ലോകം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് റഷ്യ– യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചാണ്. മാനവ രാശിയുടെ നാശത്തിനു തന്നെ ഈ യുദ്ധം വഴി വയ്ക്കുമോ എന്നു പോലും ലോകം ഭയക്കുന്നു. പതിനായിരക്കണക്കിനു ആളുകളെ യുദ്ധം അഭയാർഥികളാക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ തിരിച്ചടികളുണ്ടാക്കുന്നു. ബോംബാക്രമണത്തിന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് റഷ്യ– യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചാണ്. മാനവ രാശിയുടെ നാശത്തിനു തന്നെ ഈ യുദ്ധം വഴി വയ്ക്കുമോ എന്നു പോലും ലോകം ഭയക്കുന്നു. പതിനായിരക്കണക്കിനു ആളുകളെ യുദ്ധം അഭയാർഥികളാക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ തിരിച്ചടികളുണ്ടാക്കുന്നു. ബോംബാക്രമണത്തിന്റെയും മരണത്തിന്റെയും നഷ്ടങ്ങളുടെയും കണക്കെടുപ്പിനിടയിൽ അധികമാരും ചർച്ച ചെയ്യാതെ ഒരു ചരിത്ര സംഭവം കടന്നുപോയി. റഷ്യൻ സാമ്രാജ്യത്തെ 304 വർഷം മുന്നോട്ടു നയിച്ച റോമനോവ് സർ വംശം ഉദയം ചെയ്തതിന്റെ 410–ാമത്  വർഷം. 1613 മാർച്ച് 24നായിരുന്നു റോമനോവ് സാർ വംശത്തിന്റെ ഉദയം. 16 വയസ്സുകാരനായ മിഖായേൽ റോമിനോവിനെ റഷ്യയിലെ ഒരു സംഘം പ്രഭുക്കന്മാർ സർ പദവിയിലേക്ക് അവരോധിച്ചതോടെയാണ് റഷ്യയിലെ സംഭവ ബഹുലമായ ചക്രവർത്തി ഭരണത്തിന് തുടക്കമാകുന്നത്.

മോസ്കോയിലെ സമ്മേളനം

ADVERTISEMENT

വിദേശ ആക്രമണങ്ങൾ കൊണ്ടും ആഭ്യന്തര കലഹങ്ങൾ കൊണ്ടും സംഘർഷഭരിതമായിരുന്നു അന്ന് റഷ്യ. സാമ്രാജ്യത്തെ കൈവിട്ടുകളയാൻ ഒരുക്കമല്ലാത്ത 50 നഗരങ്ങളിലെ പ്രഭുക്കന്മാർ മോസ്കോയിൽ ഒന്നിച്ചു ചേർന്നു. രാജ്യത്തിന്റെ നിലനിൽപിന് ഒരു ചക്രവർത്തിയെ തിരഞ്ഞെടുത്തേ മതിയാകൂ എന്നതായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. ഫയദോർ റോമനോവ് എന്ന പ്രഭുവിന്റെ മകനായിരുന്നു മിഖായേൽ. റഷ്യയിലെ റുറിക് വംശത്തിലെ അവസാന ചക്രവർത്തിയായിരുന്ന ഫയദോർ ഒന്നാമന്റെ കുടുംബത്തിൽ നിന്നു തന്നെയായിരുന്നു മിഖായേലും. റഷ്യയെ ശിഥിലമാക്കിയ ബോറിസ് ഗൊഡുനോവിനോട് മിഖായേലിന്റെ കുടുംബത്തിനുണ്ടായിരുന്ന ശത്രുതയും ചക്രവർത്തിയായി ആ ചെറുപ്പക്കാരനെ തിരഞ്ഞെടുക്കുന്നതിന് സഹായകമായി. അധികാരത്തിലിരിക്കെ ഗോഡുനോവ് മിഖായേലിനെയും കുടുംബത്തെയും പോളണ്ടിലേക്ക് നാടുകടത്തിയിരുന്നു. തുടർന്ന് മിഖായേലിന്റെ മാതാപിതാക്കൾ സന്യസ്തരെ പോലെ അവിടെ കഴിയുകയായിരുന്നു.

ചക്രവർത്തിയായി തിരഞ്ഞെടുക്കുമ്പോൾ അമ്മയ്ക്കൊപ്പം  മഠത്തിൽ

ADVERTISEMENT

മോസ്കോയിൽ ഒരുമിച്ചുകൂടിയ പ്രഭുക്കന്മാർ മിഖായേലിനെ ചക്രവർത്തിയായി തിരഞ്ഞെടുക്കുമ്പോൾ അദ്ദേഹം അമ്മയ്ക്കൊപ്പം ഇപാറ്റീവിലെ മഠത്തിലായിരുന്നു. രാഷ്ട്ര ഭരണത്തിലേക്ക് മകൻ കടന്നാൽ ശത്രുക്കൾ അവനെ ഇല്ലാതാക്കുമെന്നു ഭയന്ന അമ്മ, ചക്രവർത്തി പദം ഏറ്റെടുക്കാൻ മകനെ അനുവദിച്ചില്ല. സമ്മേളന ശേഷം ദൗത്യ വാഹകരായെത്തിയ പ്രഭുക്കന്മാർക്ക് അവരോട് ഏറെനേരം ചർച്ച ചെയ്യേണ്ടതായി വന്നു. കാര്യങ്ങൾ തിരിച്ചറിഞ്ഞതോടെ മാതാവ് മനസ്സില്ലാ മനസ്സോടെ മകനു പുതിയ ദൗത്യം ഏറ്റെടുക്കാൻ അനുമതി കൊടുക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ മതാപിതാക്കന്മാരുടെ നിയന്ത്രണത്തിലായിരുന്നു മിഖായേൽ രാജഭരണം നടത്തിയത്. പതിയെ രാജനീതിയുടെയും കൗശലത്തിന്റെ പാതകളിലേക്ക് അദ്ദേഹം നടന്നു കയറി. ചില ശത്രു രാജ്യങ്ങളുമായി ഉടമ്പടികളുണ്ടാക്കി സാമ്രാജ്യത്തിൽ സമാധാനം കൊണ്ടുവന്നു. അതൊരു തുടക്കമായിരുന്നു. റഷ്യക്ക് ഒഴിച്ചു നിർത്താനാകാത്ത സർ ചക്രവർത്തിമാരുടെ ചരിത്രത്തിന്റെ തുടക്കം. 

ADVERTISEMENT

English Summary : Romanov dynasty