എടത്വ ∙ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിട്ടും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും, ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോട്ടടിക്കടവ് പാലത്തിന്റെ കൈവരികൾ തകർന്നും തൂണുകൾ ദ്രവിച്ചും അപകടാവസ്ഥയിൽ തന്നെ തുടരുന്നതായി പരാതി. സഹികെട്ട നാട്ടുകാർ പുരുഷ സ്വയം സഹായ സംഘത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടത്വ ∙ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിട്ടും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും, ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോട്ടടിക്കടവ് പാലത്തിന്റെ കൈവരികൾ തകർന്നും തൂണുകൾ ദ്രവിച്ചും അപകടാവസ്ഥയിൽ തന്നെ തുടരുന്നതായി പരാതി. സഹികെട്ട നാട്ടുകാർ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ തകർന്ന കൈവരികൾക്ക് പകരം മുളകൾ വച്ച് കെട്ടിയിരിക്കുകയാണ്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ആശ്രയിക്കുന്ന ഈ പാലത്തിന്റെ ദുരവസ്ഥ പലതവണ അധികൃതരെ അറിയിച്ചു.

ഡോ.ജോൺസൺ വി.ഇടിക്കുള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് നൽകിയ ഹർജിയെ തുടർന്ന് കൈവരികൾ പുനഃസ്ഥാപിക്കാൻ കമ്മിഷൻ അംഗം വി.കെ ബീനാകുമാരി 2021 ഓഗസ്റ്റ് 4ന് ഉത്തരവിടുകയായിരുന്നു. തോട്ടടിക്കടവ് പാലം പൊളിച്ചു പണിയണമെന്നത് നിരണം, തലവടി നിവാസികളുടെ നിരന്തരമായ ആവശ്യമാണ്. കൈവരികൾ തകർന്നു കിടക്കുന്നതിനാൽ ഇരുചക്ര യാത്രക്കാർ അപകടത്തിൽപെടുന്നത് പതിവാണ്. അപകടാവസ്ഥയിലുള്ള പാലത്തിലൂടെ ഓട്ടോറിക്ഷകൾ പോലും കഷ്ടിച്ചാണ് പോകുന്നത്. നിരണം പഞ്ചായത്തിനെയും തലവടി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഈ പാലം ഒട്ടേറെ വിദ്യാർഥികളും ജോലിക്കാരും ആശ്രയിക്കുന്നതാണ്.

ADVERTISEMENT

നിരണത്ത് നിന്ന് എടത്വ പള്ളി, കോളജ്, വിവിധ സ്കൂളുകൾ, അമ്പലപ്പുഴ ക്ഷേത്രം, ചക്കുളത്തുകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാർഗം കൂടിയാണ് ഈ വഴഇ. തലവടി പഞ്ചായത്തിൽ ഉള്ളവർക്ക്, കടപ്ര-തിരുവല്ല വിവിധ ഭാഗങ്ങളിൽ ഉള്ള ആശുപത്രികൾ, നിരണം പള്ളി, മാർത്തോമ്മാ പള്ളി, ബിലീവേഴ്സ് ഈസ്റ്റേൺ പള്ളി, മലങ്കര കത്തോലിക്കാ പള്ളി, പെന്തക്കോസ്ത് സഭകൾ, പനയന്നൂർ കാവ് ദേവീക്ഷേത്രം, പമ്പ കോളജ്, മാർത്തോമ്മാ കോളജ്, വിവിധ സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്താൻ ഈ പാലം സഹായകരമാണ്.