ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിക്കുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചു. ഇന്നലെ വൈകിട്ടോടെ ടിക്കറ്റ് ജീനി വെബ്സൈറ്റ് വഴി ഓൺലൈൻ ടിക്കറ്റുകൾ വിറ്റു തുടങ്ങി. സൗത്ത് ഇന്ത്യൻ ബാങ്ക്, പേ ടിഎം എന്നിവ വഴിയുള്ള ഓൺലൈൻ ടിക്കറ്റ് വിൽപന ഇന്ന് ആരംഭിക്കും. നേരിട്ടുള്ള ടിക്കറ്റ് വിൽപന 16ന് തുടങ്ങും. ടിക്കറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിക്കുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചു. ഇന്നലെ വൈകിട്ടോടെ ടിക്കറ്റ് ജീനി വെബ്സൈറ്റ് വഴി ഓൺലൈൻ ടിക്കറ്റുകൾ വിറ്റു തുടങ്ങി. സൗത്ത് ഇന്ത്യൻ ബാങ്ക്, പേ ടിഎം എന്നിവ വഴിയുള്ള ഓൺലൈൻ ടിക്കറ്റ് വിൽപന ഇന്ന് ആരംഭിക്കും. നേരിട്ടുള്ള ടിക്കറ്റ് വിൽപന 16ന് തുടങ്ങും. ടിക്കറ്റ് പ്രിന്റിങ് പുരോഗമിക്കുകയാണ്. പ്രിന്റിങ്ങിന് ശേഷം ടിക്കറ്റ് സീൽ ചെയ്യൽ, ഹോളോഗ്രാം പതിക്കൽ തുടങ്ങിയവ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനു ശേഷമേ ടിക്കറ്റുകൾ വിൽപനയ്ക്കായി സർക്കാർ ഓഫിസുകളിൽ എത്തൂ. 10 ജില്ലകളിലെ സർക്കാർ ഓഫിസുകൾ വഴി ടിക്കറ്റ് വിൽപന നടത്താനാണു തീരുമാനം.

100 മുതൽ 3000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. പ്രചാരണങ്ങളുടെ ഭാഗമായി ജില്ലാ കയാക്കിങ് അസോസിയേഷനുമായി ചേർന്ന് 21ന് കയാക്കിങ് സംഘടിപ്പിക്കും. ഇതിനു പുറമേ സൈക്ലിങ്, ബീച്ച് റൺ തുടങ്ങി വിവിധ അസോസിയേഷനുകളുമായി ചേർന്ന് വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. 16ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ഈ കാര്യങ്ങളിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. 17 മുതൽ ടീമുകളുടെ റജിസ്ട്രേഷൻ തുടങ്ങും.

ADVERTISEMENT

മുഖ്യാതിഥി മുഖ്യമന്ത്രി

വള്ളംകളിയുടെ മുഖ്യാതിഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തും. ടൂറിസം മന്ത്രി പി.െക.മുഹമ്മദ് റിയാസും ചടങ്ങിൽ പങ്കെടുക്കും. രാഷ്ട്രപതി ദ്രൗപദി മുർമു, സിനിമാതാരം കമൽഹാസൻ എന്നിവരെ മുഖ്യാതിഥിയായി എത്തിക്കാ‍ൻ ആലോചനയുണ്ടായിരുന്നു. മോഹൻലാലിനെ മുഖ്യാതിഥിയായി എത്തിക്കാനും അധികൃതർ ശ്രമിക്കുന്നുണ്ട്.

ADVERTISEMENT

ടിക്കറ്റ് നിരക്ക്

∙ ടൂറിസ്റ്റ് ഗോൾഡ് (നെഹ്റു പവലിയൻ)–3000
∙ ടൂറിസ്റ്റ് സിൽവർ (നെഹ്റു പവലിയൻ)– 2500
∙ റോസ് കോർണർ (കോൺക്രീറ്റ് പവലിയൻ)– 1000
∙ വിക്ടറി ലെയ്ൻ (വുഡൻ ഗാലറി)– 500

ADVERTISEMENT

∙ ഓൾ വ്യൂ (വുഡൻ ഗാലറി)– 300
∙ ലേക്ക് വ്യൂ ഗോൾഡ് (വുഡൻ ഗാലറി)– 200
∙ ലോൺ – 100