ഒരിക്കൽപ്പോലും സ്ക്രീൻ ഉപയോഗിക്കാതെ വളരുന്ന കുട്ടികളും നന്നേ ചെറുപ്പം മുതൽ മണിക്കൂറുകൾ സ്ക്രീനുകൾക്കു മുന്നിൽ ചെലവഴിക്കുന്ന കുട്ടികളും രണ്ടറ്റമാണ്. ഡിജിറ്റൽ ഉപകരണങ്ങൾ മിതമായി ഉപയോഗിക്കുന്ന, സാമൂഹികജീവിതത്തിനു പ്രാധാന്യം നൽകുന്ന തലമുറയെ വാർത്തെടുക്കാൻ അമേരിക്കൻ അക്കാദമി ഓഫ് പിഡീയാട്രിക്സ് മുന്നോട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരിക്കൽപ്പോലും സ്ക്രീൻ ഉപയോഗിക്കാതെ വളരുന്ന കുട്ടികളും നന്നേ ചെറുപ്പം മുതൽ മണിക്കൂറുകൾ സ്ക്രീനുകൾക്കു മുന്നിൽ ചെലവഴിക്കുന്ന കുട്ടികളും രണ്ടറ്റമാണ്. ഡിജിറ്റൽ ഉപകരണങ്ങൾ മിതമായി ഉപയോഗിക്കുന്ന, സാമൂഹികജീവിതത്തിനു പ്രാധാന്യം നൽകുന്ന തലമുറയെ വാർത്തെടുക്കാൻ അമേരിക്കൻ അക്കാദമി ഓഫ് പിഡീയാട്രിക്സ് മുന്നോട്ടു വയ്ക്കുന്ന സ്ക്രീൻ ടൈം നിയന്ത്രണങ്ങൾ ശ്രദ്ധേയമാണ്. സ്ക്രീൻ ഉപയോഗം ആദ്യം ഉപയോഗിച്ച, അതിന്റെ പ്രത്യാഘാതങ്ങൾ ആദ്യം അനുഭവിച്ച രാജ്യങ്ങളിലൊന്നെന്ന നിലയ്ക്ക് യുഎസിലെ ശിശുരോഗവിദഗ്ധർ നൽകുന്ന നിർദേശങ്ങൾ ഇവയാണ്. 

∙ വിഡിയോ ചാറ്റിങ് അല്ലാതെ 18 മാസത്തിൽ താഴെയുള്ള കുട്ടികൾക്ക് ഒരു സ്ക്രീനും പരിചയപ്പെടുത്തരുത് (ഫോൺ, ടിവി ഉൾപ്പെടെ). 18-24 മാസം പ്രായമുള്ള കുട്ടികൾക്ക് ഡിജിറ്റൽ മീഡിയ പരിചയപ്പെടുത്തുന്ന രക്ഷിതാക്കൾ ഉന്നത നിലവാരമുള്ള ഉള്ളടക്കം മാത്രമേ അവതരിപ്പിക്കാവൂ. അവരുടെ പ്രായത്തിനു യോജിച്ച ഉള്ളടക്കം അവതരിപ്പിക്കാം. അത് അവർക്കു മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. 

ADVERTISEMENT

∙ 2 മുതൽ 5 വയസ്സു വരെയുള്ള കുട്ടികൾക്ക് ഒരു ദിവസം പരമാവധി 1 മണിക്കൂർ വീതം സ്ക്രീൻ അനുവദിക്കാം. അതും അവർ നിലവാരമുള്ള ഉള്ളടക്കം മാത്രമേ കാണുന്നുള്ളൂ എന്നുറപ്പുവരുത്തണം. രക്ഷിതാവു കുട്ടിയോടൊപ്പം സ്ക്രീനിനു മുന്നിലുണ്ടാവണം. വിശദീകരിച്ചുകൊടുക്കേണ്ട കാര്യങ്ങൾ വിശദമാക്കണം. സ്ക്രീനിൽ കണ്ട കാര്യങ്ങൾ തന്റെ ചുറ്റുപാടിൽ പ്രയോജനപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുകയും വേണം. 

∙ 6 വയസ്സ് മുതലുള്ള കുട്ടികൾക്ക് അൽപം കൂടി സമയം അനുവദിക്കാം. എന്നാൽ, സ്ക്രീനിനു മുന്നിൽ ചിലവഴിക്കുന്ന സമയം കുട്ടികളുടെ മറ്റു കാര്യങ്ങൾക്കു തടസ്സമാകുന്നില്ല എന്നുറപ്പുവരുത്തണം. പുറത്തു കളിക്കാൻ പോകുന്നത് ഒഴിവാക്കി ടിവി കാണാൻ അനുവദിക്കരുത് എന്നു ചുരുക്കം. ഉറക്കത്തിനും വിഘാതമാകരുത്. 

ADVERTISEMENT

∙ കുട്ടികൾ ഉൾപ്പെടെ വീട്ടിൽ എല്ലാവർക്കുമായി സ്ക്രീൻ ഫ്രീ സമയം നിശ്ചയിക്കുക. പ്രത്യേകിച്ചു ഭക്ഷണം കഴിക്കുന്ന സമയത്തും യാത്രയിലും മറ്റും ആരും സ്ക്രീൻ ഉപയോഗിക്കാൻ പാടില്ല എന്നു കർശന നിയമം ഉണ്ടാക്കണം. രക്ഷിതാക്കൾ തന്നെ ഇതു കർശനമായി പാലിച്ചു മാതൃകയാവുകയും വേണം. 

∙ 13 വയസ്സിനു ശേഷം മാത്രം സോഷ്യൽ മീഡിയ എന്ന നയത്തിൽ നിന്നു പിന്നോട്ടു പോകരുത്. ഓൺലൈൻ പൗരത്വത്തെപ്പറ്റിയും അതിന്റെ ഉത്തരവാദിത്വത്തെപ്പറ്റിയും അതിലെ അപകടങ്ങളെപ്പറ്റിയും വ്യക്തമായ ധാരണയും ബോധ്യവും വന്നതിനു ശേഷം മാത്രം കുട്ടികൾക്ക് സോഷ്യൽ നെറ്റ്വർക്കുകളിൽ പ്രവേശനം അനുവദിക്കുക. സ്വകാര്യത സംരക്ഷിക്കുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും നിർദേശങ്ങൾ നൽകുകയും നിരീക്ഷിക്കുകയും ചെയ്യണം.

ADVERTISEMENT

 English Summary : Screen time in children