അമ്പിളി മാമൻ അഥവാ ചന്ദ്രൻ. ആകാശത്ത് സൂര്യൻ കഴിഞ്ഞാൽ ഏറ്റവും പരിചിതമായ വസ്തുവാണ് ഭൂമിയുടെ സ്വന്തം ഉപഗ്രഹമായ ചന്ദ്രൻ. ഭൂമി കഴിഞ്ഞാൽ മനുഷ്യർ കാൽകുത്തിയിട്ടുള്ള ഒരേയൊരു ഇടവും ചന്ദ്രനാണെന്ന് അറിയാമല്ലോ. അറുപതുകളിൽ അപ്പോളോ ദൗത്യങ്ങളിൽ കൂടിയാണ് ഇതു സാധിച്ചത്. നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പിളി മാമൻ അഥവാ ചന്ദ്രൻ. ആകാശത്ത് സൂര്യൻ കഴിഞ്ഞാൽ ഏറ്റവും പരിചിതമായ വസ്തുവാണ് ഭൂമിയുടെ സ്വന്തം ഉപഗ്രഹമായ ചന്ദ്രൻ. ഭൂമി കഴിഞ്ഞാൽ മനുഷ്യർ കാൽകുത്തിയിട്ടുള്ള ഒരേയൊരു ഇടവും ചന്ദ്രനാണെന്ന് അറിയാമല്ലോ. അറുപതുകളിൽ അപ്പോളോ ദൗത്യങ്ങളിൽ കൂടിയാണ് ഇതു സാധിച്ചത്. നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങി. പിന്നീട് പല ദൗത്യങ്ങളിലായി വേറെയും സഞ്ചാരികളും ചന്ദ്രനിലെത്തി.

ADVERTISEMENT

എന്നാൽ അപ്പോളോ ദൗത്യങ്ങൾ തീർന്ന ശേഷം ചന്ദ്രയാത്രാ പദ്ധതികൾ തണുത്തുറഞ്ഞു. പിന്നീട് ചന്ദ്രനിലേക്ക് അമേരിക്ക പോകാതെയായി. അങ്ങനെ അഞ്ച് പതിറ്റാണ്ടിനിപ്പുറം പിന്നിട്ടു. ഇപ്പോൾ വീണ്ടും ചന്ദ്രനിലേക്ക് തിരികെയെത്താൻ അമേരിക്ക ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് കൂട്ടുകാർ വാർത്തകളിൽ നിന്നും മറ്റും അറിഞ്ഞുകാണുമല്ലോ. ആർട്ടിമിസ് എന്ന ദൗത്യ പരമ്പരയിലൂടെയാണ് ചന്ദ്രനിലേക്കു വീണ്ടും ആളുകൾ എത്താൻ പോകുന്നത്. ഈ ദൗത്യങ്ങളുടെ ഭാഗമായി ആദ്യമായി ഒരു വനിതയും ചന്ദ്രനിലേക്കു യാത്ര പുറപ്പെടുമെന്ന് കരുതപ്പെടുന്നു. ഗ്രീക്ക് ഇതിഹാസപ്രകാരം അപ്പോളോ ദേവന്റെ സഹോദരിയാണ് ആർട്ടിമിസ്. ആർട്ടിമിസ് പരമ്പരയിലെ ആദ്യ ദൗത്യം ഓഗസ്റ്റ് അവസാനം നടക്കും. ഈ ദൗത്യം ഒരു പരീക്ഷണമാണ്. ഇതുവരെയുള്ള ഒരുക്കങ്ങളൊക്കെ മതിയോ അതോ മറ്റെന്തെങ്കിലും കാര്യങ്ങൾ കൂടിയൊക്കെ ഉൾപ്പെടുത്തണമോ എന്നൊക്കെയുള്ള അന്വേഷണമാണ് ഈ ദൗത്യം വഴി നടത്തുന്നത്.

ADVERTISEMENT

ആർട്ടിമിസിന്റെ ഈ ആദ്യ ദൗത്യത്തിൽ മനുഷ്യരാരും പോകില്ല. ഭാവിയിൽ മനുഷ്യർക്കായി ഒരുക്കിയിരിക്കുന്ന ഓറിയൺ എന്ന യാത്രാപേടകത്തിൽ പകരം കയറുക 3 പാവകളാണ്. കമാൻഡർ മൂൺകിൻ കാംപോസ് എന്ന നേതാവും ഹെൽഗ, സോഹാർ എന്ന മറ്റ് 2 പാവകളുമാണ് മനുഷ്യർക്കു പകരമായി യാത്രയിൽ പങ്കെടുക്കുക. സമീപകാലത്ത് ലോകത്ത് നിർമിക്കപ്പെട്ടത്തിൽ ഏറ്റവും ശേഷിയുള്ള റോക്കറ്റായ സ്‌പേസ് ലോഞ്ച് സിസ്റ്റം അഥവാ എസ്എൽഎസ് ആണ് പേടകം വഹിക്കുന്നത്.ചന്ദ്രനപ്പുറം 64373 കിലോമീറ്ററോളം ഓറിയൺ പേടകം സഞ്ചരിക്കുമെന്നാണു കരുതപ്പെടുന്നത്.

ADVERTISEMENT

യാത്രാസംഘത്തിലെ പ്രധാന പാവയുടെ പേര് കമാൻഡർ മൂൺകിൻ കാംപോസ് എന്നാണെന്നു പറഞ്ഞല്ലോ. നാസ പണ്ട് വിട്ട അപ്പോളോ 13 ദൗത്യത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു. ഈ പ്രശ്‌നങ്ങൾ ഒക്കെ ഒഴിവാക്കി അപ്പോളോ 13 ദൗത്യത്തിനെ സുരക്ഷിത പാതയിൽ എത്തിച്ചതിൽ ഒരുപാട് പങ്കുവഹിച്ചയാളാണ് ആർതുറോ കാംപോസ്. അദ്ദേഹത്തിന്റെ പേരാണ് പാവയ്ക്ക് കൊടുത്തിരിക്കുന്നത്. ഈ പാവകൾ ഇട്ടിരിക്കുന്ന വേഷം തിരികെയെത്തിയ ശേഷം പരിശോധിച്ച് യാത്രികർക്ക് യാത്രയിൽ നേരിടാനുള്ള പ്രശ്‌നങ്ങളും മറ്റും നാസ അധികൃതർ വിലയിരുത്തും.

English Summary : 'Moonikin' doll flying on NASA's Artemis1