വൃക്ഷങ്ങൾ സിലിണ്ടർ ആകൃതിയിലാണല്ലോ വളരുന്നത്. എന്തുകൊണ്ടാണ് അവയുടെ തണ്ടുകൾ സിലിണ്ടറിന്റെ ആകൃതിയിലല്ലാതെ ചതുരാകൃതിയിലോ ത്രികോണാകൃതിയിലോ ‌ വളരാത്തത്? വലിയ കാറ്റും കോളും വന്നാൽ പോലും കാറ്റിനോട് ഏറ്റവും കുറഞ്ഞ പ്രതിരോധം പുലർത്തിക്കൊണ്ട് അതിനെ ചെറുക്കാൻ കഴിയുന്ന രീതിയിൽ പ്രകൃതി ഒരുക്കിയെടുത്തതാവാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൃക്ഷങ്ങൾ സിലിണ്ടർ ആകൃതിയിലാണല്ലോ വളരുന്നത്. എന്തുകൊണ്ടാണ് അവയുടെ തണ്ടുകൾ സിലിണ്ടറിന്റെ ആകൃതിയിലല്ലാതെ ചതുരാകൃതിയിലോ ത്രികോണാകൃതിയിലോ ‌ വളരാത്തത്?

വലിയ കാറ്റും കോളും വന്നാൽ പോലും കാറ്റിനോട് ഏറ്റവും കുറഞ്ഞ പ്രതിരോധം പുലർത്തിക്കൊണ്ട് അതിനെ ചെറുക്കാൻ കഴിയുന്ന രീതിയിൽ പ്രകൃതി ഒരുക്കിയെടുത്തതാവാം. മാത്രമല്ല ഏതൊരു വസ്തുവിനെയും ഏറ്റവും ശക്തമായി നിലനിർത്തുവാൻ കഴിയുന്ന ത്രിമാന(3D) ഘടന സിലിണ്ടർ രൂപമാണ്. അതിനാലാണ് പാലങ്ങളുടെയും മറ്റും തൂണുകൾ ആ രൂപത്തിൽ നിർമിക്കുന്നത്.

ADVERTISEMENT

ഇനി നമുക്ക് ഇതിന്റെ ശാസ്ത്രത്തിലേക്ക് വരാം. അന്തരീക്ഷത്തിലെ വായു ഭൂമിയിലെ എല്ലാ വസ്തുക്കളിലും ഒരു മർദം ചെലുത്തുന്നുണ്ട്. എല്ലാ ഭാഗങ്ങളിൽ നിന്നും ഒരേ തീവ്രതയിലാണ് അവ അനുഭവപ്പെടുന്നത്. അതിന്റെ അളവ് 1 atm (ഒരു അറ്റ്മോസ്​ഫിയർ) ആണ്. 1 atm എന്നത് 1 kg/sq.cm (1.013 bar) ആണ്. അതായത് ഒരു ചതുരശ്ര സെന്റിമീറ്റർ പ്രദേശത്തു ഒരു കിലോഗ്രാം മർദം എന്നർഥം.. ഭൂമിയിൽ ഉയർന്നുപൊങ്ങുന്ന ഓരോ ചെടിയിലും ഇതുപോലെ അന്തരീക്ഷമർദം ചെലുത്തപ്പെടുന്നുണ്ട്. അത്തരത്തിൽ ഒരു വസ്തുവിലേക്ക് ഒരേ അളവിൽ അന്തരീക്ഷമർദം ചെലുത്തപ്പെടുമ്പോൾ ഉണ്ടാകുന്ന ഏറ്റവും സാധ്യമായ രൂപമാണ് സിലിണ്ടർ എന്ന് നമുക്കറിയാം.

അതുകാരണമാണ് മരങ്ങളുടെ തണ്ടുകൾ ചതുരമോ, ത്രികോണമോ ഒന്നുമാകാതെ സിലിണ്ടർ രൂപത്തിൽ തന്നെ നിലനിൽക്കുന്നത്. അന്തരീക്ഷമർദം എല്ലാ വശങ്ങളിൽ നിന്നും ഒരുപോലെ ആണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് അവ മുകളിലേക്ക് വളരുന്നത്? അതിന്റെ കാരണം 'ഫോട്ടോട്രോപ്പിസം' എന്ന പ്രതിഭാസമാണ്. അതായത് പ്രകാശസംശ്ലേഷണത്തിനായി സൂര്യപ്രകാശനത്തിന്റെ ദിശയിലേക്ക് അവ വളരുന്നു എന്നതുതന്നെ.

ADVERTISEMENT

ഒരു കാരണം കൂടിയുണ്ട് ഇതിനുപിന്നിൽ. മറ്റേതൊരു രൂപത്തിനേക്കാളും കൂടുതൽ വ്യാപ്തം ഉൾക്കൊളളാൻ കഴിയുന്നത് സിലിണ്ടർ രൂപത്തിനുതന്നെയാണ്. ഒരേ വലിപ്പമുള്ള മൂന്നു പോസ്റ്റുകാർഡുകൾ ഉപയോഗിച്ച് സിലിണ്ടർ, ചതുരം, ത്രികോണം എന്നീ രൂപങ്ങൾ ഉണ്ടാക്കിയിട്ട് അതിൽ എന്തെങ്കിലും വസ്തു നിറച്ചുനോക്കിയാൽ നിങ്ങൾക്കത് മനസിലാകും. 

അത്തരത്തിൽ ഏറ്റവുമധികം വ്യാപ്തം ഉൾക്കൊള്ളാൻ കഴിയുന്ന രൂപമെന്ന നിലയിൽ കൂടിയാണ് വൃക്ഷങ്ങളുടെ തണ്ടുകൾ സിലിണ്ടർ ആകൃതിയിൽ ഇരിക്കുന്നത്.

ശാസ്ത്രത്തിന്റെ ഈ കണിശതയും, പ്രകൃതിയുടെ കണക്കുകൂട്ടലും മൂലമാകാം ഒരുപക്ഷേ മനുഷ്യരാശിയുടെ തലവര തന്നെ മാറ്റിയ ചക്രങ്ങളുടെ കണ്ടുപിടുത്തത്തിലേക്ക് വഴിതെളിച്ചത്. 

ADVERTISEMENT

മരത്തിന്റെ തടി ഉരുണ്ടിരുന്നതിനാൽ ആണല്ലോ ആദിമമനുഷ്യൻ അവ ഉരുട്ടിയതും, അത് ചക്രങ്ങളുടെ കണ്ടുപിടുത്തത്തിന് വഴിമരുന്നിട്ടതും.

English Summary : Why tree trunks are cylindrical shapes