''ഡോക്ടർ... കുട്ടിക്ക് ഭക്ഷണം കഴിക്കാൻ വലിയ മടിയാണ്. എന്നും വാശിയാണ്...ഒന്നും കഴിക്കുന്നില്ല'' ആശുപത്രികളിലെ പീഡിയാട്രിക് വാർഡിന് മുന്നിൽ ചെന്നാൽ ഇത്തരത്തിൽ കുഞ്ഞുങ്ങളുടെ ഭക്ഷണ ശീലവുമായി ബന്ധപ്പെട്ട പരാതിയുമായി നിൽക്കുന്ന മാതാപിതാക്കളുടെ ഒരു നീണ്ട നിരതന്നെ കാണാം. ഏതെല്ലാം സ്വാദിൽ ഉണ്ടാക്കി

''ഡോക്ടർ... കുട്ടിക്ക് ഭക്ഷണം കഴിക്കാൻ വലിയ മടിയാണ്. എന്നും വാശിയാണ്...ഒന്നും കഴിക്കുന്നില്ല'' ആശുപത്രികളിലെ പീഡിയാട്രിക് വാർഡിന് മുന്നിൽ ചെന്നാൽ ഇത്തരത്തിൽ കുഞ്ഞുങ്ങളുടെ ഭക്ഷണ ശീലവുമായി ബന്ധപ്പെട്ട പരാതിയുമായി നിൽക്കുന്ന മാതാപിതാക്കളുടെ ഒരു നീണ്ട നിരതന്നെ കാണാം. ഏതെല്ലാം സ്വാദിൽ ഉണ്ടാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

''ഡോക്ടർ... കുട്ടിക്ക് ഭക്ഷണം കഴിക്കാൻ വലിയ മടിയാണ്. എന്നും വാശിയാണ്...ഒന്നും കഴിക്കുന്നില്ല'' ആശുപത്രികളിലെ പീഡിയാട്രിക് വാർഡിന് മുന്നിൽ ചെന്നാൽ ഇത്തരത്തിൽ കുഞ്ഞുങ്ങളുടെ ഭക്ഷണ ശീലവുമായി ബന്ധപ്പെട്ട പരാതിയുമായി നിൽക്കുന്ന മാതാപിതാക്കളുടെ ഒരു നീണ്ട നിരതന്നെ കാണാം. ഏതെല്ലാം സ്വാദിൽ ഉണ്ടാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

''ഡോക്ടർ... കുട്ടിക്ക് ഭക്ഷണം കഴിക്കാൻ വലിയ മടിയാണ്. എന്നും വാശിയാണ്...ഒന്നും കഴിക്കുന്നില്ല'' ആശുപത്രികളിലെ പീഡിയാട്രിക് വാർഡിന് മുന്നിൽ ചെന്നാൽ ഇത്തരത്തിൽ കുഞ്ഞുങ്ങളുടെ ഭക്ഷണ ശീലവുമായി ബന്ധപ്പെട്ട പരാതിയുമായി നിൽക്കുന്ന മാതാപിതാക്കളുടെ ഒരു നീണ്ട നിരതന്നെ കാണാം. ഏതെല്ലാം സ്വാദിൽ ഉണ്ടാക്കി നൽകിയിട്ടും കുട്ടികൾ കഴിക്കുന്നില്ലെങ്കിൽ വിഷമം തോന്നുക സ്വാഭാവികമാണ്. എന്നാൽ കുട്ടികൾക്ക് ആവശ്യമായ ഒരു ഭക്ഷണ സംസ്കാരം ഉണ്ടാക്കിയെടുക്കുന്നതിൽ മാതാപിതാക്കൾ പരാജയപ്പെട്ടു എന്നാണ് ഇത്തരം അവസ്ഥകൾ നിലവിൽ അർത്ഥമാക്കുന്നത്. പരാതിയുമായി ഡോക്റ്ററുടെ അടുത്തെത്തും മുൻപ്, എന്താണ് യഥാർത്ഥ പ്രശ്നമെന്ന് മാതാപിതാക്കൾ വിലയിരുത്തണം. കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിൽ മാതാപിതാക്കൾ ചെയ്യുന്ന  തെറ്റുകൾ മനസിലാക്കി തിരുത്താൻ കഴിഞ്ഞാൽ ഈ പ്രശ്നവും നിഷ്പ്രയാസം ഒഴിവാക്കാം.

മോശമായ ഉദാഹരണം കാണിക്കുക 
നിങ്ങളുടെ കുട്ടികൾക്ക് ഏറ്റവും മികച്ച മാതൃക ആകുന്നത് നിങ്ങൾ തന്നെയാണ്. അതിനാൽ കുട്ടികളുടെ മുന്നിൽ കൃത്യമായി, ആസ്വദിച്ച് ഭക്ഷണം കഴിക്കുക എന്നത് പ്രധാനമാണ്. ആഹരം കഴിക്കാത്ത, പച്ചക്കറികൾ നിരസിക്കുന്ന, അല്ലെങ്കിൽ കുട്ടികളെ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാൻ വിടാതെ മാതാപിതാക്കൾ അവർക്കൊപ്പം ഇരുന്നു ആസ്വദിച്ചു കഴിക്കണം. പോഷകാഹാരങ്ങൾ ആസ്വദിക്കുന്ന മുതിർന്നവർക്ക് ഭക്ഷണത്തോട് താല്പര്യമുള്ള  കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. 

ADVERTISEMENT

വളരെയധികം സമ്മർദ്ദം ചെലുത്തരുത് 
കുട്ടികൾ ഭക്ഷണം കഴിച്ചില്ല എന്ന് കരുതി ഏത് വിധേനയും കഴിപ്പിക്കും എന്ന വാശി പാടില്ല. നിർബന്ധിച്ചും ദേഷ്യപ്പെടും ഭീഷണിപ്പെടുത്തിയുമൊന്നും കുട്ടികൾക്ക് ഭക്ഷണം നൽകരുത്. ഇത് ഭാവിയിൽ കുട്ടികളെ ഭക്ഷണ വിരോധികളാക്കും. കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ പുതിയ രുചികൾ പരീക്ഷിക്കാം, എന്നാൽ അടിച്ചേൽപ്പിക്കരുത്. 

കഴിച്ചാൽ സമ്മാനങ്ങൾ നൽകുന്നത് 
ഭക്ഷണം കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനായി മാതാപിതാക്കൾ സ്വീകരിക്കുന്ന വഴിയാണ് സമ്മാനങ്ങൾ നൽകി കഴിപ്പിക്കൽ. ഇത് തെറ്റായ നടപടിയാണ്. ഇങ്ങനെ ചെയ്യുന്നത് കുട്ടികളിൽ ഭക്ഷണസമയത്തെ പിരിമുറുക്കം കൂട്ടുന്നു. സമ്മാനമായി നൽകുന്നത് കുട്ടികൾക്ക് ഇഷ്ടപ്പെട്ട മധുരപലഹാരങ്ങളാണെങ്കിൽ കഷ്ടപ്പെട്ട് കഴിക്കുന്ന പച്ചക്കറിയേക്കാൾ അവർ പച്ചക്കറികളേക്കാളും മധുരപലഹാരങ്ങൾ വിലമതിക്കുന്നു.

ADVERTISEMENT

പുതിയ ഭക്ഷണങ്ങൾ വളരെ വേഗം വേണ്ടെന്നു വയ്ക്കുക 
ചെറിയ കുട്ടികൾക്ക് ഒരു ഭക്ഷണത്തിന് രുചി പിടിക്കണമെങ്കിൽ 10  മുതൽ 15  ആവർത്തി  വരെ അത് നൽകണമെന്നാണ്‌ പഠനങ്ങൾ പറയുന്നത്. ഇത്തരത്തിൽ നൽകുന്ന ഓരോ സമയത്തും കുട്ടികൾ അനിഷ്ടം കാണിക്കുകയും തുപ്പുകയും ചെയ്യാം. എന്നാൽ അപ്പോഴേക്കും കുട്ടിക്ക് ആ രുചി ഇഷ്ടമല്ലെന്ന് പറഞ്ഞുകൊണ്ട് പുതിയ വിഭവം പരീക്ഷിക്കുന്നത് തെറ്റാണ്. 

പെട്ടെന്നുള്ള പാചകം വേണ്ട 
കുട്ടികൾക്ക് ഒറ്റക്ക് ഭക്ഷണം നൽകാതെ  മാതാപിതാക്കൾക്കൊപ്പം നൽകി ശീലിപ്പിക്കുക. കുട്ടികൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ മുൻകൂട്ടി ഉണ്ടാക്കി വയ്ക്കാം. ഉണ്ടാക്കിയ വിഭവങ്ങൾ കുട്ടി കഴിക്കുന്നില്ല എങ്കിൽ ഉടനടി മറ്റൊരു വിഭവം ഉണ്ടാക്കാനായി പോകരുത്. അത് ഭക്ഷണത്തിന്റെ പ്രാധാന്യം, ലഭ്യത എന്നിവയുടെ മൂല്യം കുറക്കാൻ മാത്രമേ സഹായിക്കൂ. 

ADVERTISEMENT

ജ്യൂസും സ്നാക്സും അമിതമായി കഴിക്കുക
കുട്ടികളെ സന്തോഷിപ്പിക്കുന്നതിനായി കുക്കീസ്, മറ്റ് ലഘുഭക്ഷണങ്ങൾ എന്നിവയിൽ ദിവസം മുഴുവൻ നൽകുന്നത് അപകടമാണ്. പ്രധാന ആഹാരം കഴിക്കേണ്ട സമയത്ത് കഴിച്ചില്ലെങ്കിൽ കുട്ടികൾക്ക് വിശപ്പ് അനുഭവപ്പെടും വരെ കാത്തിരിക്കുക. അല്ലാതെ വിശപ്പ് അടക്കാൻ സ്നാക്ക്സ് നൽകുന്നത് ആരോഗ്യകരമല്ല. എന്ന് കരുതി ലഘുഭക്ഷണങ്ങളും പാനീയങ്ങളും മൊത്തത്തിൽ വെട്ടിക്കുറയ്ക്കേണ്ട കാര്യമില്ല.ദിവസത്തിലെ പ്രത്യേക സമയങ്ങളിൽ ആരോഗ്യകരമായ കുറച്ച് സ്നാക്സ് കഴിക്കാൻ അനുവദിക്കുക.

വൃത്തിക്ക് അമിത പ്രാധാന്യം നൽകുക 
ഭക്ഷണം ഒരു മൾട്ടിസെൻസറി അനുഭവമാണ്. കൊച്ചുകുട്ടികൾ ഭക്ഷണത്തെക്കുറിച്ച് പഠിക്കാനുള്ള ഒരേയൊരു മാർഗ്ഗം രുചിയാണ്. അതിനാൽ കുട്ടികൾ ആസ്വദിച്ചു കഴിക്കുന്ന സമയത് ഭക്ഷണ രീതിയുമായി ബന്ധപ്പെട്ട കമന്റുകൾ, ഉപദേശങ്ങൾ എന്നിവ ഒഴിവാക്കുക. കുട്ടികൾക്ക് കണ്ട് പഠിക്കാനുള്ള അവസരണം നൽകുക. അതോടൊപ്പം കയ്പ്പ്, പുളി, എരിവ് തുടങ്ങിയ സ്വാഭാവിക സ്വാദുകളെ ആസ്വദിക്കാനുള്ള അവസരം നൽകുക.