ഇന്ന് പല മാതാപിതാക്കളും അനുഭവിക്കുന്ന ഒന്നാണ് പേരന്റിങ് സ്ട്രെസ് അഥവാ രക്ഷാകർതൃ സമ്മർദ്ദം. രക്ഷിതാവെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനിടെ സംഭവിക്കാൻ സാധ്യതയുള്ള പല ബുദ്ധിമുട്ടുകളും നമ്മിൽ സമ്മർദ്ദം ഉണ്ടാക്കിയേക്കാം.അത് പരിഹരിക്കാതെ മുന്നോട്ടു പോയാൽ സ്വന്തം ആരോഗ്യത്തെയും

ഇന്ന് പല മാതാപിതാക്കളും അനുഭവിക്കുന്ന ഒന്നാണ് പേരന്റിങ് സ്ട്രെസ് അഥവാ രക്ഷാകർതൃ സമ്മർദ്ദം. രക്ഷിതാവെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനിടെ സംഭവിക്കാൻ സാധ്യതയുള്ള പല ബുദ്ധിമുട്ടുകളും നമ്മിൽ സമ്മർദ്ദം ഉണ്ടാക്കിയേക്കാം.അത് പരിഹരിക്കാതെ മുന്നോട്ടു പോയാൽ സ്വന്തം ആരോഗ്യത്തെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് പല മാതാപിതാക്കളും അനുഭവിക്കുന്ന ഒന്നാണ് പേരന്റിങ് സ്ട്രെസ് അഥവാ രക്ഷാകർതൃ സമ്മർദ്ദം. രക്ഷിതാവെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനിടെ സംഭവിക്കാൻ സാധ്യതയുള്ള പല ബുദ്ധിമുട്ടുകളും നമ്മിൽ സമ്മർദ്ദം ഉണ്ടാക്കിയേക്കാം.അത് പരിഹരിക്കാതെ മുന്നോട്ടു പോയാൽ സ്വന്തം ആരോഗ്യത്തെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് പല മാതാപിതാക്കളും അനുഭവിക്കുന്ന ഒന്നാണ് പേരന്റിങ് സ്ട്രെസ് അഥവാ രക്ഷാകർതൃ സമ്മർദ്ദം. രക്ഷിതാവെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനിടെ സംഭവിക്കാൻ സാധ്യതയുള്ള പല ബുദ്ധിമുട്ടുകളും നമ്മിൽ സമ്മർദ്ദം ഉണ്ടാക്കിയേക്കാം.അത് പരിഹരിക്കാതെ മുന്നോട്ടു പോയാൽ സ്വന്തം ആരോഗ്യത്തെയും വ്യക്തിബന്ധങ്ങളെയും വരെ താറുമാറാക്കിയേക്കാവുന്ന ഒന്നായി മാറും പേരന്റിങ് സ്ട്രെസ്. മാതാപിതാക്കളുടെ ഓരോ പ്രവൃത്തിയും കുട്ടികളെ വളരെ ആഴത്തില്‍ സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്നതിനാൽ തന്നെ അവരുടെ പ്രശ്നങ്ങൾ കുട്ടികളുടെ വളർച്ചയെയും ബാധിച്ചേക്കാം.

 

ADVERTISEMENT

പൊതുവേ ഏതൊരു രക്ഷിതാവിനും ഇത്തരം സമ്മർദ്ദം ഉണ്ടാവാമെങ്കിലും വൈകാരിക അല്ലെങ്കിൽ പെരുമാറ്റ പ്രശ്നങ്ങളുള്ള കുട്ടികൾ, ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികൾ, ചെറിയ കുട്ടികൾ എന്നിവരുടെ മാതാപിതാക്കളിലാണ് പേരന്റിങ് സ്ട്രെസ് കൂടുതലായി കാണപ്പെടുന്നത്.

വളരെ സാധാരണമെന്ന് തോന്നുന്ന പല കാര്യങ്ങളും രക്ഷാകർതൃ സമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാകാം. പൊതുവായി കണ്ടുവരുന്ന ചില ലക്ഷണങ്ങളിതാ.

 

∙  ശ്രദ്ധയും ക്ഷമയും കുറയുക.

ADVERTISEMENT

∙ കുട്ടികളെ ശിക്ഷിക്കാനുള്ള പ്രവണത വർദ്ധിക്കുക.

∙ കഠിനമായ ശാരീരികവും മാനസികവുമായ ക്ഷീണം അനുഭവപ്പെടുക.

∙ കുടുങ്ങിപ്പോയി എന്ന തോന്നലുണ്ടാകുക.

∙ കുട്ടികളോടൊപ്പമുള്ള സമയം സന്തോഷിക്കുവാൻ സാധിക്കാതെ വരുക.

ADVERTISEMENT

∙ ഏകാന്തതയും എല്ലാരിൽ നിന്നും വൈകാരിക അകൽച്ചയും തോന്നുക

∙ സ്വന്തം ഹോബികളോ ഇഷ്ടങ്ങളോ ആസ്വാദിക്കുവാൻ കഴിയാതെ വരുക.

∙ ആത്മവിശ്വാസക്കുറവ്, വിഷാദം, ഉത്കണ്ഠ എന്നിവ അനുഭവപ്പെടുക.

 

ഇത്തരം ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന ഒരാൾ കൃത്യസമയത്ത് ആ വിഷയത്തെ ഗൗരവപൂർവ്വം കണ്ട് പരിഹാരം തേടിയില്ലായെങ്കിൽ കാലക്രമേണ വലിയ പ്രയാസമനുഭവിക്കേണ്ടി വന്നേക്കാം. കുട്ടിയെ നന്നായി പരിപാലിക്കുവാൻ മാതാപിതാക്കള്‍ ആരോഗ്യത്തോടെയിരിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് തന്നെ സ്ട്രെസ് മാനേജ്മെന്റും വളരെ പ്രധാനമാണ്. സമ്മർദ്ദം അകറ്റാനുള്ള ചില വഴികളാണ് താഴെ പറയുന്നത്: 

 

∙ സംസാരിക്കുക, പരിഹാരം തേടുക: 

കുടുംബത്തിനുള്ളില്‍ നിന്ന് ലഭിക്കുന്ന പരിഗണനയാണ് രക്ഷാകർതൃ സമ്മർദ്ദം കുറക്കാൻ ഏറ്റവും പ്രധാനം. ബുദ്ധിമുട്ടുകളെക്കുറിച്ച് പങ്കാളിയൊടോ കുടുംബാംഗങ്ങളൊടോ സംസാരിക്കുകയും പരിഹാരം തേടുകയും ചെയ്യാം. സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും സഹായത്തിനായി തേടുന്നതിൽ യാതൊരു മടിയും വിചാരിക്കരുത്. ആവശ്യമാണെങ്കിൽ പ്രൊഫഷണൽ സഹായത്തിനായി ഒരു തെറാപ്പിസ്റ്റിനെയും സമീപിക്കാവുന്നതാണ്.

 

∙ സ്വന്തം കാര്യങ്ങൾക്കായി അല്പം സമയം: 

ഇഷ്ട്ടപ്പെട്ട കാര്യങ്ങൾക്കായി അല്പം സമയം മാറ്റി വെയ്ക്കുക. ആ സമയം സന്തോഷം ലഭിക്കുന്ന കാര്യങ്ങൾക്കായി വിനിയോഗിക്കുകയും ആ ഇടവേള അനുവാര്യമാണെന്ന് പങ്കാളിയേയും കുടുംബാംഗങ്ങളേയും പറഞ്ഞ് ബോധ്യപ്പെടുത്തുകയും വേണം. പുതിയ ഹോബികൾ കണ്ടെത്തുക. മാനസികമായ ഒരുണർവ് ലഭിക്കുവാൻ ഇത് സഹായിക്കും.

 

∙ കുടുംബപ്രശ്‌നങ്ങൾ കുട്ടികൾ കാരണമല്ല: 

സാമ്പത്തിക പ്രശ്‌നങ്ങൾ, സാമൂഹികപിന്തുണയുടെ അഭാവം, ദാമ്പത്യപ്രശ്‌നങ്ങളിലെ സമ്മർദ്ദം എന്നിവയും പേരന്റിങ് സ്ട്രെസിന് കാരണമായിത്തീരാറുണ്ട്.

അസന്തുഷ്ടമായ ദാമ്പത്യം പലപ്പോലും കുട്ടികളോടുള്ള പെരുമാറ്റത്തിൽ കാഠിന്യം വരുത്താം. എന്നാൽ നിങ്ങളുടെ ബന്ധങ്ങളിലെ വിള്ളലുകള്‍ക്ക് കുട്ടികൾ കാരണമല്ല എന്നോർക്കുക. പ്രശ്‌നങ്ങൾ പരമാവധി വേഗത്തിൽ പരിപാലിക്കാം.

 

∙ മനസ്സിലാക്കാം, മുന്നോട്ടുപോകാം: 

മാതാപിതാക്കൾ എന്ന റോൾ കാര്യക്ഷമമായി പൂർത്തിയാക്കാനാകാതെ സമ്മർദ്ദം അനുഭവിക്കുന്നവരാണ് പലരും. ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു ലിസ്റ്റ് തയ്യാറാക്കുന്നത് നിങ്ങളുടെ മനസ്സിനെ സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കും. മറ്റ് മാതാപിതാക്കളുമായി സംസാരിച്ച്, എന്താണ് കുട്ടികളുടെ പൊതുവായ രീതികളെന്ന് മനസ്സിലാക്കുന്നതും നല്ലതാണ്. പലതും കാലക്രമേണയെ പഠിക്കൂ. ചെറിയ തെറ്റുകളെയോർത്ത് ഭയപ്പെടേണ്ടതില്ല.

 

നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി നിങ്ങളാണ്. അവര്‍ക്ക് സുരക്ഷിതത്വം തോന്നാൻ സഹായിക്കുന്നത് നിങ്ങളാണ്. മാതാപിതാക്കള്‍ വിഷമിക്കുമ്പോൾ അല്ലെങ്കിൽ സങ്കടപ്പെടുമ്പോൾ, അത് കുട്ടികളെയും സമ്മർദ്ദത്തിലാഴ്ത്തും എന്നോർക്കുക. നിങ്ങളുടെ സമ്മർദ്ദത്തെ കണ്ടില്ലെന്ന് നടിക്കാതെ അതിനു പ്രതിവിധി കണ്ടെത്തി തന്നെ മുന്നോട്ട് പോകാൻ ശ്രമിക്കാം.

 

Content Summary: Parenting Stress: Symptoms and How to Cop with the Difficult Days