'ടെറിബിൾ ടു' പ്രായം കഴിഞ്ഞു, ഇനി ഒന്ന് നടുവ് നിവർക്കാമെന്ന് ആശ്വസിച്ചിരിക്കുയാണോ നിങ്ങൾ? വരട്ടെ ഇനി എനർജിയുടെ കുത്തൊഴുക്കിന്റെ കാലമാണ്. അതേ 'മാജിക് ഇയേഴ്സ്' എന്ന തകർപ്പൻ കാലത്തിന്റെ തുടക്കമാണ് മൂന്നാം വയസ്. ഫുൾ ഓഫ് എനർജി എന്നതാണ് ഈ വയസിന്റെ പ്രത്യേകത. ഈ പ്രായമാകുമ്പോൾ നിങ്ങളെപ്പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ടെറിബിൾ ടു'  പ്രായം കഴിഞ്ഞു, ഇനി ഒന്ന് നടുവ് നിവർക്കാമെന്ന് ആശ്വസിച്ചിരിക്കുയാണോ നിങ്ങൾ? വരട്ടെ ഇനി എനർജിയുടെ കുത്തൊഴുക്കിന്റെ കാലമാണ്. അതേ ‘മാജിക് ഇയേഴ്സ്’ എന്ന തകർപ്പൻ കാലത്തിന്റെ തുടക്കമാണ് മൂന്നാം വയസ്. ഫുൾ ഓഫ് എനർജി എന്നതാണ് ഈ വയസിന്റെ പ്രത്യേകത.

 ഈ പ്രായമാകുമ്പോൾ നിങ്ങളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് കുഞ്ഞ് നിങ്ങൾ പറയുന്ന കാര്യങ്ങൾ അനുസരിക്കാൻ തുടങ്ങും.  ഭാവനയും സർഗശേഷിയും ചിറകുവിരിച്ച് തുടങ്ങുന്ന വളർച്ചയുടെ ഒരു പ്രധാനപ്പെട്ട കാലമാണിത്. മൂന്ന് വയസുകാരുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം. 

ADVERTISEMENT

∙വായാടി എന്ന് പേരു കേൾപ്പിച്ചിരുന്ന പല വില്ലൻമാരും വില്ലത്തികളും പതിയെ ശാന്തരാകാൻ തുടങ്ങുന്ന പ്രായമാണിത്

∙പേരും വയസുമൊക്കെ പറയാൻ മാത്രം ഞങ്ങൾ മിടുക്കരാ...

∙250  വാക്കുകൾ ഒക്കെ പറയാൻ  ഞങ്ങൾക്കും പറ്റുമെന്നേ..

∙ചെറിയ ചോദ്യങ്ങൾക്കൊക്കെയുള്ള ഉത്തരം ഞങ്ങളുടെ കൈയ്യിലുണ്ടെന്നേ...

ADVERTISEMENT

∙അഞ്ചും ആറും വാക്കൊക്കെ ഉപയോഗിച്ച് വർത്താമാനം പറയാനൊക്കെ ഈസിയാ...

∙കൊഞ്ചി പറയാനൊന്നും ഞങ്ങളെ കിട്ടില്ല, സ്ഫുടമായും വ്യക്തമായും പറയാൻ ശ്രമിക്കും കേട്ടോ..

∙കൊച്ചു കഥയൊക്കെ പറഞ്ഞു തന്നാൽ അത് തിരിച്ച് പറഞ്ഞുതരാനൊക്കെ ഞങ്ങൾക്കാകും.

∙'അതേ ഈ കിളികൾക്കെന്തിനാ ചിറക്?' 'ഇലയ്ക്കെന്തിനാ പച്ച നിറം?' എന്ന മട്ടിലുള്ള സംശയങ്ങൾക്ക് ഉത്തരം പറയാൻ റെഡിയായിരുന്നോട്ടോ!

ADVERTISEMENT

∙ഇനിയേ..ചോദ്യങ്ങളുടേയും സംശയങ്ങളുടെയും പെരുമഴയായിരിക്കും ...

∙നിറമൊക്കെ ശരിയായി പറയും ഞങ്ങൾ..

∙രാവിലെ, ഉച്ച, വൈകുന്നേരം എന്നൊക്കെ ഒന്ന് പറഞ്ഞു നോക്കൂ, അതൊക്കെ ഞങ്ങൾക്കും അറിയാമെന്നേ..

∙ഒരേ പോലത്തെ വസ്തുക്കളും വ്യത്യാസമുള്ളവയും കണ്ടാൽ തിരിച്ചറിയാനൊക്കെ പ്രാപ്തരാണേ..

∙പ്രായത്തിനനുസരിച്ചുള്ള പസിൽ ഗെയിം ഞങ്ങൾക്ക് എളുപ്പമാ..

∙അത്യാവശ്യം എണ്ണാനും അക്കങ്ങളും ഒക്കെ അറിയാം...

∙സ്റ്റെപ്പൊക്ക വീഴാതെ കയറാനൊക്കെ പറ്റും, വേണേൽ ഓരോ സ്റ്റെപ്പും സൂക്ഷിച്ച് വയ്ക്കും

∙സാധാരണയായി കാണുന്ന സാധനങ്ങളും ചിത്രങ്ങളുമൊക്കെ എന്താണെന്ന് ടപ്പേന്ന് പറയാൻ പറ്റും..

∙എവിടേയും വലിഞ്ഞു കയറാൻ ഞങ്ങളെ കഴിഞ്ഞേ വേറെ ആരുമുള്ളൂ..

∙വീഴാതെ മുന്നോട്ടും പിന്നോട്ടും വേണേൽ ഞങ്ങൾ നടന്നു കാണിക്കാം...

∙ഇത്രയും നാൾ പുസ്തകം കിട്ടിയാൽ വലിച്ചുകീറിയിരുന്ന ഞങ്ങൾക്ക് അത് സൂക്ഷിച്ച് മറിച്ചു നോക്കാൻ പറ്റും

∙അക്ഷരങ്ങള്‍ പതിയെ പഠിപ്പിച്ചോ, എഴുതാൻ റെഡിയാണേ..

∙അച്ഛന്റേയും അമ്മയുടെയുമൊക്കെ കിടിലൻ ചിത്രങ്ങൾ ഞങ്ങൾ വരയ്ക്കും, കണ്ണെവിടാ മൂക്കെവിടാ എന്നൊന്നും ചോദിച്ചേക്കരുത് കേട്ടോ..

∙ഉടുപ്പാക്കെ തനിയെ ഇട്ടോളാം, ആരുടേം സഹായമൊന്നും വേണ്ടെന്നേ..

∙അച്ഛനേയും അമ്മയേയുമൊക്കെ അനുകരിക്കാനൊക്കെ ഞങ്ങൾക്ക് ഈസിയാ..

ഇത്തരം ഡെവലപ്മെന്റുകൾ മിക്ക കുട്ടികളിലും ഒരുപോലെ ഉണ്ടാവണമെന്നില്ല. എങ്കിലും 90%  കുട്ടികളുടെ കാര്യത്തിലും ഇതു പോലെയൊക്ക തന്നെയാകും.  ചില കുട്ടികളുടെ വളർച്ചയും വികാസവുമൊക്കെ അല്പം പതിയെയുമാകാം.