നല്ല ഉറക്കം ആരോഗ്യത്തിന് ഏറെ പ്രധാനമാണ്; കുട്ടികളിൽ പ്രത്യേകിച്ചും നമ്മളിൽ പലരും കിടന്നാലുടൻ ഉറങ്ങുന്നവരാകാം. എന്നാൽ കുട്ടികളുടെ കാര്യം അങ്ങനെയല്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറങ്ങാൻ കഴിയാതെ അസ്വസ്ഥപ്പെടുന്ന കുഞ്ഞുങ്ങൾ ഏറെയാണ്. എന്തോ ഒരു ഭയമോ സങ്കടമോ കുഞ്ഞു മനസിനെ അലട്ടുന്നുണ്ടാകും. കുഞ്ഞിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല ഉറക്കം ആരോഗ്യത്തിന് ഏറെ പ്രധാനമാണ്; കുട്ടികളിൽ പ്രത്യേകിച്ചും നമ്മളിൽ പലരും കിടന്നാലുടൻ ഉറങ്ങുന്നവരാകാം. എന്നാൽ കുട്ടികളുടെ കാര്യം അങ്ങനെയല്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറങ്ങാൻ കഴിയാതെ അസ്വസ്ഥപ്പെടുന്ന കുഞ്ഞുങ്ങൾ ഏറെയാണ്. എന്തോ ഒരു ഭയമോ സങ്കടമോ കുഞ്ഞു മനസിനെ അലട്ടുന്നുണ്ടാകും. കുഞ്ഞിന്റെ മനസിലെ ഈ ഭയമാണ് 'സ്ളീപ്പ് ആങ്സൈറ്റി' എന്ന ഉറക്കപ്രശ്നത്തിലേക്കു നയിക്കുന്നത്. രക്ഷിതാക്കൾ അൽപം ക്ഷമയും അച്ചടക്കവും കുഞ്ഞിന്റെ കാര്യത്തിൽ പുലർത്തിയാൽ കുട്ടിക്ക് ആരോഗ്യകരമായ ദിനചര്യ ഉണ്ടാക്കുകയും ശാന്തമായി ഉറങ്ങാൻ അത് കുട്ടിയെ സഹായിക്കുകയും ചെയ്യും. 

ADVERTISEMENT

കുട്ടികൾ ശാന്തമായ മനസോടെ സുഖമായി ഉറങ്ങാൻ ചില കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാം. 

∙ഇരുട്ട് അകറ്റാം  

ADVERTISEMENT

രാത്രിയിൽ മുറിയിൽ ഇരുട്ട് നിറയുമ്പോൾ അത് കുട്ടിയിൽ ഭയം ജനിപ്പിക്കും. ഓരോ തവണ ലൈറ്റ് ഓഫ് ചെയ്യുമ്പോഴും അത് കുട്ടിയിൽ കൂടുതൽ പരിഭ്രമം ഉണ്ടാക്കും. കുട്ടിക്ക് ഇഷ്ടമുള്ള നിറത്തിലുള്ള ലൈറ്റുകൾ വയ്ക്കുന്നത് ഈ ഭയം അകറ്റും. ഇഷ്ടപ്പെട്ട ഏതെങ്കിലും കഥാപാത്രങ്ങളുടെ രൂപത്തിലുള്ള ലൈറ്റുകളും  ഏറെ ഗുണം ചെയ്യും. ഇത് കുഞ്ഞിന് ഏറെ സുരക്ഷിതത്വം തോന്നിക്കും. 

∙ഒന്ന് റീ അറേഞ്ച് ചെയ്‌താലോ 

ADVERTISEMENT

മുറിയിൽ നിഴലുകൾ വീഴുന്ന ചില മൂലകളോ അല്ലെങ്കിൽ ചില വസ്‌തുക്കളോ ഉണ്ടാകാം. ഇത് കുട്ടിയിൽ ഭയം ജനിപ്പിക്കും. ഭയം ഉണ്ടാകുന്ന നിഴലുകളോ സ്ഥലങ്ങളോ ഇല്ലാത്ത രീതിയിൽ മുറി അറേഞ്ച് ചെയ്യാം. ഇത് കുട്ടിയുടെ മനസിൽ ശാന്തത നിറയ്ക്കും. 

∙കഥ പറഞ്ഞുറക്കാം 

കുട്ടികളിൽ ശുഭചിന്തകൾ വളർത്താനും ഭാവന ഉണ്ടാകാനും എല്ലാം സഹായിക്കുന്ന ഒന്നാണ് ബെഡ് ടൈം സ്‌റ്റോറീസ്. കുട്ടിയുടെ മാനസിക വളർച്ചയ്ക്കും ഇത് ഏറെ ഗുണം ചെയ്യും. കൂടുതൽ വാക്കുകൾ പരിചയപ്പെടാനും കഥകൾ സഹായിക്കും. കുട്ടി തന്റെ സങ്കടങ്ങൾ മറക്കും. അതുകൊണ്ട് കുട്ടിക്ക് കഥ പറഞ്ഞു കൊടുത്തും കഥ വായിച്ചു കൊടുത്തും ഉറക്കാൻ ശ്രമിക്കണം. 

∙ഫോൺ മാറ്റി വയ്ക്കാം 

കിടക്കാൻ പോകുന്നതിന് ഒരു മണിക്കൂർ മുൻപേ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ മാറ്റി വയ്ക്കാം. ഇവയിൽ നിന്നു വരുന്ന നീല വെളിച്ചം ഉറക്ക ഹോർമോണായ മെലാടോണിന്റെ ഉൽപ്പാദനം തടസപ്പെടുത്തുന്നു. തരംഗ ദൈർഘ്യം കുറഞ്ഞ നീല വെളിച്ചം കണ്ണിനു ദോഷം ചെയ്യും. 

∙പാലിക്കാം ഈ ചര്യകൾ 

ഉറങ്ങാൻ പോകും മുൻപ് ചെയ്യേണ്ട ചില ദിനചര്യകൾ കുട്ടികളെ റിലാക്‌സ് ചെയ്യിക്കും. ദിവസവും രാത്രി പല്ല് തേയ്ക്കുക, ഒരു ഗ്ലാസ് ചൂടു പാൽ കുടിക്കുക ഇതെല്ലാം കുട്ടികളിൽ ഒരു സെൽഫ് കെയറും ശാന്തതയും നൽകാൻ സഹായിക്കും. ആരോഗ്യകരമായ ശീലങ്ങൾ പിന്തുടർന്ന് വളർന്നുവരാനും ഇത് കുട്ടിയെ സഹായിക്കും. 

എല്ലാ സമ്മർദങ്ങളെയും അകറ്റുന്ന ഒന്നാണ് യോഗ. സുഖമായ ഉറക്കം ലഭിക്കാൻ യോഗ സഹായിക്കും. കുട്ടികൾക്ക് ചെയ്യാൻ പറ്റുന്ന യോഗാഭ്യാസം അവരെ പരിശീലിപ്പിക്കാം. ഉറങ്ങാൻ പോകും മുൻപ് ലളിതമായ യോഗ ചെയ്യുകയോ യോഗ ഓഡിയോസ് കേൾക്കുകയോ ചെയ്യുന്നത് കുട്ടിയുടെ ശീലമാക്കി മാറ്റാം. 

രക്ഷിതാക്കൾ ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ രാത്രി സുഖമായി ഉറങ്ങാൻ കുട്ടികൾക്ക് സാധിക്കും. അവർ ആരോഗ്യത്തോടെ വളരും.

English summary : Sleep Anxiety in Children and solutions