ആലപ്പുഴ∙ ഗവി യാത്ര തുടങ്ങിയതോടെ കെഎസ്ആർടിസി ബജറ്റ് ടൂറിസം ട്രിപ്പുകൾക്ക് വരുമാന വർധന. 21 ഗവി യാത്രകളാണ് ഇതിനോടകം പൂർത്തിയാക്കിയത്. ഇവയിൽ നിന്നായി 11,51,950രൂപയാണ് കലക്‌ഷൻ ലഭിച്ചത്. കായംകുളം - 3, ഹരിപ്പാട് - 4, മാവേലിക്കര – 5, ആലപ്പുഴ - 2 എടത്വ – 2, ചേർത്തല – 2, ചെങ്ങന്നൂർ - 3 എന്നിങ്ങനെയാണ് ഓരോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ഗവി യാത്ര തുടങ്ങിയതോടെ കെഎസ്ആർടിസി ബജറ്റ് ടൂറിസം ട്രിപ്പുകൾക്ക് വരുമാന വർധന. 21 ഗവി യാത്രകളാണ് ഇതിനോടകം പൂർത്തിയാക്കിയത്. ഇവയിൽ നിന്നായി 11,51,950രൂപയാണ് കലക്‌ഷൻ ലഭിച്ചത്.കായംകുളം - 3, ഹരിപ്പാട് - 4, മാവേലിക്കര – 5, ആലപ്പുഴ - 2 എടത്വ – 2, ചേർത്തല – 2, ചെങ്ങന്നൂർ - 3 എന്നിങ്ങനെയാണ് ഓരോ ഡിപ്പോയും നടത്തിയ ഗവി ട്രിപ്പുകളുടെ എണ്ണം. ഇവയിൽ നിന്നായി കായംകുളം - 1,65,850, ഹരിപ്പാട് - 2,24,000, മാവേലിക്കര – 2,62,500, എടത്വ – 1,08,500, ചേർത്തല – 1,18,400, ചെങ്ങന്നൂർ - 1,53,700, ആലപ്പുഴ – 1,19,000 എന്നിങ്ങനെയാണ് വരുമാനം.

തിരുവൈരാണിക്കുളം ക്ഷേത്രദർശനത്തിന് മാവേലിക്കര ഡിപ്പോയിൽ നിന്ന് രണ്ടും ആലപ്പുഴ, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്ന് ഓരോ  ട്രിപ്പും നടത്തി. 6 ട്രിപ്പുകളിൽ നിന്നായി 1,71,000 രൂപ വരുമാനം ലഭിച്ചു. ഹരിപ്പാട് – 28,500, മാവേലിക്കര– 59,000, ആലപ്പുഴ– 25,500, കായംകുളം– 29,500, ചെങ്ങന്നൂർ–28,500 എന്നിങ്ങനെയാണ് വരുമാനം. ഇന്ന് മുതൽ 15 വരെ വിവിധ ഡിപ്പോകളിൽ നിന്നായി തിരുവൈരാണിക്കുളം ട്രിപ്പുകൾ നടത്തുന്നുണ്ട്.ഈ മാസവും ജില്ലയിലെ 7 ഡിപ്പോകളിൽ നിന്നും ഗവിയിലേക്ക് ട്രിപ്പ് നടത്തുന്നുണ്ട്. 1,450 രൂപ മുതൽ 1,850 രൂപ വരെയാണ് ഉച്ചഭക്ഷണവും ബോട്ടിങ്ങും ഉൾപ്പെടെയുള്ള ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോഓർഡിനേറ്ററെ ബന്ധപ്പെടാം. ഫോൺ: 98464 75874.

ADVERTISEMENT