‘കമലപ്പെണ്ണ് വന്നത് വേറെ സിലബസ്സും കൊണ്ട്’; മകൾക്ക് ഹൃദയം തൊടുന്നൊരു കുറിപ്പുമായി അശ്വതി ശ്രീകാന്ത്

HIGHLIGHTS
  • മൂത്ത മകൾ പദ്മയുെട സ്വഭാവമേയല്ല കമലയ്ക്ക് എന്ന് പറയുകയാണ് കുറിപ്പിൽ
  • പിറന്നാൾ ആശംസകളുമായി നിരവധിപ്പേരാണ് കമന്റുകൾ ചെയ്യുന്നത്.
aswathyi-srikanths-heartwarming-note-for-kamalas-second-birthday
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

രണ്ടാമത്തെ മകൾ കമലയുടെ രണ്ടാം പിറന്നാളിന് ഹൃദയം തൊടുന്നൊരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. മൂത്ത മകൾ പദ്മയുടെ സ്വഭാവമേയല്ല കമലയ്ക്ക് എന്ന് പറയുകയാണ് കുറിപ്പിൽ. കമലയുടെ വളർച്ചയുടെ ഒരോ ഘട്ടങ്ങളും കോർത്തിണക്കിയ ചിത്രങ്ങളും കുറിപ്പിനൊപ്പമുണ്ട്. തന്റേയും മക്കളുടേയും വിശേഷങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് അശ്വതി.‘ബേബി കെയറിങ്ങിന്റെ’ നല്ല പാഠങ്ങളും പലപ്പോഴായി താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അമ്മയെന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ചെറിയ ടിപ്സുകളും അശ്വതി യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട് . കമലയ്ക്ക് പിറന്നാൾ ആശംസകളുമായി നിരവധിപ്പേരാണ് കമന്റുകൾ ചെയ്യുന്നത്. 

അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്

The one who born to heal me !

ആദ്യത്തെ കുഞ്ഞിനെ പോലെ ഇനിയൊരാളെ സ്നേഹിക്കാൻ കഴിയുമോ എന്നായിരുന്നു ഇവളെ ആദ്യമായി കൈയ്യിൽ എടുക്കുവോളം സംശയം. അമ്മയാവുമ്പോൾ എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും പത്മ പഠിപ്പിച്ച് തന്നതിന്റെ ധൈര്യമുണ്ടായിരുന്നു ചെറുതിനെ കിട്ടിയപ്പോൾ. പക്ഷേ കമലപ്പെണ്ണ് വന്നത് വേറെ സിലബസ്സും കൊണ്ടാണ്. സകലതിലും നേരെ ഓപ്പോസിറ്റ്. ആദ്യത്തവൾ അമ്മയൊട്ടി മാത്രം ആണെങ്കിൽ ഇവള് സകലരോടും ഒട്ടും. മൂത്തവൾ തൊട്ടാൽ കരയുമെങ്കിൽ ഇവള് അടിക്ക് അടി തിരിച്ചടി മട്ടാണ്. പത്മയ്ക്ക് ഭക്ഷണംന്ന് എഴുതി കണ്ടാൽ വയറു നിറയുമെങ്കിൽ ചെറിയവൾ എഴുനേൽക്കുന്നതേ ബിരിയാണി ചോദിച്ചാണ്. അമ്മ ജോലിക്ക് പോകാനിറങ്ങുമ്പോൾ മൂത്തവൾക്ക് ഇപ്പോഴും സങ്കടമാണെങ്കിൽ ഇളയവൾ ഒരു റ്റാ റ്റാ തന്നാൽ ഭാഗ്യം. ഡീ പപ്പാ ന്ന് ചേച്ചിയെ വിളിക്കുന്ന അവളുടെ കളറു പെൻസിൽ മുതൽ ഐ പാഡ് വരെ കട്ടോണ്ട് പോകുന്ന കുഞ്ഞാപ്പി. പത്മയെ സോഫയിൽ ഇരുത്തി പോയാൽ ഒരു മണിക്കൂർ കഴിഞ്ഞ് വന്നു നോക്കിയാലും അവിടെത്തന്നെ കാണുമായിരുന്നു. ഇവളെ നിലത്ത് വച്ചാൽ പിന്നെ കട്ടിലിന്റെ അടിയിലോ ഡൈനിങ് ടേബിളിന്റെ മുകളിലോ നോക്കിയാ മതി. വഴക്ക് പറഞ്ഞാൽ ‘പാവം വാവയല്ലേ, അമ്മേടെ പൊന്നല്ലേ’ ന്ന് ചോദിച്ച് കൈകൂപ്പി കാണിക്കുന്ന ബിഗ് ഡ്രാമ ക്വീൻ. അങ്ങനെ മൊത്തത്തിൽ പേരെന്റിങ് എന്ന വാക്ക് റീഡിഫൈൻ ചെയ്യിച്ച പെണ്ണാണ്. ഞങ്ങടെ സന്തോഷക്കുടുക്ക ! പൊന്നിന് പിറന്നാളുമ്മ. 

Content Highlight –  Heart touching note ​| Kamala's second birthday | Ashwati Srikanth |  Baby caring | Parenting redefined 

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS