യൂണിറ്റിൽ നിന്നുമുള്ള ചോദ്യങ്ങൾ ∙ ഉത്തര പർവത മേഖലയുടെ മൂന്നു വിഭാഗങ്ങൾ ഏവ വിശദമാക്കുക. ∙ ഉത്തര പർവത മേഖലയുടെ പ്രാധാന്യം വിശദമാക്കുക (4 സ്കോർ) ∙ ഉത്തര മഹാസമതലത്തിന്റെ പ്രത്യേകതകൾ ഏവ.(4 സ്കോർ) ∙ ഉപദ്വീപീയ പീഠഭൂമിയുടെ സവിശേഷതകൾ ഏവ. (4 സ്കോർ) ∙ ഹിമാലയൻ നദികളേയും ഉപദ്വീപീയ നദികളേയും താരതമ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂണിറ്റിൽ നിന്നുമുള്ള ചോദ്യങ്ങൾ

∙ ഉത്തര പർവത മേഖലയുടെ മൂന്നു വിഭാഗങ്ങൾ ഏവ വിശദമാക്കുക.

ADVERTISEMENT

∙ ഉത്തര പർവത മേഖലയുടെ പ്രാധാന്യം വിശദമാക്കുക (4 സ്കോർ)

∙ ഉത്തര മഹാസമതലത്തിന്റെ പ്രത്യേകതകൾ ഏവ.(4 സ്കോർ)

∙ ഉപദ്വീപീയ പീഠഭൂമിയുടെ സവിശേഷതകൾ ഏവ. (4 സ്കോർ)

∙ ഹിമാലയൻ നദികളേയും ഉപദ്വീപീയ നദികളേയും താരതമ്യം ചെയ്യുക.

ADVERTISEMENT

∙ പടിഞ്ഞാറൻ തീരസമതലവും കിഴക്കൻ തീരസമതലവും എപ്രകാരം വ്യത്യാസപ്പെട്ടിരിക്കുന്നു. (4 സ്കോർ)

∙ ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏവ.

∙ ഇന്ത്യൻ ഋതുക്കൾ ഏതെല്ലാം.

∙ പശ്ചിമ അസ്വസ്ഥതകൾ എന്നാലെന്ത്.

ADVERTISEMENT

∙ ഒക്ടോബർ ചൂട് എന്നാലെന്ത്.

ഇനി ഉത്തരങ്ങൾ കണ്ടെത്താൻ ഇവ പ്രയോജനപ്പെടുത്താം

ഉത്തര പർവത മേഘല

ട്രാൻസ് ഹിമാലയം

∙ കാറക്കോറം

∙ ലഡാക്ക്

∙ സസ്കർ

(ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി മൗണ്ട് K2 ഇവിടെയാണ്

ഹിമാദ്രി

∙ ഏറ്റവും ഉയരമുള്ള നിര. 

∙ ശരാശരി ഉയരം 6000മീറ്റർ

∙ നിരവധി കൊടുമുടികളുണ്ട്

ഹിമാചൽ

∙ ഹിമാദ്രിയുടെ തെക്കുഭാഗത്ത്

∙ ശരാശരി ഉയരം 3000മീറ്റർ

∙ സുഖവാസ കേന്ദ്രങ്ങൾ ഇവിടെയുണ്ട്.  ഉദാ: ഷിംല 

സിവാലിക്

∙ ഹിമാചലിനു തെക്ക്

∙ ശരാശരി ഉയരം 1220 മീറ്റർ

∙ ഡൂണുകൾ എന്നറിയപ്പെടുന്ന താഴ്‌വരകൾ ഇവിടെയുണ്ട്

 പത്കായിബൂം

∙ നാഗാ കുന്നുകൾ

∙ ഗാരോ, ഖാസി ജയന്തിയ കുന്നുകൾ

∙ മിസോ കുന്നുകൾ

(പൂർവാചൽ എന്ന ഈ ഭാഗം അറിയപ്പെടുന്നു. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ചിറാപുഞ്ചി ഇവിടെയാണ്.

ഉത്തര മഹാസമതലത്തിന്റെ  സവിശേഷകൾ

∙ ഏഴു ലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപ്തി

∙ ലോകത്തിലെ ഏറ്റവും വലിയ എക്കൽ സമതലങ്ങളിലൊന്ന്

∙ ഫലപുഷ്ടിയുള്ള എക്കൽ മണ്ണിനാൽ സമൃദ്ധം

∙ ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നു

∙ പടിഞ്ഞാറുഭാഗത്ത് ‘ഥാർ മരുഭൂമി’ സ്ഥിതി െചയ്യുന്നു

ഉപദ്വീപീയ പീഠഭൂമിയുടെ പ്രാധാന്യം

∙ 15 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതി

∙ ‘ആനമുടി’ ഇവിടത്തെ ഏറ്റവും വലിയ കൊടുമുടി

∙ തെക്കുഭാഗത്ത് ഡക്കാൺ പീഠഭൂമി സ്ഥിതി ചെയ്യുന്നു

∙ ഇവിടത്തെ ‘കറുത്ത മണ്ണ്’ പരുത്തി കൃഷിക്ക് അനുയോജ്യമാണ്

∙ അനേകം നദികളുടെ ഉത്ഭവസ്ഥാനം കൂടിയാണിത്.

ഹിമാലയൻ‍, ഉപദ്വീപീയ നദികളുടെയും തീരസമതലങ്ങളുടെയും താരതമ്യപഠനം, പുസ്തകത്തിലെ പട്ടിക 7.4 (P. 120) പട്ടിക 7.5 (P. 122) ഇവ നോക്കി പഠിക്കുക.

ഇന്ത്യൻ കാലാവസ്ഥാ വിഭാഗങ്ങൾ 

ശൈത്യകാലം

∙ ഡിസംബർ – ഫെബ്രുവരി

∙ ഉത്തരേന്ത്യയിൽ പകൽനേരം മിതമായ ചൂട്, രാത്രി തണുപ്പ്

∙ ഷിംല പോലുള്ള സ്ഥലങ്ങളിൽ മഞ്ഞുവീഴ്ച

∙ പശ്ചിമ അസ്വസ്ഥത പ്രത്യേകതയാണ്

∙ ജെറ്റ് പ്രവാഹങ്ങൾ അനുഭവപ്പെടുന്നു.

ഉഷ്ണകാലം

∙ മാർച്ച് – മെയ്  

∙ സൂര്യന്റെ ഉത്തരായനകാലത്ത് അനുഭവപ്പെടുന്നു  

∙ ലൂ, മാംഗോഷവർ തുടങ്ങിയ പ്രാദേശിക വാതങ്ങൾ വീശുന്നു

∙ രാജസ്ഥാനിലെ ‘ബാമറിൽ’ ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നു

തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം

∙ ജൂൺ – സെപ്റ്റംബർ

∙ ഇന്ത്യയിലെ ഏറ്റവും വലിയ മഴക്കാലം

∙ സൂര്യൻ ഉത്തരാർധ ഗോളത്തിലായിരിക്കും

∙ ഇന്ത്യൻ സമുദ്രത്തിൽ നിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കാറ്റ് വീശുന്നു

∙ അറബിക്കടൽ ശാഖ ബംഗാൾ ഉൾക്കടൽ ശാഖ എന്നിങ്ങനെ രണ്ടു ശാഖകൾ

വടക്കു കിഴക്കൻ മൺസൂൺ കാലം

∙ ഒക്ടോബർ – നവംബർ

∙ സൂര്യൻ ദക്ഷിണാർധ ഗോളത്തിൽ

∙ ഇന്ത്യയുടെ വടക്കുഭാഗത്തുനിന്ന് ഇന്ത്യൻ സമുദ്രത്തിലേക്ക് കാറ്റുവീശുന്നു

∙ ‘ഒക്ടോബർ’ ചൂട് അനുഭവപ്പെടുന്നു

∙ തമിഴ്നാടിന്റെ തീരത്ത് കനത്ത മഴയുണ്ടാകുന്നു.

Content summary : Diversity of India