കായംകുളം ∙ കോവിഡ് മരണമെന്നു തെളിയിക്കുന്ന രേഖകളുണ്ടായിട്ടും ക‍ൃഷ്ണപുരം ഞക്കനാൽ മുണ്ടകത്തറ കിഴക്കേത്തറയിൽ രമണന്റെ കുടുംബം നഷ്ടപരിഹാരത്തിനായി ഓഫിസുകൾ കയറിയിറങ്ങുകയാണ്. കഴിഞ്ഞ സെപ്റ്റംബർ 10 നാണ് രമണൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബന്ധുക്കൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായംകുളം ∙ കോവിഡ് മരണമെന്നു തെളിയിക്കുന്ന രേഖകളുണ്ടായിട്ടും ക‍ൃഷ്ണപുരം ഞക്കനാൽ മുണ്ടകത്തറ കിഴക്കേത്തറയിൽ രമണന്റെ കുടുംബം നഷ്ടപരിഹാരത്തിനായി ഓഫിസുകൾ കയറിയിറങ്ങുകയാണ്. കഴിഞ്ഞ സെപ്റ്റംബർ 10 നാണ് രമണൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബന്ധുക്കൾക്ക് ആശുപത്രിയിൽ നിന്ന് നൽകിയിരുന്നു. കായംകുളം നഗരസഭ പരിധിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ലിസ്റ്റിലാണ് രമണന്റെ പേര് ഉൾപ്പെട്ടത്.

പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നയാൾക്ക് നഗരസഭാ പരിധിയിലെ ലിസ്റ്റിൽ നിന്ന് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. ഇത് പരിഹരിക്കാൻ കൃഷ്ണപുരം വില്ലേജ് ഓഫിസ്, കായംകുളം നഗരസഭ, ജില്ലാ മെഡിക്കൽ ഓഫിസ് എന്നിവിടങ്ങൾ കയറിയിറങ്ങുകയാണ് വീട്ടുകാർ. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന കുടുംബത്തിന് നഷ്ടപരിഹാരം ആശ്വാസമാകും. പക്ഷേ, ഓഫിസുകളിലെ പിശകു കാരണം ദുരിതം അനുഭവിക്കുകയാണ് അവർ. ഓരോ ഓഫിസിൽ നിന്നും നിർദേശിച്ച രേഖകളെല്ലാം നൽകിക്കഴിഞ്ഞു. ഇനിയും നൂലാമാലകൾ ഉണ്ടാകുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക.

ADVERTISEMENT

സഹായം കാത്ത് ഒന്നേകാൽ വയസ്സുകാരിയും

അമ്പലപ്പുഴ ∙ കോവിഡ് ബാധിച്ച് മാതാവും അപ്പൂപ്പനും മരിച്ചതോടെ ഒന്നേകാൽ വയസ്സുള്ള സഞ്ജന അമ്മൂമ്മ വത്സലയോടൊപ്പം ബന്ധുവീട്ടിലാണ് താമസിക്കുന്നത്. സഹായം കിട്ടാൻ ഇനിയും കടമ്പകളുണ്ട്. സഞ്ജനയുടെ മാതാവ് ജയന്തി (29) കോവിഡ് ബാധിച്ച് കഴിഞ്ഞ ജൂൺ 6നു മരിച്ചു. ജയന്തിയുടെ പിതാവ് ജയന്തൻ (53) ജൂൺ 12നും മരിച്ചു. എടത്വയിലാണ് കുടുംബം താമസിച്ചിരുന്നത്. മരണങ്ങൾക്കു ശേഷം സഞ്ജനയെ കൂട്ടി വത്സല സഹോദരൻ ജയപ്പന്റെ പുറക്കാട്ടെ വീട്ടിലേക്കു പോന്നു.

ADVERTISEMENT

ജീവകാരുണ്യ സംഘടനകൾ എല്ലാ മാസവും കുട്ടിക്കുള്ള സഹായം നൽകുന്നുണ്ട്. ജയന്തിയുടെ പേര് എടത്വ പഞ്ചായത്തിന്റെ കോവിഡ് മരണ ലിസ്റ്റിൽ ഇനിയും ഉൾപ്പെട്ടിട്ടില്ല. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ആനുകൂല്യത്തിനായി ജില്ലാ ശിശുസംരക്ഷണ സമിതി ശ്രമിക്കുന്നുണ്ട്. വൈകാതെ തീരുമാനമെടുക്കുമെന്ന് സമിതി സെക്രട്ടറി ജലജ ചന്ദ്രൻ പറഞ്ഞു.