മൂത്ത മകൾ പത്മ ജനിക്കുന്ന കാലത്ത്, ശബ്ദത്തിലൂടെ മാത്രമായിരുന്നു ആർജെ അശ്വതിയെ ആളുകൾക്കു പരിചയം. എന്നാൽ എട്ടു വർഷത്തിനുശേഷം രണ്ടാമത്തെ കുഞ്ഞ് കമല ജനിക്കുമ്പോൾ അഭിനേത്രി, ടെലിവിഷൻ അവതാരക, എഴുത്തുകാരി, യുട്യൂബർ എന്നിങ്ങനെ നിരവധി വിശേഷണങ്ങളുള്ള സെലിബ്രിറ്റിയായിരുന്നു അശ്വതി. ജീവിതത്തിൽ വളരെ

മൂത്ത മകൾ പത്മ ജനിക്കുന്ന കാലത്ത്, ശബ്ദത്തിലൂടെ മാത്രമായിരുന്നു ആർജെ അശ്വതിയെ ആളുകൾക്കു പരിചയം. എന്നാൽ എട്ടു വർഷത്തിനുശേഷം രണ്ടാമത്തെ കുഞ്ഞ് കമല ജനിക്കുമ്പോൾ അഭിനേത്രി, ടെലിവിഷൻ അവതാരക, എഴുത്തുകാരി, യുട്യൂബർ എന്നിങ്ങനെ നിരവധി വിശേഷണങ്ങളുള്ള സെലിബ്രിറ്റിയായിരുന്നു അശ്വതി. ജീവിതത്തിൽ വളരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂത്ത മകൾ പത്മ ജനിക്കുന്ന കാലത്ത്, ശബ്ദത്തിലൂടെ മാത്രമായിരുന്നു ആർജെ അശ്വതിയെ ആളുകൾക്കു പരിചയം. എന്നാൽ എട്ടു വർഷത്തിനുശേഷം രണ്ടാമത്തെ കുഞ്ഞ് കമല ജനിക്കുമ്പോൾ അഭിനേത്രി, ടെലിവിഷൻ അവതാരക, എഴുത്തുകാരി, യുട്യൂബർ എന്നിങ്ങനെ നിരവധി വിശേഷണങ്ങളുള്ള സെലിബ്രിറ്റിയായിരുന്നു അശ്വതി. ജീവിതത്തിൽ വളരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂത്ത മകൾ പത്മ ജനിക്കുന്ന കാലത്ത്, ശബ്ദത്തിലൂടെ മാത്രമായിരുന്നു ആർജെ അശ്വതിയെ ആളുകൾക്കു പരിചയം. എന്നാൽ എട്ടു വർഷത്തിനുശേഷം രണ്ടാമത്തെ കുഞ്ഞ് കമല ജനിക്കുമ്പോൾ അഭിനേത്രി, ടെലിവിഷൻ അവതാരക, എഴുത്തുകാരി, യുട്യൂബർ എന്നിങ്ങനെ നിരവധി വിശേഷണങ്ങളുള്ള സെലിബ്രിറ്റിയായിരുന്നു അശ്വതി. ജീവിതത്തിൽ വളരെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ അനുഭവിച്ച രണ്ട് ‘അമ്മക്കാല’ങ്ങളെപ്പറ്റി, പേരന്റിങ് വിശേഷങ്ങളെപ്പറ്റി മനോരമ ഓൺലൈൻ വായനക്കാരുമായി സംസാരിക്കുകയാണ് അശ്വതി ശ്രീകാന്ത്. 

എട്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം ഒരു കുഞ്ഞതിഥി കൂടിയെത്തിയപ്പോൾ മദർഹു‍ഡിൽ യാതൊരു വ്യത്യാസവും തോന്നിയിട്ടേയില്ലെന്ന് പറയുന്നു അശ്വതി. ‘പത്മയുണ്ടായ സമയത്ത് അധികം ചിത്രങ്ങൾ‍ പോലുമെടുത്തിരുന്നില്ല, എന്നാൽ കമലയെ ഗർഭിണിയായപ്പോൾ ആദ്യം മുതലേ അതൊരു സെലിബ്രേഷനായിരുന്നു. സെലിബ്രിറ്റി ആയതുകൊണ്ടല്ല, ഗർഭകാലം ഇത്തവണ കുറച്ചുകൂടി മെമ്മറബിള്‍‍ ആക്കണമെന്ന ആഗ്രഹം കൊണ്ടായിരുന്നു അത്.’ തിരക്കേറിയ ജീവിതത്തിനിടയിലും രണ്ട് കുട്ടികളുമൊത്തുള്ള ആ ‘അമ്മക്കാലം’ ആസ്വദിക്കുകയാണ് അശ്വതി. തന്റെ പേരന്റിങ്ങ് ശൈലിയെക്കുറിച്ചും കുഞ്ഞുങ്ങളോട് പെരുമാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അശ്വതി പറയുന്നതു കേൾക്കാം.

അശ്വതിയും കുടുംബവും
ADVERTISEMENT

പത്മയും കമലയും തമ്മിലുള്ള ആ പ്രായവ്യത്യാസം

പത്മയും കമലയും തമ്മിൽ എട്ടു വയസ്സിന്റെ വ്യത്യാസമാണുള്ളത്. പത്മ എല്ലാം കാര്യങ്ങളും സ്വന്തമായി ചെയ്യാൻ മിടുക്കിയാണ്. പഠനത്തിന്റെ കാര്യത്തിൽ മാത്രമാണ് പത്മയെ സഹായിക്കാനുള്ളത്. കമലയുടെ കാര്യം വന്നപ്പോൾ എല്ലാം  ഇനി ഒന്നേയെന്നു തുടങ്ങണമല്ലോ എന്നു മാത്രമായിരുന്നു ആശങ്ക. കുട്ടികൾ തമ്മിൽ ഇത്രയും പ്രായവ്യത്യാസമുള്ളത് നന്നായെന്നാണ് എനിക്കു തോന്നുന്നത്. കാരണം ഈ വ്യത്യാസമുള്ളതു കൊണ്ടുതന്നെ പൊതുവേ കണ്ടു വരുന്ന സിബ്‌ലിങ് റൈവൽറി ഇവർക്കിടയിൽ തീരെയില്ല. ഒരു കാര്യത്തിലും കമല അവളുടെ കോംപറ്റീറ്റർ അല്ലെന്ന് പത്മയ്ക്ക് നന്നായറിയാം. അമ്മയോ അച്ഛനോ കുഞ്ഞാവയെ എടുക്കുന്നതും കൊഞ്ചിക്കുന്നതുമൊന്നും പത്മയ്ക്കൊരു പ്രശ്നമേയല്ല.

അത്തരം വേർതിരിവ് വേണ്ടേ വേണ്ട

ചില മൂത്ത കുട്ടികളുണ്ട്. അവർക്ക് ഇളയ കുട്ടിവരുന്നത് അത്രയ്ക്കങ്ങ് അംഗീകരിക്കാനാകില്ല. നമ്മൾ എത്ര കെയർ കൊടുത്താലും കുഞ്ഞാവയെ എടുക്കുന്നതും കൊഞ്ചിക്കുന്നതുമൊക്കെ അവർക്കു സങ്കടമുണ്ടാക്കും. എന്നാൽ കുഞ്ഞാവയോട് ഇവർക്ക് ഇഷ്ടമൊക്കെയുണ്ടാകും. ‘കുഞ്ഞാവ വന്നില്ലേ, ഇനി നിന്നെ വേണ്ട’ തുടങ്ങിയ കമന്റുകൾ ഒഴിവാക്കുക. ആളുകൾ തമാശയായി പറയുന്നതാണ്. പക്ഷേ അത് കുഞ്ഞുങ്ങളുടെ മനസ്സിൽ നീണ്ടകാലം മുറിവായി നിലനിൽക്കും. അതുകൊണ്ടുതന്നെ ഇത്തരം കമന്റുമായെത്തുന്നവരോട് അതു പറയാൻ പാടില്ലെന്ന് കർശനമായിത്തന്നെ മാതാപിതാക്കൾ പറയുക. കുഞ്ഞുങ്ങൾ വളരെ സെൻസിറ്റീവാണ്. അവർ എത്ര വലുതായാലും ചെറുപ്രായത്തിൽ നേരിട്ട വേർതിരിവ് ഓർത്തിരിക്കും. അതുകൊണ്ടുതന്നെ മാതാപിതാക്കളാണെങ്കിലും വീട്ടിൽ വരുന്ന വിരുന്നുകാരാണെങ്കിലും വളരെ കരുതലോടെയേ മൂത്തകുട്ടികളോട് പെരുമാറാൻ പാടുള്ളൂ. 

അശ്വതിയും മക്കളും
ADVERTISEMENT

കുഞ്ഞാവയ്ക്ക് സമ്മാനം കൊടുക്കുമ്പോൾ

കുഞ്ഞാവയെ കാണാൻ വരുന്നവർ പലപ്പോഴും പത്മയ്ക്കും സമ്മാനങ്ങളുമായെത്താറുണ്ട്. എന്നാൽ പത്മയുടെ വേർഷനാണ് രസകരം.  ‘അമ്മേ അവരുടെ വിചാരം എനിക്ക് ഫീൽ ചെയ്യുമെന്നാണ്’. കുഞ്ഞാവയെത്തിയതിൽ ഏറ്റവും സന്തോഷം പത്മയ്ക്കാണ്. ‘എനിക്കൊരു കുഞ്ഞാവയെക്കിട്ടിയെന്ന് വിശ്വസിക്കാൻ വയ്യ’ എന്നാണ് ഈ ചേച്ചിക്കുട്ടി പറയുന്നത്. പത്മയെ സംബന്ധിച്ച് അതൊരു വിഷയമേയല്ല. എന്നാൽ നമ്മളൊരു കുഞ്ഞാവയെ കാണാൻ സമ്മാനവുമായി പോകുമ്പോൾ അവിടെ മുതിർന്ന കുട്ടിയുണ്ടാകും. ചിലപ്പോൾ അയൽവക്കത്തെ കുട്ടി പോലും ഉണ്ടാകാം. ഇത്തരം സന്ദർഭത്തിൽ വളരെ പ്രൈവറ്റായി കുഞ്ഞാവയ്ക്കുള്ള സമ്മാനം മാതാപിതാക്കളെ ഏൽപിക്കുക. അല്ലെങ്കിൽ സമ്മാനമേ ഒഴിവാക്കുക. ഒരു കുഞ്ഞിനു മാത്രമായി സമ്മാനം കൊടുക്കുന്നത് മറ്റേ കുഞ്ഞിന് ഇമോഷനൽ പ്രശ്നങ്ങൾ ഉണ്ടാക്കും.അല്ലെങ്കിൽ രണ്ടാൾക്കും ഷെയർ ചെയ്യാൻ പറ്റുന്ന സമ്മാനങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കാം.

പെൺകുട്ടിക്കും ആൺകുട്ടിക്കും പ്രത്യേകം കരുതൽ ആവശ്യമില്ല

ശാരീരികമായ ചില വ്യത്യാസങ്ങൾ ഉണ്ടെന്നു കരുതി പേരന്റിങ്ങിലോ കരുതലിലോ എന്തെങ്കിലും വ്യത്യാസം വേണമെന്നു തോന്നിയിട്ടേയില്ല. ഞാൻ ആൺകുട്ടികളെ വളർത്തിയിട്ടില്ലെങ്കിലും കൂട്ടുകാർക്കും കുടുംബത്തിലും ധാരാളം ആൺകുട്ടികളുണ്ട്. പൊതുവേ നോക്കുകയാണെങ്കിൽ‍‍‍ ആൺകുട്ടികൾക്ക് മോട്ടർ സ്കിൽസ് കുറച്ചു പെട്ടെന്നായിരിക്കും. പെൺകുട്ടികൾ കുറച്ച് സ്ലോ ആയിരിക്കും. പക്ഷേ പെൺകുട്ടികളായിരിക്കും പെട്ടെന്നു സംസാരിച്ചു തുടങ്ങുക. എന്നിങ്ങനെ ചില വ്യത്യാസങ്ങൾ ഒക്കെയേ എനിക്ക് തോന്നിയിട്ടുള്ളൂ, എപ്പോഴും അങ്ങനെ ആവണമെന്നുമില്ല. അതുകൊണ്ടുതന്നെ പെൺകുട്ടിക്കും ആൺകുട്ടിക്കും പ്രത്യകം പേരന്റിങ് രീതികൾ ആവശ്യമില്ല. അല്ലെങ്കിൽത്തന്നെ, പെൺകുട്ടികൾക്ക് പാവകളും ആൺകുട്ടികൾക്ക് കാറുകളും മാത്രം സമ്മാനം കൊടുത്ത് ജൻഡർ റോളുകൾ കമ്യൂണിക്കേറ്റ് ചെയുന്നത് പോലും ശരിയല്ലെന്നാണ് എന്റെ അഭിപ്രായം.

അശ്വതി മക്കളായ പത്മയ്ക്കും കമലയ്ക്കും ഭർത്താവ് ശ്രീകാന്തിനുമൊപ്പം
ADVERTISEMENT

ആ അരുതുകൾ പെൺകുട്ടിക്കും ആൺകുട്ടിക്കും

പെൺകുട്ടികളുടെ സുരക്ഷയെക്കുറിച്ച് ചില ആശങ്കകൾ വച്ചാണല്ലോ ഇവർക്ക് സമൂഹം ചില അരുതുകൾ കൽപിച്ചു നൽകിയിരിക്കുന്നത്. എന്നാൽ ഇന്നത്തെക്കാലത്ത്  ഈ ആശങ്കകൾ പെൺകുട്ടിക്കും ആൺകുട്ടിക്കും  ഒരുപോലെ ബാധകമാണ്. ചെറിയ ആൺകുട്ടികൾ പോലും ചൂഷണങ്ങൾക്കു വിധേയരാകുന്നുണ്ട്. എന്നാൽ പെൺകുട്ടികൾ നേരിടുന്ന ചൂഷണങ്ങൾ പുറത്തറിയുന്നതു പോലെ ഇത് പുറത്തറിയുന്നില്ല എന്നതാണ് വസ്തുത.  അതുകൊണ്ടുതന്നെ ഈ കരുതൽ രണ്ടു കൂട്ടർക്കും ഒരേപോലെ ബാധകമാണ്. ഇന്നത്തെ കുട്ടികൾ കുറച്ചൂകൂടി ബോൾഡാണ്. പെൺകുട്ടിയായാൽ ഇങ്ങനെ ചെയ്യരുത്, അങ്ങനെ ചെയ്യരുതെന്ന് എന്നു പറഞ്ഞാൽ അതെന്തെുകൊണ്ടെന്ന ചോദ്യവുമായെത്തുമവർ. അതിനാൽ ഇത്തരം അരുതുകൾ വയ്ക്കുമ്പോൾ കൃത്യമായ ഉത്തരവും കയ്യിൽ കരുതുക. 

കുട്ടികളും മൊബൈലും

ഓൺലൈൻ ക്ലാസുകളായതോടെ കംപ്യൂട്ടറും മൊബൈലുമൊന്നും അത്രയ്ക്ക് ഒഴിവാക്കാനാവില്ല. അതുകൊണ്ടുതന്നെ ഒരു പരിധിയിൽ കൂടുതൽ ഇത് നിയന്ത്രിക്കാനുമാകില്ല. മുതിർന്നവരേക്കാൾ ഇത്തരം ഡിവൈസുകൾ കൈകാര്യം ചെയ്യാൻ പല കുട്ടികളും മിടുക്കരുമായിരിക്കും. പത്മ എല്ലാവരും കാണുന്നിടത്തിരുന്ന് ലാപ്ടോപ്പിലാണ് ക്ലാസിൽ പങ്കെടുക്കുന്നത്. മൊബൈൽ അങ്ങനെ കൊടുക്കാറില്ല, കൊടുത്താൽത്തന്നെ കൃത്യസമയത്തിനുള്ളിൽ തിരികെ തരണമെന്നാണ് വ്യവസ്ഥ. അങ്ങനെ കുറേ നിയന്ത്രണങ്ങൾ വച്ചിട്ടുണ്ട്. അതിനൊക്കെ കൃത്യമായ കാരണങ്ങളും പറഞ്ഞുകൊടുത്തിട്ടുണ്ട്.

അമ്മ ഫോൺ ഉപയോഗിക്കുന്നില്ലേ എന്ന ചോദ്യവുമായി എത്തുമ്പോൾ ‘മുതിർന്നവർക്ക് വീട്ടുകാര്യങ്ങൾക്കും ഔദ്യോഗിക കാര്യങ്ങൾക്കും വാർത്തകൾ അറിയാനും ഒക്കെ ഇത് ആവശ്യമുണ്ടെന്നും, പത്മയ്ക്ക് ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നും അങ്ങനെയൊരു ആവശ്യം വരുമ്പോൾ അച്ഛനും അമ്മയും വാങ്ങിത്തരും അല്ലെങ്കിൽ  മോൾക്ക് സ്വന്തമായി വാങ്ങാം’ എന്നുമൊക്കെ കാര്യകാരണ സഹിതം പറഞ്ഞു കൊടുക്കും. അല്ലാതെ ‘ഞങ്ങൾ ഫോൺ ഉപയോഗിക്കും നിനക്കെന്താ കാര്യം’ എന്ന് തിരിച്ച് ചോദിക്കുന്നതിൽ അര്‍ഥമില്ല. കുട്ടികളുമായി കൃത്യമായി ആശയവിനിമയം നടത്തേണ്ടതുണ്ട്. എന്തുകൊണ്ട് ഫോൺ കൊടുക്കുന്നില്ലെന്ന് വ്യക്തമായി അവരെ പറഞ്ഞു മനസ്സിലാക്കാം. കുട്ടികൾക്ക്  ഇത്തരം ശീലങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നത് നമ്മൾ തന്നെയാണ്. മിക്ക മാതാപിതാക്കളും തങ്ങൾക്കു കുറച്ചു സമയം സ്വസ്ഥമായിരിക്കാൻ വേണ്ടി കുട്ടികൾക്ക് ഫോൺ കളിക്കാൻ കൊടുക്കുന്നത് കണാറുണ്ട്. നോ എന്നു പറയേണ്ടിടത്ത് നോ പറയാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക. വീട്ടിലെ ഒരാൾ ഒരു നോ പറഞ്ഞാൽ അത്  വീട്ടിലുള്ള എല്ലാവരുടെയും നോ തന്നെയായിരിക്കണം. കരഞ്ഞാൽ കാര്യം സാധിക്കുമെന്ന നിലയിൽ അവരെ എത്തിക്കാതിരിക്കുക. 

മറ്റുള്ളവരുടെ മുന്നിൽ വഴക്കു പറയരുത്

പൊതുസ്ഥലങ്ങളിൽ കരഞ്ഞ് ബഹളം വച്ച് കാര്യം സാധിക്കാൻ നോക്കുന്ന കുട്ടികളുണ്ട്. എന്നാൽ മറ്റുള്ളരുടെ മുന്നിൽ വച്ച് അവരെ വഴക്കുപറയുകയോ അടിക്കുകയോ െചയ്യാതെ അവിടെനിന്നു മാറ്റി നിർത്തി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക. ഇതൊക്ക പലപ്പോഴും ശ്രദ്ധ ക്ഷണിക്കലിന്റെ കൂടി ഭാഗമാണത്

അശ്വതിയും മക്കളും

പേരന്റ്സിന്റെ ആ ദേഷ്യം

പലപ്പോഴും മാതാപിതാക്കൾ തങ്ങളുടെ സ്ട്രസ് കുട്ടികളുടെ മേലേയ്ക്കിടാറുണ്ട്. കുട്ടികള്‍ ചിലപ്പോൾ അവരുടെ പ്രായത്തിൽ കാണിക്കുന്ന ചെറിയ കുസൃതിയായിരിക്കാം ചെയ്യുന്നത്. പക്ഷേ നമ്മുടെ തലയിൽ കിടക്കുന്ന പലതിന്റെയും റിയാക്‌ഷനാകും കുട്ടികളുടെ മേലേ തീർക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് മാതാപിതാക്കൾ എന്തിനാണ് തങ്ങളെ വഴക്കു പറയുന്നതെന്ന് ഒരിക്കലും മനസ്സിലാകുകയുമില്ല. മാതാപിതാക്കൾ ഇടയ്ക്കിടെ ഒരു സ്വയം പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ഭാര്യയോടോ ഭർത്താവിനോടോ അച്ഛനമ്മമാരോടോ ബോസിനോടോ ഒക്കെയുള്ള ദേഷ്യമാണോ കുട്ടികളോട് കാണിക്കുന്നതെന്ന് പരിശോധിക്കുകതന്നെ വേണം.

പേരന്റിങ് എന്ന ഉത്തരവാദിത്തം

പത്മ ഉണ്ടായിക്കഴിഞ്ഞ് എനിക്ക് ദേഷ്യം അൽപം കൂടിയിരുന്നു. പെട്ടെന്ന് ഉച്ചത്തിൽ സംസാരിക്കുകയൊക്കെ ചെയ്തിരുന്നു. പോസ്റ്റ്പാർട്ടം ഡിപ്രഷൻ, ഉറക്കക്കുറവ്, ജോലി അതൊക്കെയാകാം കാരണം. പക്ഷേ കുഞ്ഞിനോട് ഒരിക്കലും അങ്ങനെ പെരുമാറിയിട്ടില്ല. പേരന്റിങ് വളരെ ഉത്തരവാദിത്തമുള്ള കാര്യമാണ്. കുട്ടികള്‍ കുറുമ്പുകാണിക്കുമ്പോള്‍ പല മാതാപിതാക്കളും പെട്ടെന്നുള്ള ദേഷ്യത്തിന് അടികൊടുക്കാറുണ്ട്. കുറച്ച് കഴിഞ്ഞ് കുറ്റബോധം തോന്നാറുമുണ്ട്. എന്നാൽ അങ്ങനെ ചെയ്യാതെ സ്വയം നിയന്ത്രിച്ച് സന്ദർഭം ഒന്നു വിശകലനം ചെയ്യുന്നത് നല്ലതായിരിക്കും.

തല്ലി നേരേയാക്കാമോ?

പത്മയെ ഞാനങ്ങനെ അടിച്ചിട്ടൊന്നുമില്ല. സ്കൂളിൽ പോകാനൊക്കെ മടികാണിച്ച് ബഹളമുണ്ടാക്കിയ സമയമൊക്കെയുണ്ടായിരുന്നു. അപ്പോൾപ്പോലും  അങ്ങനെ അടിച്ചിട്ടൊന്നുമില്ല. കുട്ടികളെ തല്ലി നേരേയാക്കാമെന്നതിനോട് എനിക്ക് യോജിപ്പില്ല. കാരണം നമ്മൾ തല്ലുമ്പോൾ കുട്ടിക്ക് മനസ്സിലാകുന്നതെന്താണ്? നമ്മളേക്കാൾ സുപ്പീരിയർ ആയ ഒരാൾക്ക് നമ്മളെ തല്ലിയോ ദേഹോപദ്രവം ഏൽപിച്ചോ നിയന്ത്രിക്കാം എന്നാണ്. അല്ലാതെ ഞാനൊരു തെറ്റു ചെയ്തതുകൊണ്ട് എന്നെ ശിക്ഷിച്ചു എന്നൊന്നും മനസ്സിലാകണമെന്നില്ല. അങ്ങനെയുള്ള കുട്ടി നാളെയൊരിക്കൽ സമൂഹത്തിലിറങ്ങുമ്പോൾ,  എന്നേക്കാൾ താഴെയുള്ള ഒരാളെ അനുസരിപ്പിക്കാൻ അവരെ ശാരീരികമായി ഉപദ്രവിക്കാം എന്നൊരു സന്ദേശമാണ് കുട്ടികൾക്ക് പലപ്പോഴും കിട്ടുക.

അശ്വതി മക്കളായ പത്മയ്ക്കും കമലയ്ക്കും ഭർത്താവ് ശ്രീകാന്തിനുമൊപ്പം

ദേഷ്യം നിന്നോടല്ല, നിന്റെ തെറ്റിനോട്

കുട്ടികളോട് ശരിയായി ആശയവിനിമയം നടത്തുക വഴി അവരുടെ തെറ്റുകൾ ബോധ്യപ്പെടുത്താം. അതായത്, അവർ എന്തു തെറ്റു ചെയ്താലും നമുക്ക് ദേഷ്യം വരുന്നത് അവരോടല്ല, അവർ ചെയ്ത ആ തെറ്റിനോടാണ്. നമുക്ക് അവരോട് ഭയങ്കര സ്നേഹമാണ് എന്നവരെ പറഞ്ഞു മനസ്സിലാക്കാം. പറഞ്ഞാൽ മനസ്സിലാകുന്ന പ്രായം തൊട്ടേ ഞാൻ പത്മയോട് അങ്ങയാണ് പറയാറുള്ളത്. അതുപോലെ എന്തു തെറ്റ് ചെയ്താലും അത് രക്ഷിതാക്കളിൽനിന്നു മറച്ചുപിടിക്കരുതെന്നും തെറ്റ് ചെയ്താലും നീ എങ്ങനെയാണോ അതുപോലെതന്നെ നിന്നെ ഞങ്ങൾക്ക് ഇഷ്ടമാണ്, നീ ചെയ്യുന്ന തെറ്റിനോടാണ് ഞങ്ങളുടെ ദേഷ്യം എന്നും കുട്ടിയോടു പറയാം. കുട്ടിയുടെ മനസ്സിൽ അത് റജിസ്റ്റർ ആകാൻ ഇടയ്ക്കിടെ  ഇങ്ങനെ അവരോട് പറയാം. കാരണം കുഞ്ഞുമനസ്സിൽ അത് പതിഞ്ഞാൽ പിന്നെ വലുതാകുമ്പോഴും എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ തനിക്കൊപ്പം അച്ഛനും അമ്മയുമുണ്ട് എന്ന ഉറച്ച വിശ്വാസം കുട്ടിക്കുണ്ടാകും. ആ വിശ്വാസം വളരെ പ്രധാനപ്പെട്ടതു തന്നെയാണ്.

മക്കൾ നമ്മുടെ റിട്ടയർമെന്റ് ഇൻവെസ്റ്റ്മെന്റ് അല്ല

കുട്ടികൾ നമ്മുടെ സ്വത്താണ് എന്നൊക്കെ പറയുമ്പോഴും ശരിക്കും അവർ നമ്മുടെ ഒരു പ്രോപ്പർട്ടി അല്ല. അവർ നമ്മളിലൂടെ ഭൂമിയിലേക്കു വന്നു എന്നേയുള്ളൂ. രക്ഷിതാക്കളുടെ അത്യന്തികമായ ഉത്തരവാദിത്തം അവരെ നല്ല പൗരന്മാരാക്കി വളർത്തുക എന്നതാണ്. അല്ലാതെ അവരെ നമ്മുടെ റിട്ടയർമെന്റ് ഇൻവെസ്റ്റ്മെന്റ് ആയി വളർത്തിക്കൊണ്ടു വരികയെന്നല്ല. മക്കളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്നതല്ല നല്ല പേരന്റിങ്. അവരെ പറ്റുന്നത്ര പഠിപ്പിക്കുക. അത് അവർക്ക് ഇഷ്ടമുള്ള കോഴ്സുകൾ തന്നെയായിരിക്കണം. അവരെ കൂടുതൽ ലോകം കാണിക്കുക, അവരുടെ പ്രായത്തിന് അനുസരിച്ച് അറിവു കിട്ടാവുന്ന എല്ലാ മാർഗങ്ങളും തുറന്നു വച്ചുകൊടുക്കുക. പിന്നെ ഒരു പ്രായം കഴിഞ്ഞ് അവരെ ഫ്ലൈ ചെയ്തു വിടാൻ നമ്മൾ പ്രിപ്പയേഡ് ആയിരിക്കുക. അവരെന്തായാലും നമ്മുടെ അടുത്തുനിന്നു പറന്നു പോകും. അവരെ ഒരു കൂട്ടിലടച്ചിട്ട് എന്റേത്.. എന്റേത് എന്നു പറയാതെ തയാറായി ഇരിക്കാം. അങ്ങനെയായാൽ ഒരു കാലത്ത് നമുക്ക് ടോക്സിക് പേരന്റ് ആകാതിരിക്കാം.

English Summary : Parenting tips by Aswathy Sreekanth- Interview