ആലപ്പുഴ ∙ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ കേന്ദ്ര വളം, പുനരുപയോഗ ഊർജ സഹമന്ത്രി ഭഗവന്ത് ഖുബ ജില്ലയിൽ സന്ദർശനം നടത്തി. മുന്നറിയിപ്പില്ലാതെയും എംപിമാരെ അറിയിക്കാതെയുമുള്ള സന്ദർശനം ഏറെ വിമർശനങ്ങൾക്കും ഇടയാക്കി. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥരോട് അപ്രസക്തമായ ചോദ്യങ്ങൾ

ആലപ്പുഴ ∙ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ കേന്ദ്ര വളം, പുനരുപയോഗ ഊർജ സഹമന്ത്രി ഭഗവന്ത് ഖുബ ജില്ലയിൽ സന്ദർശനം നടത്തി. മുന്നറിയിപ്പില്ലാതെയും എംപിമാരെ അറിയിക്കാതെയുമുള്ള സന്ദർശനം ഏറെ വിമർശനങ്ങൾക്കും ഇടയാക്കി. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥരോട് അപ്രസക്തമായ ചോദ്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ കേന്ദ്ര വളം, പുനരുപയോഗ ഊർജ സഹമന്ത്രി ഭഗവന്ത് ഖുബ ജില്ലയിൽ സന്ദർശനം നടത്തി. മുന്നറിയിപ്പില്ലാതെയും എംപിമാരെ അറിയിക്കാതെയുമുള്ള സന്ദർശനം ഏറെ വിമർശനങ്ങൾക്കും ഇടയാക്കി. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥരോട് അപ്രസക്തമായ ചോദ്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ കേന്ദ്ര വളം, പുനരുപയോഗ ഊർജ സഹമന്ത്രി ഭഗവന്ത് ഖുബ ജില്ലയിൽ സന്ദർശനം നടത്തി. മുന്നറിയിപ്പില്ലാതെയും എംപിമാരെ അറിയിക്കാതെയുമുള്ള സന്ദർശനം ഏറെ വിമർശനങ്ങൾക്കും ഇടയാക്കി.  കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥരോട് അപ്രസക്തമായ ചോദ്യങ്ങൾ ചോദിച്ചെന്നും തട്ടിക്കയറിയെന്നും ആക്ഷേപവുമുയർന്നു. കൃഷി, ആരോഗ്യം, ദേശീയപാത, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകൾക്കു കീഴിലെ പദ്ധതികളുടെ പുരോഗതി ഉദ്യോഗസ്ഥർ വിശദീകരിച്ചു.

യോഗത്തിൽ ജില്ലാ കലക്ടർ വി.ആർ. കൃഷ്ണ തേജ, എഡിഎം എസ്. സന്തോഷ് കുമാർ, ഏകീകൃത തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. അവധി ദിവസമായ 18ന് ആണ് മന്ത്രിയുടെ അവലോകനത്തെപ്പറ്റി അധികൃതർക്ക് അറിയിപ്പു ലഭിച്ചത്. അതിനാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഇന്നലെ മാത്രമാണ് അറിയിക്കാൻ കഴിഞ്ഞത്. കേന്ദ്ര പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പല പ്രധാന ഉദ്യോഗസ്ഥരും യോഗത്തിന്റെ കാര്യം യഥാസമയം അറിഞ്ഞില്ല. പലരും പങ്കെടുത്തതുമില്ല. ഒരു സർക്കാർ ആശുപത്രിയിൽ പനിക്ക് ചികിത്സ തേടി ദിവസം ശരാശരി എത്രപേർ എത്തുന്നു, രക്തസമ്മർദത്തിനും പ്രമേഹത്തിനും മറ്റും ചികിത്സ തേടുന്നവർ എത്ര തുടങ്ങിയ ചോദ്യങ്ങളാണ് ഉദ്യോഗസ്ഥരോടു ചോദിച്ചതെന്ന് അറിയുന്നു.

ADVERTISEMENT

അപ്രതീക്ഷിതമായ ചോദ്യങ്ങളിൽ പല ഉദ്യോഗസ്ഥരും പതറിയപ്പോൾ മന്ത്രി ദേഷ്യപ്പെട്ടെന്നാണ് വിവരം.പിന്നാലെ പല ഉദ്യോഗസ്ഥരും ഏകദേശ കണക്കുകൾ പറഞ്ഞൊഴിഞ്ഞു. മന്ത്രിയുടെ ചോദ്യങ്ങൾക്കു മറുപടിയായി ചില വിവരങ്ങൾ നൽകാൻ ഉദ്യോഗസ്ഥർ പ്രയാസപ്പെട്ടപ്പോൾ ‘തയാറെടുത്തു വരേണ്ടേ’ എന്നു മന്ത്രി ചോദിച്ചു. മുന്നറിയിപ്പില്ലാതെയുള്ള അവലോകനത്തിന് എങ്ങനെ തയാറെടുക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം. കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട യോഗമായിട്ടും ജില്ലയിൽനിന്നുള്ള എംപിമാരെ പോലും അറിയിക്കതിരുന്നതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. എംഎൽഎമാരും യോഗത്തിന് എത്തിയിരുന്നില്ല.

അട്ടിമറി ശ്രമം തിരിച്ചറിഞ്ഞതിന്റെ ജാള്യം: ബിജെപി

ADVERTISEMENT

ആലപ്പുഴ ∙ കേന്ദ്ര പദ്ധതികൾ അട്ടിമറിക്കാൻ കേരളത്തിൽ നടത്തുന്ന ശ്രമങ്ങൾ കേന്ദ്രമന്ത്രി ഭഗ്‌വന്ത് ഖുബ തിരിച്ചറിഞ്ഞതിലുള്ള ജാള്യമാണ് എ.എം.ആരിഫ് എംപിയുടെ കേന്ദ്ര മന്ത്രിക്കെതിരായുള്ള ആരോപണങ്ങൾക്ക് കാരണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ. കേന്ദ്ര പദ്ധതികൾ അവലോകനം ചെയ്യാൻ കേന്ദ്രമന്ത്രിക്ക് അധികാരമില്ലെന്ന എംപിയുടെ പ്രസ്താവന അറിവില്ലായ്മയാണ്. എംപിമാരായ കൊടിക്കുന്നിൽ സുരേഷും എ.എം. ആരിഫും  കേന്ദ്ര പദ്ധതികൾ നടപ്പാക്കാൻ ഒരു ശ്രമവും നടത്തുന്നില്ല. കേന്ദ്ര സർക്കാരിനും നരേന്ദ്ര മോദിക്കും കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിലൂടെ ലഭിക്കുന്ന ജനപിന്തുണ അവരെ ഭയപ്പെടുത്തുന്നെന്നും ഗോപകുമാർ പറഞ്ഞു.

മന്ത്രിയുടേത് രാഷ്ട്രീയ ലക്ഷ്യം, യോഗം പ്രഹസനം: കൊടിക്കുന്നിൽ

ADVERTISEMENT

രാഷ്ട്രീയ ലക്ഷ്യങ്ങളുമായി എത്തിയ മന്ത്രി എംപിമാരെപ്പോലും അറിയിക്കാതെ നടത്തിയ അവലോകനം പ്രസഹനമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പ്രത്യേക ശ്രദ്ധ നൽകുന്ന കേരളത്തിലെ 6 മണ്ഡലങ്ങളിലൊന്നായ മാവേലിക്കരയിലെ പാർട്ടി പരിപാടികൾക്കാണ് മന്ത്രി എത്തിയത്. 6 മണ്ഡലങ്ങളിലും ഓരോ കേന്ദ്ര മന്ത്രിമാർക്ക് ബിജെപി ചുമതല നൽകിയിട്ടുണ്ട്. മാവേലിക്കരയുടെ ചുമതല ഖുബെയ്ക്കാണ്. അതുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് തിരക്കിട്ട് അവലോകനം സംഘടിപ്പിച്ചതെന്നും എംപി പറഞ്ഞു.

ജനപ്രതിനിധികളെ ഒഴിവാക്കാനുള്ള കേന്ദ്രനീക്കം: എ.എം.ആരിഫ്

ഒരു അറിയിപ്പുമില്ലാതെ ജില്ലയിലെ എംപിമാരുടെ അസാന്നിധ്യത്തിൽ കേന്ദ്ര പദ്ധതികളുടെ അവലോകനത്തിന് കേന്ദ്ര സഹമന്ത്രി യോഗം വിളിച്ചത് എല്ലാ പദ്ധതികളുടെയും നേതൃത്വം നേരിട്ട് ഏറ്റെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ കുത്സിത ശ്രമങ്ങളുടെ ഭാഗമാണെന്ന് എ.എം.ആരിഫ് എംപി. പദ്ധതികളുമായി ഒരു ബന്ധവുമില്ലാത്ത മന്ത്രി ഇതിനാണ് യോഗം വിളിച്ചത്.

പ്രതിഷേധം ഫോണിലൂടെ അറിയിച്ചപ്പോൾ ഇത്തരം നടപടികൾ ആവർത്തിക്കില്ലെന്ന് മന്ത്രി ഉറപ്പു നൽകി. എങ്കിലും ലോക്സഭാ സ്പീക്കർ ഉൾപ്പെടെയുള്ളവരെ പരാതി അറിയിക്കും. വ്യക്തമായ പ്രോട്ടോക്കോൾ ലംഘനമാണ് മന്ത്രി നടത്തിയത്. ജില്ലയിലെ കേന്ദ്ര പദ്ധതികൾ താനും കൊടിക്കുന്നിൽ സുരേഷ് എംപിയും കൃത്യമായ ഇടവേളകളിൽ ദിശ യോഗം വിളിച്ച് അവലോകനം ചെയ്യുന്നുണ്ടെന്നും കോവിഡ് കാലത്തു പോലും അതു മുടക്കിയിട്ടില്ലെന്നും എംപി പറഞ്ഞു.