തുറവൂർ∙ റോഡിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ചന്തിരൂരിൽ എത്തി. പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന റണ്ണിങ് കോൺട്രാക്ട് പ്രവൃത്തികൾ പരിശോധിക്കുന്നതിന്റെ ഭാഗമായിരുന്നു മന്ത്രിയുടെ സന്ദർശനം. ചന്തിരൂർ പള്ളിക്കു സമീപം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുറവൂർ∙ റോഡിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ചന്തിരൂരിൽ എത്തി. പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന റണ്ണിങ് കോൺട്രാക്ട് പ്രവൃത്തികൾ പരിശോധിക്കുന്നതിന്റെ ഭാഗമായിരുന്നു മന്ത്രിയുടെ സന്ദർശനം. ചന്തിരൂർ പള്ളിക്കു സമീപം ദേശീയപാതയോരത്തെ വെള്ളക്കെട്ടും കുഴിയും അപകടങ്ങൾ ഉണ്ടാകുന്നതായി നാട്ടുകാർ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.

വെള്ളക്കെട്ടുള്ള ഭാഗം ദേശീയപാത അതോറിറ്റിയുടെ കീഴിലാണെന്ന ഉദ്യോഗസ്ഥർ മറുപടി നൽകിയെങ്കിലും പ്രശ്നത്തിന് അടിയന്തരപരിഹാരം കാണണമെന്നു പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മന്ത്രി കർശന നിർദേശം നൽകി.റണ്ണിങ് കോൺട്രാക്ടുള്ള 9 റോഡുകളാണ് അരൂർ മണ്ഡലത്തിൽ ഉള്ളത്. റോഡ് നിർമിച്ച ഒരു വർഷത്തിനുള്ളിൽ കുഴികൾ ഉണ്ടായാൽ കരാറുകാരൻ തന്നെ കുഴികൾ അടയ്ക്കണം. ഇത്തരം റോഡുകളാണ് റണ്ണിങ് കോൺട്രാക്ടിൽ ഉൾപ്പെടുന്നത്.റണ്ണിങ് കോൺട്രാക്ട് പ്രവൃത്തികൾ കേരളത്തിൽ ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചാൽ റോഡ് നിർമാണത്തിൽ ദീർഘകാലമായി നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന് മന്ത്രി പറഞ്ഞു.

ADVERTISEMENT

ഓരോ പ്രവൃത്തിയുടെയും മെഷർമെന്റ് ബുക്ക് സഹിതം പരിശോധനയ്ക്ക് വിധേയമാക്കും. പ്രവൃത്തിയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദലീമ ജോജോ എംഎൽഎ, പൊതുമരാമത്ത് എൻഎച്ച് വിഭാഗം ചീഫ് എൻജിനീയർ സൈജാമോൾ എൻ.ജേക്കബ്, ബ്രിജസ് വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ ദീപ്തി ഭാനു, കെആർഎഫ്ബി സൂപ്രണ്ടിങ് എൻജിനീയർ പി.ആർ.മഞ്ജുഷ, എക്സിക്യൂട്ടീവ് എൻജിനീയർ ആർ.അനിൽകുമാർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.