പത്ത് വയസുകാരന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ഓടിക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, നമ്മുടെ രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ വളരെ സാധാരണമാണ്. ചുറ്റുമുള്ള ആളുകളുടെ സുരക്ഷയും ജീവനും അപകടത്തിലാക്കി കൊണ്ട് ചെറിയ കുട്ടികള്‍ക്ക് വണ്ടി കൈമാറുന്ന മാതാപിതാക്കളുണ്ട് ഇവിടെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്ത് വയസുകാരന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ഓടിക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, നമ്മുടെ രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ വളരെ സാധാരണമാണ്. ചുറ്റുമുള്ള ആളുകളുടെ സുരക്ഷയും ജീവനും അപകടത്തിലാക്കി കൊണ്ട് ചെറിയ കുട്ടികള്‍ക്ക് വണ്ടി കൈമാറുന്ന മാതാപിതാക്കളുണ്ട് ഇവിടെ. ക്രിമിനല്‍ കുറ്റമാണിത്. എന്നാല്‍ തങ്ങളുടെ കുട്ടികള്‍ മറ്റുള്ളവരെക്കാള്‍ മികച്ചവരാണെന്നും മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും സ്ഥാപിക്കാനുള്ള ഓട്ടത്തിലാണ് രക്ഷിതാക്കള്‍.

ADVERTISEMENT

ഇത്തരത്തിലൊരു വിഡിയോ ക്ലിപ്പ് നിഖില്‍ റാണ തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉയര്‍ന്ന സുരക്ഷാ റേറ്റിംഗുള്ള കാറുകള്‍ വാങ്ങുന്നതിന്റെ പ്രാധാന്യം ആളുകള്‍ക്ക് മനസിലാക്കി കൊടുക്കുന്ന വിഡിയോ കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുന്നയാളാണ് നിഖില്‍. 

ADVERTISEMENT

ഇത്തവണ, ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഡ്രൈവര്‍ സീറ്റില്‍ ഒരു കൊച്ചുകുട്ടിയെ കാണിക്കുന്ന വിഡിയോയാണ് ഇദ്ദേഹം പങ്കുവെച്ചത്. നിലവിലെ എസ്‌യുവികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ഫോര്‍ച്യൂണര്‍. എന്നാല്‍ ഇവിടെ അതല്ല ചൂണ്ടിക്കാണിക്കുന്നത്. നിയമപ്രകാരം 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് റോഡിലൂടെ വാഹനമോടിക്കാന്‍ അനുവാദമില്ല.

ADVERTISEMENT

പതിനെട്ട് വയസ് നിശ്ചയിക്കാനുള്ള പ്രധാന കാരണം, പതിനെട്ടു വയസ്സുള്ള ഒരാള്‍ക്ക് ശാരീരകമായി വണ്ടി ഓടിക്കാന്‍ പഠിക്കാനും അതു നിയന്ത്രിക്കാനുമുള്ള കഴിവുണ്ടാകും. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ചും അതിലെ തെറ്റും ശരിയും തിരിച്ചറിയാനും മതിയായ മാനസിക അവബോധവും അവന്‍/അവള്‍ വികസിപ്പിക്കുന്നു. തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം കുട്ടികള്‍ അപകടങ്ങള്‍ ഉണ്ടാക്കുകയും അതുവഴി മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. 

ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷിതാക്കള്‍ തന്നെയാണ് ഉത്തരവാദികള്‍. കുട്ടികളെ വാഹനമോടിക്കുന്നതില്‍ നിന്നു വിലക്കുകയും അവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കുകയും വേണം. 18 വയസ്സിന് താഴെയുള്ളവര്‍ ഇത്തരം പ്രവൃത്തികള്‍ക്ക് ശ്രമിക്കുമ്പോള്‍ അതില്‍ നിന്ന് അവരെ തടയേണ്ടത് മാതാപിതാക്കളുടെ പൂര്‍ണ ഉത്തരവാദിത്തമാണ്. റോഡില്‍ ഒരു കൊച്ചുകുട്ടി കാര്‍ ഓടിക്കുന്നത് നിങ്ങള്‍ കണ്ടാല്‍, അധികാരികളെ അറിയിക്കണം. കാരണം അവര്‍ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുകയാണ് ചെയ്യുന്നത്.

Content Summary : Ten year old boy driving toyota fortuner