ധിക്കാതെയും പോകാറുണ്ട്. അത്തരക്കാർക്കു ഒരു പാഠമാണീ വിഡിയോ. ഒരു ചെറിയ പെൺകുട്ടിയാണ് വിഡിയോയിലെ താരം. തന്റെ ഇരു കൈയും നീട്ടി താപനില പരിശോധിപ്പിക്കുന്നതു കൂടാതെ, തന്റെ കൈയിലിരിക്കുന്ന കളിപ്പാട്ടത്തിന്റെ കൂടെ താപനില പരിശോധിപ്പിക്കുന്നുണ്ട്. ഉത്തരവാദിത്തമുള്ള പൗരൻ എന്നാണ് കുട്ടിയെ സോഷ്യൽ ലോകം വിശേഷിപ്പിക്കുന്നത്.

ADVERTISEMENT

സെക്യൂരിറ്റി ഗാർഡിന്റെ അടുത്ത് പോയി താപനില പരിശോധിക്കാൻ നിർബന്ധിക്കുകയാണ് കുട്ടി. അവളുടെ കയ്യിൽ ഒരു പാവയും ഉണ്ട്. തന്റെ മുമ്പിൽ വന്നു ശരീരോഷ്മാവ് പരിശോധിക്കാൻ പറയുന്ന കുട്ടിയെ പുഞ്ചിരിയോടെയാണ് ആ സെക്യൂരിറ്റി ജീവനക്കാരൻ സമീപിക്കുന്നത്. തെർമോമീറ്റർ ഉപയോഗിച്ച് തന്റെ ഊഷ്മാവ് പരിശോധിക്കാൻ അവൾ ആവശ്യപ്പെട്ടതനുസരിച്ച് സെക്യൂരിറ്റി പരിശോധിക്കുന്നു. ഒന്നല്ല തന്റെ രണ്ടു കൈകളും ഓരോന്നായി നീട്ടി നൽകുന്നുമുണ്ട്. സ്വയം പരിശോധിച്ചതിന് ശേഷവും തൃപ്തിവരാതെ തന്റെ പാവക്കുട്ടിയുടെ താപനിലയും കൊച്ചുമിടുക്കി പരിശോധിപ്പിക്കുന്നു..

ADVERTISEMENT

'ഉത്തരവാദിത്തമുള്ള ഒരു പൗരൻ ഇങ്ങനെയായിരിക്കണം' എന്ന് പലരും ട്വിറ്ററിൽ കുറിച്ചു. എന്തായാലും കുട്ടിയുടെ പ്രവർത്തി എല്ലാവരും മാതൃകയാക്കണമെന്നും കുട്ടിയെ പ്രശംസിച്ചും കമന്റുകൾ വരുന്നുണ്ട്.

English Summary: Baby reminds security to check her temperature with doll