ഭിന്നശേഷിക്കാരായി ജനിച്ചതു കൊണ്ട് പ്രയാസം അനുഭവിക്കേണ്ടി വരുന്ന നിരവധി കുട്ടികൾ സമൂഹത്തിലുണ്ട്. ഭിന്നശേഷി ഒരു തടസ്സമാകാതെ, മറ്റു കുട്ടികൾക്ക് ലഭിക്കുന്ന അവസരങ്ങളും അംഗീകാരങ്ങളും അവർക്കും ലഭിക്കുന്ന തരത്തിൽ സാമൂഹ്യ വ്യവസ്ഥ പുനർനിർമ്മിക്കാൻ നിരന്തരമായ ഇടപെടലുകളാണ് വികസിത രാജ്യങ്ങളിൽ നടക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭിന്നശേഷിക്കാരായി ജനിച്ചതു കൊണ്ട് പ്രയാസം അനുഭവിക്കേണ്ടി വരുന്ന നിരവധി കുട്ടികൾ സമൂഹത്തിലുണ്ട്. ഭിന്നശേഷി ഒരു തടസ്സമാകാതെ, മറ്റു കുട്ടികൾക്ക് ലഭിക്കുന്ന അവസരങ്ങളും അംഗീകാരങ്ങളും അവർക്കും ലഭിക്കുന്ന തരത്തിൽ സാമൂഹ്യ വ്യവസ്ഥ പുനർനിർമ്മിക്കാൻ നിരന്തരമായ ഇടപെടലുകളാണ് വികസിത രാജ്യങ്ങളിൽ നടക്കുന്നത്. എന്നാൽ നമ്മുടെ സമൂഹത്തിൽ ഇതിനു നേരെ വിപരീതമായാണ് കാര്യങ്ങൾ പോകുന്നത്. നിരവധി കാര്യങ്ങൾ ചെയ്യാൻ ഉത്തരവുകൾ ഉണ്ടാകുന്നു. എന്നാൽ ഇതൊന്നും നടപ്പിലാകുന്നില്ല. മാതാപിതാക്കൾക്കും അധ്യാപകർക്കും സഹപാഠികൾക്കുമെല്ലാം ഭിന്നശേഷിക്കാരായ മക്കളുടെ ഉന്നമനത്തിന് വേണ്ടി ചെയ്യാനാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. കൂട്ടായ പ്രവർത്തനിത്തലൂടെ ഭിന്നശേഷിക്കാരെയും സമൂഹത്തിന്റെ ഭാ​ഗമാക്കി മാറ്റണം. 

ADVERTISEMENT

ഭിന്നശേഷിക്കാരായ കുട്ടികളെ കുടുംബ പരിപാടികളിൽ നിന്നും മറ്റും മാറ്റി നിർത്തുന്ന പ്രവണത പലരും ഇപ്പോഴും തുടരുന്നു. പല കാരണങ്ങൾ ഇതിനായി പറയാനുണ്ടാവും. എന്നാൽ മറ്റുള്ളവരെ പോലെയുള്ള സാമൂഹികമായ ജീവിതം നിഷേധിക്കുന്നത് ശരിയല്ല. ഇത്തരം മാറ്റി നിർത്തൽ വലിയ വേർത്തിരിവ് സൃഷ്ടിക്കും. മറ്റു മക്കളെപ്പോലെ അവർക്കും എല്ലാം നൽകണം. ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കണം. കാര്യങ്ങൾ ചെയ്യിപ്പിക്കണം.

ADVERTISEMENT

ഭിന്നശേഷിക്കാരായ കുട്ടികൾ ക്ലാസിലുണ്ടെങ്കിൽ അവരെ കളിയാക്കാനുള്ള പ്രവണത സഹപാഠികൾ ചിലപ്പോൾ പ്രകടിപ്പിക്കാറുണ്ട്. ഇതുകൊണ്ടു തന്നെ സാധാരണ സ്കൂളുകളിൽ പോകാൻ പലപ്പോഴും അവർ മടിക്കുന്നു. അധ്യാപകരുടെ ഇടപെടൽ ഇവിടെ പ്രസക്തമാണ്. സഹപാഠിയുടെ വ്യത്യസ്തതയെ ബഹുമാനിക്കാനും അവനെ ചേർത്തു പിടിക്കാനും വിദ്യാർഥികളെ പഠിപ്പിക്കാം. ക്ലാസിൽ തനിക്ക് പ്രാധാന്യമുണ്ടെന്നും എല്ലാവരും തന്നെ സ്നേഹിക്കുന്നുണ്ടെന്ന തോന്നലും ജനിപ്പിക്കാൻ സാധിക്കണം. 

ADVERTISEMENT

സ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അതിനായുള്ള നിയമങ്ങൾ ശക്തമാക്കണം. സ്വകാര്യ സ്ഥാനപങ്ങൾക്കും നിർദേശങ്ങൾ നൽകണം. എവിടെയും അവർക്കും കടന്നു ചെല്ലാൻ പാകത്തിൽ സാമൂഹ്യ സാചര്യം ഒരുക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. 

അസാധാരണമായ കഴിവുകൾ കണ്ടെത്താനും അവർക്ക് പ്രത്യേക പ്രോത്സാഹനം സാധിക്കുന്ന തരത്തിൽ വിദ്യാഭ്യാസ രീതിയെ വികസിപ്പിക്കേണ്ടതും അനിവാര്യമാണ്. പ്രത്യേക പരി​ഗണന നൽകാനായില്ലെങ്കിലും തുല്യമായ അവസങ്ങൾ അവർക്ക് ഉറപ്പാക്കാൻ സാധിക്കണം. അത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. 

Content Summary : How to deal with special needs child