കണ്മണിക്കുട്ടിയും അമ്മയും ചേർന്നുള്ള മനോഹരമായൊരു പാട്ട് വിഡിയോ വൈറലാകുകയാണ്. മാമ്പഴക്കാലം എന്ന സിനിമയിലെ ‘കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ’ എന്ന പാട്ടിനൊപ്പമാണ് മുക്തയുടേയും മകളുടേയും തകർപ്പൻ അഭിനയം.. കുഞ്ഞ് കിയാരയുടെ ക്യൂട്ട് ഭാവങ്ങളാണ് ഈ വിഡിയോയുടെ ഹൈലൈറ്റ്. ‘എന്റെ ചെറുപ്പത്തിൽ ഒരുപാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്മണിക്കുട്ടിയും അമ്മയും ചേർന്നുള്ള മനോഹരമായൊരു പാട്ട് വിഡിയോ വൈറലാകുകയാണ്. മാമ്പഴക്കാലം എന്ന സിനിമയിലെ ‘കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ’ എന്ന പാട്ടിനൊപ്പമാണ് മുക്തയുടേയും മകളുടേയും തകർപ്പൻ അഭിനയം. കുഞ്ഞ് കിയാരയുടെ ക്യൂട്ട് ഭാവങ്ങളാണ് ഈ വിഡിയോയുടെ ഹൈലൈറ്റ്. ‘എന്റെ ചെറുപ്പത്തിൽ ഒരുപാട് കേട്ട് ഒത്തിരി ഇഷ്ടം തോന്നിയ പാട്ട്. എന്റെ കണ്മണിക്കുട്ടിയുടെ കൂടെ.’ എന്ന അടിക്കുറിപ്പിനൊപ്പമാണ് മുക്ത ഈ വിഡിയോ തന്റെ സമൂഹമധ്യമ പേജുകളിൽ പങ്കുവച്ചത്. കണ്മണിയോടുള്ള ഇഷ്ടം കൊണ്ട് നിറയുകയാണ് വിഡിയോയ്ക്കു താഴെ.  

ADVERTISEMENT

ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും പൊന്നോമനയാണ് കണ്മണി എന്നു വിളിപ്പേരുള്ള കിയാര. കണ്മണിക്കുട്ടി ഇടയ്ക്കിടെ ക്യൂട്ട് വിഡിയോകളുമായി അമ്മയുടേയും റിമിയുടേയും സമൂഹമാധ്യമ പേജിലൂടെ എത്താറുണ്ട്. മുൻപ്  റിമി ടോമി ‘അമ്മാന കൊമ്പത്തെ’ എന്നു തുടങ്ങുന്ന പാട്ടിന് മനോഹര ദൃശ്യാവിഷ്കാരവുമായി എത്തിയിരുന്നു. അന്ന് റിമിക്കൊച്ചമ്മയെ അനുകരിച്ചും കണ്മണിക്കുട്ടി എത്തിയിരുന്നു. ‘കൊച്ചമ്മേ ഞാൻ നന്നായി കളിച്ചോ?’ എന്ന ചോദ്യവുമായി മുക്തയാണ് ഈ വിഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്. 

ADVERTISEMENT

കണ്മണിക്കുട്ടി സമൂഹമാധ്യമങ്ങളിലെ ഒരു കുഞ്ഞു താരമാണിപ്പോൾ. കഴിഞ്ഞ ശിശുദിനത്തിന് സുഗതകുമാരിയുടെ ‘ഒരു തൈ നടാം’ എന്ന കവിത ചൊല്ലുന്ന വിഡിയോയുമായി കണ്മണിയ്ക്കായി ഒരു യൂട്യൂബ് ചാനൽ പുറത്തിറക്കിയിരുന്നു. അമ്മയേയും റിമിക്കൊച്ചമ്മയേയും പോലെ കണ്മണിയ്ക്കും നിറയെ ആരാധകരുണ്ട്. 

ADVERTISEMENT

English Summary : Muktha share a video with daughter Kanmani