മാവിന്റെ ചുവട്ടിൽ കളിയ്ക്കാൻ ചെന്നപ്പോൾ അണ്ണാറക്കണ്ണൻ എവിടെ പോയി? ചോദ്യം ഒരു കുഞ്ഞിനോടാണെങ്കിൽ പല തരത്തിലുള്ള രസകരമായ മറുപടികൾ പ്രതീക്ഷിക്കാം. അത്തരത്തിലൊരു മറുപടിയുടെ വിഡിയോ ആണ് കഴിഞ്ഞ ദിവസം മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് സമൂഹ മാധ്യമങ്ങളിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവിന്റെ ചുവട്ടിൽ കളിയ്ക്കാൻ ചെന്നപ്പോൾ അണ്ണാറക്കണ്ണൻ എവിടെ പോയി? ചോദ്യം ഒരു കുഞ്ഞിനോടാണെങ്കിൽ പല തരത്തിലുള്ള രസകരമായ മറുപടികൾ പ്രതീക്ഷിക്കാം. അത്തരത്തിലൊരു മറുപടിയുടെ വിഡിയോ ആണ് കഴിഞ്ഞ ദിവസം മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. മകൾ കമലയാണ് അശ്വതിയുടെ വിഡിയോയിലെ താരം. കാണുന്നവരുടെ ചുണ്ടിൽ ചെറു ചിരിയും മനസിൽ വാത്സല്യവും നിറയ്ക്കുന്ന ആ വിഡിയോ കണ്ടവർ വീണ്ടും കാണുമെന്നുറപ്പാണ്. അത്രയേറെ ഹൃദയം നിറയ്ക്കും കുഞ്ഞു കമലയുടെ ഭാവങ്ങളും കൊഞ്ചിയുള്ള സംസാരവും. 

ആരാണ് ഫുഡ് തിന്നാൻ പോയത്..? അശ്വതിയുടെ ചോദ്യം തുടങ്ങുന്നത് അവിടെ നിന്നുമാണ്. ഉടൻ തന്നെ വന്നു കമലക്കുട്ടിയുടെ ഉത്തരം. ''അണ്ണാൻ. അവന് വെസക്കില്ലേ...അവൻ കയിച്ചും..'' അണ്ണാൻ എന്താണ് കഴിക്കുന്നതെന്നു ചോദിക്കുമ്പോഴും മറുപടിയുണ്ട് കമലയ്ക്ക്.. '' ചോറും തൈരും മീൻ വറുത്തതും എല്ലാം കൂട്ടി കൂട്ടി കയിച്ചുമവര്..'' അവൻ ഇപ്പൊ വരുമെന്ന് കൂടി കൂട്ടി ചേർത്താണ് കമല അണ്ണാറക്കണ്ണന് വേണ്ടി കാത്തിരിക്കുന്നത്. മാവിൻ ചുവട്ടിൽ കളിയ്ക്കാൻ ചെന്നപ്പോ അണ്ണാനെ കാണുന്നില്ല ! അപ്പോഴേ കമലയ്ക്ക് കാര്യം പിടികിട്ടി എന്ന കുറിപ്പോടെയാണ് അശ്വതി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

ADVERTISEMENT

പെരുന്നാൾ ഒക്കെ അല്ലെ അണ്ണാൻ സർ ബിരിയാണി ഒക്കെ കഴിച്ച് എവിടെയേലും മയങ്ങി കിടക്കുന്നുണ്ടാകും. ഒരു പ്രത്യേക തരം അണ്ണാൻ ആണല്ലേ...എന്ന് തുടങ്ങി നിരവധി കമെന്റുകളാണ് വിഡിയോയുടെ താഴെയുള്ളത്. ധാരാളം പേർ ക്യൂട്ട് എന്നും നിരവധി തവണ കണ്ടുവെന്നും കുറിച്ചിട്ടുണ്ട്.

English Summary:

Viral Video Charms Netizens: Kamala Explains Squirrel's Feast