മുഹമ്മ ∙ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജീവനക്കാരെത്തി വീടിന്റെ ഫോട്ടോ എടുത്തതിനു പിന്നാലെ ഗൃഹനാഥൻ ജീവനൊടുക്കി. കഞ്ഞിക്കുഴി പഞ്ചായത്ത് 15–ാം വാർഡിൽ കുഞ്ഞാറുവെളി വി.ആർ.ശശി (57)യെയാണു ഇന്നലെ പുലർച്ചെ 3.30നു വീടിനു പുറത്തെ ഷെഡിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കയർ ഫാക്ടറി നടത്തുകയാണു ശശി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഹമ്മ ∙ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജീവനക്കാരെത്തി വീടിന്റെ ഫോട്ടോ എടുത്തതിനു പിന്നാലെ ഗൃഹനാഥൻ ജീവനൊടുക്കി. കഞ്ഞിക്കുഴി പഞ്ചായത്ത് 15–ാം വാർഡിൽ കുഞ്ഞാറുവെളി വി.ആർ.ശശി (57)യെയാണു ഇന്നലെ പുലർച്ചെ 3.30നു വീടിനു പുറത്തെ ഷെഡിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കയർ ഫാക്ടറി നടത്തുകയാണു ശശി. മകളുടെ വിവാഹത്തിനായി ചേർത്തലയിലെ സ്വകാര്യ ബാങ്കിൽ നിന്ന് 5 ലക്ഷം രൂപയാണ് വായ്പയെടുത്തത്.

3 മാസമായി വായ്പ തിരിച്ചടവ് മുടങ്ങിയിരുന്നു. ഫെബ്രുവരി 12നായിരുന്നു വിവാഹം. വെള്ളിയാഴ്ച മക്കളുടെ സാന്നിധ്യത്തിൽ വീടിന്റെ ഫോട്ടോ എടുത്തതും ഭീഷണിപ്പെടുത്തിയതുമാണു ജീവനൊടുക്കാൻ കാരണമെന്നു ബന്ധുക്കൾ ആരോപിച്ചു. കയർ മേഖലയിലെ പ്രതിസന്ധി വരുമാനക്കുറവിനു കാരണമായെന്നും സൂചനയുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം 3 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മാരാരിക്കുളം പൊലീസ് കേസെടുത്തു.  ഭാര്യ: മോളി, മക്കൾ: എം.എസ്.അഞ്ജലി, എം.എസ്.ആര്യമോൾ. മരുമക്കൾ: ടി.എം.അഖിൽ, യു.അജിത്ത്.

ADVERTISEMENT

‘എന്നാലും അച്ഛൻ എന്തിനിങ്ങനെ ചെയ്തു...’

‘എന്നാലും അച്ഛൻ എന്തിനിങ്ങനെ ചെയ്തു’, കഞ്ഞിക്കുഴിയിൽ വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്നു ജീവനൊടുക്കിയ ശശിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മക്കളായ അഞ്ജലിയും ആര്യയും പൊട്ടിക്കരഞ്ഞു. വീടിന്റെ നവീകരണത്തിനും രണ്ടു പെൺമക്കളുടെ വിവാഹത്തിനുമായാണു ശശി വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയെങ്കിലും അടുത്തിടെ ഒരു ഗഡു തിരിച്ചടച്ചിരുന്നെന്നു ബന്ധുക്കൾ പറയുന്നു. മക്കളുടെ കൺമുന്നിൽ അപമാനിതനായതിൽ ശശി അസ്വസ്ഥനായിരുന്നു. രാത്രി ശശിയെ കാണാതെ വന്നതിനെ തുടർന്നു ഭാര്യ മോളി അന്വേഷിച്ചെത്തിയപ്പോഴാണ് ചായ്പ്പിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.