ആലപ്പുഴ ∙ റെഡിമെയ്ഡ് വസ്ത്രങ്ങളെന്ന പേരിൽ പാഴ്സലായി ബുക്ക് ചെയ്ത് ട്രെയിനിൽ എത്തിച്ച 436 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ റെയിൽവേ സംരക്ഷണസേന പിടിച്ചെടുത്തു. ഇന്നലെ രാവിലെ മൈസൂരുവിൽ നിന്നു കൊച്ചുവേളിക്കു പോയ ട്രെയിനിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് ബുക്ക് ചെയ്തതായിരുന്നു 9 ചാക്കുകളിലായി 10,000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ റെഡിമെയ്ഡ് വസ്ത്രങ്ങളെന്ന പേരിൽ പാഴ്സലായി ബുക്ക് ചെയ്ത് ട്രെയിനിൽ എത്തിച്ച 436 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ റെയിൽവേ സംരക്ഷണസേന പിടിച്ചെടുത്തു.

ഇന്നലെ രാവിലെ മൈസൂരുവിൽ നിന്നു കൊച്ചുവേളിക്കു പോയ ട്രെയിനിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് ബുക്ക് ചെയ്തതായിരുന്നു 9 ചാക്കുകളിലായി 10,000 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ. ബെംഗളൂരു സ്റ്റേഷനിൽ നിന്നാണ് പാഴ്സൽ ബുക്ക് ചെയ്തത്. 

ADVERTISEMENT

ഇതിന് അവിടെ 2 ലക്ഷം രൂപയെങ്കിലും വിലവരും. വി‍ൽക്കുമ്പോൾ 10 ലക്ഷം രൂപയ്ക്കുമേൽ വിലവരുമെന്ന് ആർപിഎഫ് പറയുന്നു. റെഡിമെയ്ഡ് ഗാർമെന്റ്സ്, ഇലക്ട്രോണിക്സ് ഗുഡ്സ് എന്നീ പേരുകളിൽ 2 വിഭാഗമായിട്ടാണ് പാഴ്സൽ ബുക്ക് ചെയ്തത്. 

ആർപിഎഫ് നടത്തുന്ന പ്രത്യേക ഡ്രൈവിനെ തുടർന്നുള്ള പരിശോധനയിലാണ് സംശയം തോന്നിയ പാഴ്സൽ പിടിച്ചെടുത്തത്. സർക്കിൾ ഇൻസ്പെക്ടർ ബിനുകുമാർ, എഎസ്ഐ അജിമോൻ, ഓമനക്കുട്ടൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയി‍ൽ സംശയം തോന്നിയാണ് പാഴ്സൽ പൊട്ടിച്ചു പരിശോധിച്ചത്. ഉൽപന്നങ്ങൾ പൂർണമായി എക്സൈസിനു കൈമാറി. ആർപിഎഫ് കേസെടുത്തു.