ചാരുംമൂട്∙ പുഞ്ചക്കർ‌ഷകരെ ദുരിതത്തിലാക്കി വീണ്ടും മഴ ശക്തമായതോടെ ഇനിയും കൃഷിയിറക്കാൻ കഴിയില്ലെന്ന് കർഷകർ. പെരുവേലിൽചാൽ പുഞ്ചയ്ക്ക് വെള്ളത്തിൽ നിന്ന് മോചനം ലഭിക്കാത്തപ്പോഴാണ് വീണ്ടും മഴ ശക്തമായത്. നവംബറിൽ കൃഷിയിറക്കി മാർച്ച്, ഏപ്രിൽമാസങ്ങളിൽ കൊയ്ത്ത് നടക്കേണ്ട പുഞ്ചയാണ് വീണ്ടും വെള്ളത്തിലായത്. ഇനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാരുംമൂട്∙ പുഞ്ചക്കർ‌ഷകരെ ദുരിതത്തിലാക്കി വീണ്ടും മഴ ശക്തമായതോടെ ഇനിയും കൃഷിയിറക്കാൻ കഴിയില്ലെന്ന് കർഷകർ.  പെരുവേലിൽചാൽ പുഞ്ചയ്ക്ക് വെള്ളത്തിൽ നിന്ന് മോചനം ലഭിക്കാത്തപ്പോഴാണ് വീണ്ടും മഴ  ശക്തമായത്. നവംബറിൽ കൃഷിയിറക്കി മാർച്ച്, ഏപ്രിൽമാസങ്ങളിൽ കൊയ്ത്ത് നടക്കേണ്ട പുഞ്ചയാണ് വീണ്ടും വെള്ളത്തിലായത്. ഇനി പുഞ്ചയിലെ വെള്ളം വറ്റിയാലും  ജനുവരിയിൽ കൃഷിയിറക്കിയാൽ  ജൂണിൽ മാത്രമേ കൊയ്യാൻ കഴിയൂ.

എന്നാൽ ജൂണിൽ പെയ്യുന്ന മഴയിൽ വീണ്ടും പുഞ്ചയിൽ വെള്ളം കയറുകയും കൃഷി വെള്ളത്തിലാവുകയും ചെയ്യും. പുഞ്ചയിലെ വെള്ളം വറ്റിക്കണമെന്ന് കഴിഞ്ഞ വെള്ളപ്പൊക്കം മുതൽ കർഷകർ  ആവശ്യപ്പെടുന്നു. ആവശ്യമായ മോട്ടർതറകൾ സ്ഥാപിച്ച് മോട്ടറുകൾ സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്യാനുള്ള സംവിധാനം ഇതുവരെയും പുഞ്ചയിൽ ഇല്ല.അച്ചൻകോവിലാറ്റിൽ വെള്ളം കയറിയാലും പെരുവേലിൽചാൽ പുഞ്ചയിൽ വെട്ടിയാർ ചീപ്പ് വഴി വെള്ളം എത്തും.

ADVERTISEMENT

വർഷങ്ങളായി തരിശുകിടന്ന പുഞ്ചയിൽ കർഷകർ കൃഷിയിറക്കാൻ തുടങ്ങിയെങ്കിലും കഴിഞ്ഞ മൂന്ന് കൃഷികളും കർഷകരെ കടുത്ത സാമ്പത്തിക ഭാരത്തിൽ എത്തിക്കുകയായിരുന്നു. പതിനയ്യായിരം ഏക്കറോളം വിസ്തൃതിയിലാണ് പത്തനംതിട്ട ജില്ലയിലെ പന്തളം വരെ കരിങ്ങാലിൽചാൽ പുഞ്ച നിലകൊള്ളുന്നത്.  ഇവിടെയും കർഷകന് കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയാണ്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ്  പ്രധാനകാരണം.