ആലപ്പുഴ∙ 11 ഉപജില്ലകൾ, 8000 കുട്ടികൾ, 299 ഇനങ്ങൾ. നാലു നാൾ നീണ്ടുനിൽക്കുന്ന കലയുടെ മാമാങ്കത്തിനു നാളെ തുടക്കം. രാവിലെ 9നു ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി. സുജാത പതാക ഉയർത്തുന്നതോടെ ജില്ലയുടെ കലാമാമാങ്കത്തിന് തിരശീല ഉയരും. കോവിഡ് ഇല്ലാതാക്കിയ കലോത്സവ വേദികൾ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ 11 ഉപജില്ലകൾ, 8000 കുട്ടികൾ, 299 ഇനങ്ങൾ. നാലു നാൾ നീണ്ടുനിൽക്കുന്ന കലയുടെ മാമാങ്കത്തിനു നാളെ തുടക്കം. രാവിലെ 9നു ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി. സുജാത പതാക ഉയർത്തുന്നതോടെ ജില്ലയുടെ കലാമാമാങ്കത്തിന് തിരശീല ഉയരും. കോവിഡ് ഇല്ലാതാക്കിയ കലോത്സവ വേദികൾ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സജീവമാകുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

ഉപജില്ലകളിൽ ഓരോ ഇനത്തിലും ശരാശരി രണ്ടുപേർ വീതം കൂടിയിട്ടുണ്ടെന്നാണ് അധ്യാപകർ പറയുന്നത്. അതുകൊണ്ടു തന്നെ ഇത്തവണ മത്സരം കനക്കും.പതാക ഉയർത്തലിനു ശേഷം അധ്യാപകരും വിദ്യാർഥികളും അനധ്യാപകരും ചേർന്ന് നൃത്ത ശിൽപത്തോടെ സ്വാഗതഗാനം അവതരിപ്പിക്കും. എച്ച്. സലാം എംഎൽഎ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. എ.എം.ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തും.

ADVERTISEMENT

കലോത്സവ ലോഗോ രൂപകൽപന ചെയ്ത കാവിൽ സെന്റ് മൈക്കിൾസ് എച്ച്എസിലെ വർഗീസ് ടി.ജോഷിക്കും സ്വാഗതഗാനം രചിച്ച ലജനത്തുൽ മുഹമ്മദിയ സ്കൂളിലെ ശ്രീജയ്ക്കും നഗരസഭാധ്യക്ഷ സൗമ്യരാജ് ഉപഹാരം നൽകും. ഡിസംബർ ഒന്നിന് വൈകിട്ട് 5ന് സമാപന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അധ്യക്ഷത വഹിക്കും.

കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ ബിപിൻ സി. ബാബു സ്മരണിക പ്രകാശനം ചെയ്യും. കലക്ടർ വി.ആർ.കൃഷ്ണതേജ സമ്മാനദാനം നിർവഹിക്കുമെന്ന് നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആർ. വിനിത, പബ്ലിസിറ്റി കൺവീനർ എൻ. വിനോദ് കുമാർ, സോണി പവേലിൽ, എസ്. വിജയലക്ഷ്മി എന്നിവർ അറിയിച്ചു.

ADVERTISEMENT

രചനാമത്സരങ്ങളോടെ തുടക്കം

രാവില 9ന് ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ എച്ച്എസ് വിഭാഗം രചനാ മത്സരങ്ങൾ ആരംഭിക്കും. ഉപന്യാസരചന, ചിത്രരചന, കഥാരചന, കവിതാ രചന എന്നീ ക്രമത്തിലാണ് മത്സരം. സംസ്കൃതം, അറബി രചനാ മത്സരങ്ങളും നടക്കും. സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂളിൽ 9ന് എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾക്ക് ബാൻഡ് മത്സരം നടക്കും. ഉച്ചകഴിഞ്ഞ് 3ന് ഗേൾസ് സ്കൂളിൽ എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളി‍ൽ വഞ്ചിപ്പാട്ടും ബാലഭവനിൽ യുപി, എച്ച്എസ്,എച്ച്എസ്എസ് വിഭാഗം ഓട്ടൻതുള്ളലും എസ്‍ഡിവി സെന്റിനറി ഹാളിൽ 3ന് ചവിട്ടുനാടകം, പൂരക്കളി, യക്ഷഗാനം, ബസന്റ് ഹാളിൽ 3ന് പ്രശ്നോത്തരി, അക്ഷരശ്ലോകം, എസ്ഡിവി ജെബിഎസിൽ 3ന് എച്ച്എസ് വിഭാഗം നങ്ങ്യാർകൂത്ത്, ചാക്യാർ കൂത്ത്, യുപി വിഭാഗം കൂടിയാട്ടം, എച്ച്എസ്, എച്ച്എസ്എസ് കഥകളി എന്നിവ അരങ്ങേറും.

ADVERTISEMENT

മത്സരങ്ങൾ 12 വേദികളിൽ

ഗവ.ഗേൾസ് എച്ച്എസ്എസ് ആണ് പ്രധാന വേദി (1).മറ്റു വേദികൾ– 2. ജവാഹർ ബാലഭവൻ, 3.എസ്ഡിവി സെന്റിനറി ഹാൾ, 4.എസ്ഡിവി ബസന്റ് ഹാൾ, 5. എസ്ഡിവി ജെബിഎസ്, 6.ഗവ. മുഹമ്മദൻസ് ഗേൾസ്. 7. ഗവ. മുഹമ്മദൻസ് ബോയ്സ്, 8. ഗവ.ഗേൾസ് എച്ച്എസ് ഹാൾ, 9. ടിഡിഎച്ച്എസ് ഹാൾ, 10. സിഎംഎസ് എൽപിഎസ്, 11.സെന്റ് ആന്റണീസ് എച്ച്എസ് ഹാൾ, 12. മുഹമ്മദൻസ് എൽപിഎസ്. മത്സരവുമായി ബന്ധപ്പെട്ട ഭക്ഷണശാല പ്രവർത്തിക്കുന്നത് സെന്റ് ജോസഫ്സ് ഗേൾസ് എച്ച്എസ്എസിലാണ്. യുപി വിഭാഗത്തിൽ 38 ഇനങ്ങളും എച്ച്എസിൽ 93 ഇനങ്ങളും എച്ച്എസ്എസിൽ 99 ഇനങ്ങളും യുപി സംസ്കൃതത്തിൽ 19, എച്ച്എസ് സംസ്കൃതത്തിൽ 18, യുപി അറബി–13, എച്ച്എസ് അറബി–19 എന്നിങ്ങനെ 299 ഇനങ്ങളിലാണ് മത്സരം.