നമ്മുടെ നാട്ടിൽ നിലവിൽ കണ്ടു വരുന്ന ഒരു രീതിയാണ് വളർന്നു വരുന്ന കുട്ടികളെ ഇൻഡോർ ഗെയിമുകളുടെ പേരിൽ വീടിനുള്ളിൽ തളച്ചിടുന്നത്. മണ്ണിലിറങ്ങി ഓടിക്കളിക്കാനും മണ്ണ് വാരിക്കളിക്കാനുമെല്ലാം കുട്ടികൾക്ക് ആഗ്രഹമുണ്ടെങ്കിൽ പോലും ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമോ എന്നു ഭയന്നാണ് മാതാപിതാക്കൾ അതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ നാട്ടിൽ നിലവിൽ കണ്ടു വരുന്ന ഒരു രീതിയാണ് വളർന്നു വരുന്ന കുട്ടികളെ ഇൻഡോർ ഗെയിമുകളുടെ പേരിൽ വീടിനുള്ളിൽ തളച്ചിടുന്നത്. മണ്ണിലിറങ്ങി ഓടിക്കളിക്കാനും മണ്ണ് വാരിക്കളിക്കാനുമെല്ലാം കുട്ടികൾക്ക് ആഗ്രഹമുണ്ടെങ്കിൽ പോലും ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമോ എന്നു ഭയന്നാണ് മാതാപിതാക്കൾ അതിന് അനുവദിക്കാത്തത്.

എന്നാൽ കുറച്ചു കാലം പിന്നിലേക്ക് ചിന്തിച്ചു നോക്കൂ, കുട്ടികൾ മണ്ണിൽ കളിച്ചും പാടത്തും വരമ്പത്തും മണ്ണും ചെളിയും വാരിയെറിഞ്ഞുമൊക്കെയാണ് വളർന്നത്. അങ്ങനെയുള്ള കുട്ടികളിൽ പ്രതിരോധശേഷി ഏറെ ഉയർന്ന നിലയിലായിരുന്നു. ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള ബാക്ടീരിയകളാണ് മണ്ണിലുണ്ടാകുക. എന്നാൽ ഇന്ന് അതല്ല അവസ്ഥ. മാതാപിതാക്കൾ ഭയക്കുന്ന പോലെ മണ്ണ്, പ്രത്യേകിച്ച് നനഞ്ഞ മണ്ണ് അത്ര വലിയ പ്രശ്നക്കാരനല്ല. 

ADVERTISEMENT

പെട്ടെന്നു വരുന്ന മഴകൾ പലപ്പോഴും അന്തരീക്ഷത്തിലെ താപനില കുറയ്ക്കുകയും ഹ്യുമിഡിറ്റി വർധിപ്പിക്കുകയും ചെയ്യുന്നു എന്നത് ശരിയാണ്. ഈ സമയത്ത് കീടാണുക്കൾ ഉൾപ്പെടെ നിരവധി സൂക്ഷ്മജീവികൾ മണ്ണിൽ രൂപപ്പെടുന്നു. ഇത്തരം അണുക്കൾ കുട്ടിയെ രോഗബാധിനാക്കുമോ എന്നാണ് മാതാപിതാക്കൾ ഭയക്കുന്നത്. എന്നാൽ രോഗാണുക്കൾ മാത്രമല്ല, മനുഷ്യനോട് സഹവസിക്കുന്ന ഒരുപാട് ഗുണപരമായ ബാക്ടീരിയകളും സൂക്ഷ്മാണുക്കളും കൂടി മണ്ണിലുണ്ട്.  

മണ്ണിലും ചെടികളിലും കാണപ്പെടുന്ന, 'ഓൾഡ് ഫ്രണ്ട്സ്' എന്ന് വിശേഷിപ്പിക്കുന്ന,, മനുഷ്യശരീരത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളെ അടുത്തറിയണമെങ്കിലും അവയുടെ ഗുണം ലഭിക്കണമെങ്കിലും മണ്ണിലും പറമ്പിലുമൊക്കെ ഇറങ്ങുക തന്നെ വേണം. മണ്ണിലും ചെളിയിലും കളിക്കുമ്പോൾ ശരീരത്തിലെത്തുന്ന ഗുണകരമായ ബാക്ടീരിയകൾ ശരീരത്തിന്റെ പ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നു. 

ADVERTISEMENT

അമിതവൃത്തിയുടെ ഭാഗമായി ഇത്തരം സാഹചര്യങ്ങളിൽ ഇറങ്ങാത്ത കുട്ടികൾ മറ്റേതെങ്കിലും സാഹചര്യത്തിൽ ബാക്ടീരിയകളുമായി ഇടപഴകുമ്പോൾ അലർജി ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. മണ്ണിലും മഴയത്തും കളിക്കുമ്പോൾ കുട്ടികളുടെ വൃത്തി ഉറപ്പാക്കിയാൽ മാത്രം മതി. കൈകൾ ശുചിയായി കഴുകുക, മണ്ണിൽനിന്നു കയറി മറ്റു പ്രവൃത്തികളിൽ ഏർപ്പെടും മുൻപു കുളിക്കുക തുടങ്ങിയ ശീലങ്ങളുണ്ടെങ്കിൽ മണ്ണിൽക്കളി കുട്ടികൾക്ക് ഗുണം മാത്രമേ ചെയ്യൂ.

ചുറ്റുപാടുകൾ ബുദ്ധിവികാസത്തിന് പ്രധാനം 
ചുറ്റുപാടുകളിൽ നിന്നുള്ള കൃത്യമായ ഉത്തേജനം ലഭിക്കാത്ത ഒരു കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ച വളരെ പതുക്കെയായിരിക്കും. മണ്ണിൽ കളിക്കുമ്പോൾ കിട്ടിയ ഒരു കമ്പ് കൊണ്ട് കുട്ടി ഒരു കുഴി കുത്താൻ ശ്രമിച്ചാൽ അതു പോലും ചുറ്റുപാടുമുള്ള വസ്തുക്കളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണം എന്ന തിരിച്ചറിവിന്റെ ഭാഗമാണ്. പ്രോബ്ലം സോൾവിങ് സ്‌കില്ലും ക്രിട്ടിക്കൽ തിങ്കിങ് എബിലിറ്റിയുമെല്ലാം പരിസ്ഥിതിയോടു അടുത്ത് ഇടപഴകുമ്പോൾ മാത്രം ലഭിക്കുന്ന കാര്യങ്ങളാണ്. ശാരീരിക, മനസിക വളർച്ച കൈവരിക്കാൻ പ്രകൃതിയോട് അടുത്ത് ഇടപഴകുന്നത് സഹായിക്കും.

English Summary:

How playing in the mud can make your child smarter and healthier