ആലപ്പുഴ ∙ ലഹരിക്കടത്ത് കേസിൽ ആരോപണം നേരിടുന്ന സിപിഎം നേതാവും ആലപ്പുഴ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായ എ.ഷാനവാസിനെയും സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ച ഏരിയ കമ്മിറ്റിയംഗം എ.പി.സോണയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. അഞ്ചുപേർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ ലഹരിക്കടത്ത് കേസിൽ ആരോപണം നേരിടുന്ന സിപിഎം നേതാവും ആലപ്പുഴ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായ എ.ഷാനവാസിനെയും സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ച ഏരിയ കമ്മിറ്റിയംഗം എ.പി.സോണയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം.

അഞ്ചുപേർക്ക് പരുക്കേറ്റു.പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തെ തുടർന്നാണ് ഡിസിസി ഓഫിസ് ജീവനക്കാരൻ ഓമനക്കുട്ടൻ, അരൂക്കുറ്റി പഞ്ചായത്തംഗം മജീദ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ വള്ളികുന്നം, യൂത്ത് കോൺഗ്രസ് നേതാജി മണ്ഡലം പ്രസിഡന്റ് സെയ്ദ്, കോൺഗ്രസ് നേതാജി മണ്ഡലം സെക്രട്ടറി മുജീബ് എന്നിവർക്ക് പരുക്കേറ്റത്.

ADVERTISEMENT

Also read: പ്രണയദിനത്തിൽ കെഎസ്ആർടിസിയുടെ നൂറാം വിനോദയാത്ര

ഓമനക്കുട്ടന്റെ കൈക്കും മജീദിന്റെ കാലിനും ഒടിവുണ്ട്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുദ്രാവാക്യം വിളിച്ച് പൊലീസ് ബാരിക്കേഡിനു അടുത്തെത്തിയ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും കലക്ടറേറ്റിന് മുന്നിലെ റോഡ് ഉപരോധിച്ചു.

ADVERTISEMENT

കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ എം.ജെ.ജോബ്, കെ.പി.ശ്രീകുമാർ എന്നിവർ ഉൾപ്പെടെ ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാർച്ചിനു ശേഷം നടന്ന ധർണ കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറിമാരായ മരിയാപുരം ശ്രീകുമാർ, എ.എ.ഷുക്കൂർ എന്നിവർ പ്രസംഗിച്ചു.‌

ലഹരിക്കടത്തുകാർക്ക് മുഖ്യമന്ത്രിയുടെ സംരക്ഷണം: വി.ടി.ബൽറാം

ADVERTISEMENT

ആലപ്പുഴ ∙ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി സജി ചെറിയാന്റെയും സംരക്ഷണം ഉള്ളതിനാലാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഷാനവാസിനെതിരെ പൊലീസ് കേസെടുക്കാത്തതെന്ന് ധർണ ഉദ്ഘാടനം ചെയ്ത് വി.ടി.ബൽറാം പറഞ്ഞു. ലഹരി വസ്തുക്കളും അവ കടത്തിയ ഷാനവാസിന്റെ വാഹനവും പൊലീസ് കസ്റ്റഡിയിലുള്ളപ്പോൾ ഷാനവാസ് പ്രതിയല്ലെന്ന് സജി ചെറിയാൻ പരസ്യ നിലപാടെടുത്തതിനാലാണ് പൊലീസ് ഷാനവാസിനെ അറസ്റ്റ് ചെയ്യാൻ മടിക്കുന്നത്. നഗ്നദൃശ്യം പകർത്തിയ സോണയെയും സർക്കാർ സംരക്ഷിച്ചു. സിപിഎം നേതാക്കൾക്ക് ലഹരി കടത്താം, സദാചാരം ലംഘിക്കാം എന്ന സന്ദേശമാണ് മുഖ്യമന്ത്രിയും സജി ചെറിയാനും നൽകുന്നതെന്നും ബൽറാം പറഞ്ഞു.