മലയാളത്തിന്റെ പ്രിയനടി മുക്തയുടെ മകൾ കണ്മണി എന്ന കിയാര സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. കൊച്ചു കൊച്ചു കുറുമ്പുകളും അഭിനയവുമൊക്കെയായി എല്ലാവരിൽ നിന്നും പ്രശംസ ഏറ്റുവാങ്ങാറുണ്ട് ഈ മിടുക്കി. ഇക്കഴിഞ്ഞ ദിവസമായിരുന്നു കാവ്യാ മാധവന്റെ ജന്മദിനം. കാവ്യയ്ക്ക് പിറന്നാളാശംസയുമായി മുക്ത പങ്കുവെച്ചത് കൺമണിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ പ്രിയനടി മുക്തയുടെ മകൾ കണ്മണി എന്ന കിയാര സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. കൊച്ചു കൊച്ചു കുറുമ്പുകളും അഭിനയവുമൊക്കെയായി എല്ലാവരിൽ നിന്നും പ്രശംസ ഏറ്റുവാങ്ങാറുണ്ട് ഈ മിടുക്കി. ഇക്കഴിഞ്ഞ ദിവസമായിരുന്നു കാവ്യാ മാധവന്റെ ജന്മദിനം. കാവ്യയ്ക്ക് പിറന്നാളാശംസയുമായി മുക്ത പങ്കുവെച്ചത് കൺമണിയുടെ ഒരു വിഡിയോയായിരുന്നു. കുസൃതി നിറച്ച ആ അഭിനയ മുഹൂർത്തങ്ങൾ സോഷ്യൽ ലോകം ഏറ്റെടുത്തു എന്ന് പറയേണ്ടതില്ലല്ലോ....കൺമണിയെ അഭിനന്ദിച്ചും കാവ്യക്ക് ജന്മദിനാശംസകൾ നേർന്നും ധാരാളം പേരാണ് വിഡിയോയുടെ താഴെ കമെന്റുകൾ കുറിച്ചിരിക്കുന്നത്.

ADVERTISEMENT

കാവ്യയുടെ കരിയറിലെ തന്നെ ഏറ്റവും ഹിറ്റ് ചിത്രമായ മീശമാധവനിൽ നിന്നുമുള്ള ഒരു രംഗമായിരുന്നു കണ്മണി അഭിനയിച്ചു തകർത്തത്. ദാവണി ചുറ്റി, മുടി പിന്നിക്കെട്ടിയാണ് പ്രശസ്തമായ ആ രംഗം അതുപോലെ തന്നെ കുട്ടിത്താരം അനുകരിച്ചത്. കളിയാക്കിയും കുസൃതി കാണിച്ചും ചിരിച്ച് ഓടിമറയുന്ന കൺമണിയുടെ വിഡിയോ പലയാവർത്തി കണ്ടാലും മതിവരുകയില്ല. ''പിറന്നാൾ ആശംസകൾ കാവ്യ ചേച്ചി'' എന്ന് കുറിച്ചുകൊണ്ടാണ് മുക്ത ഇൻസ്റ്റാഗ്രാമിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

ADVERTISEMENT

വിഡിയോ കണ്ടവരെല്ലാം  കൺമണിയുടെ പ്രകടനത്തെ പ്രശംസിച്ചു കൊണ്ട് കമന്റുകൾ കുറിച്ചിട്ടുണ്ട്.  കണ്മണി പൊളിച്ചുവെന്നും ഒരു രക്ഷയും ഇല്ലാത്ത അഭിനയം എന്നുമൊക്കെയാണ് ഭൂരിപക്ഷം പേരും എഴുതിയിരിക്കുന്നത്. ധാരാളം പേർ ചുവന്ന നിറത്തിലുള്ള ഹൃദയത്തിന്റെ ഇമോജിയും കമന്റ് ആയി കുറിച്ചിട്ടുണ്ട്.

ADVERTISEMENT

Content Highlight – Kavya Madhavan | Dileep | Kiara Kanmani | Mukta's daughter |  Social media sensation | Meesamadhavan scene imitation