ചെട്ടികുളങ്ങര ∙ മീനമാസത്തിലെ കത്തുന്ന സൂര്യന്റെ കാഠിന്യം സർവാഭരണ വിഭൂഷിതയായ ഭഗവതിയെ കൺകുളിർക്കെ കാണാനുള്ള ഭക്തരുടെ ആഗ്രഹത്തിനു വിഘാതമായില്ല. തിരുവാഭരണം ചാർത്തിയ ഭഗവതിയുടെ തിരുനടയിലെത്തി കൈകൾ കൂപ്പി പ്രാർഥന മന്ത്രങ്ങളുരുവിട്ട ഭക്തഹൃദയങ്ങളിൽ ആഹ്ലാദത്തിന്റെ തേരോട്ടം. അത്യപൂർവമായ തിരുവാഭരണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെട്ടികുളങ്ങര ∙ മീനമാസത്തിലെ കത്തുന്ന സൂര്യന്റെ കാഠിന്യം സർവാഭരണ വിഭൂഷിതയായ ഭഗവതിയെ കൺകുളിർക്കെ കാണാനുള്ള ഭക്തരുടെ ആഗ്രഹത്തിനു വിഘാതമായില്ല. തിരുവാഭരണം ചാർത്തിയ ഭഗവതിയുടെ തിരുനടയിലെത്തി കൈകൾ കൂപ്പി പ്രാർഥന മന്ത്രങ്ങളുരുവിട്ട ഭക്തഹൃദയങ്ങളിൽ ആഹ്ലാദത്തിന്റെ തേരോട്ടം. അത്യപൂർവമായ തിരുവാഭരണങ്ങൾ അണിഞ്ഞുള്ള കാർത്തിക ദർശനത്തിനായി രാവിലെ മുതൽ ഭക്തർ ക്ഷേത്ര നടയിലേക്ക് ഒഴുകുകയായിരുന്നു. രാവിലെ പത്തരയ്ക്ക് ആരംഭിച്ച ദർശനം വൈകിട്ട് ആറരയോടെയാണു സമാപിച്ചത്. അപ്പോഴും ദർശനത്തിനായി ഏറെപ്പേർ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

തങ്കത്തിരുമുഖം, നാഗപത്തി കിരീടം, ഇളക്കത്താലി, നാഗഫണ മാല, കൂട്ടത്താലി, മുല്ലമൊട്ടു മാല, പിച്ചിമൊട്ടു മാല, പാലയ്ക്കാ മാല, കാശു മാല, വളകൾ, നവരത്നം പതിച്ച വലംപിരി ശംഖ് തുടങ്ങിയ തിരുവാഭരണങ്ങളാണു പ്രധാനമായും ഭഗവതിയെ അണിയിച്ചത്. മീന മാസത്തിലെ ഭരണി നാളിൽ മാതൃസ്ഥാനത്തുള്ള കൊടുങ്ങല്ലൂർ ഭഗവതിയുടെ സന്നിധിയിൽ ചെലവഴിച്ച ശേഷം കാർത്തിക നാളിൽ മടങ്ങിയെത്തുന്ന ചെട്ടികുളങ്ങര ദേവിയെ തിരുവാഭരണച്ചാർത്തിൽ ദർശിക്കുന്നതു അനുഗ്രഹദായകമാണെന്നാണു വിശ്വാസം.

ADVERTISEMENT

രാജഭരണകാലത്തു നടയ്ക്കു സമർപ്പിച്ച അമൂല്യമായ ആഭരണങ്ങൾ ഉൾപ്പെടുന്ന ചെട്ടികുളങ്ങരയിലെ തിരുവാഭരണങ്ങൾ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ചെട്ടികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളിൽ കഠിന വ്രതത്തോടെ ദേവീ ഭജനം നടത്തിയ ഓരോ കരയിൽ നിന്നുള്ള 5 വീതം പ്രതിനിധികൾ ഇന്നലെ പുലർച്ചെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ കെ.ജയകുമാർ, അസി.ദേവസ്വം കമ്മിഷണർ കെ.ആർ.ശ്രീലത എന്നിവർ തിരുവാഭരണ പേടകങ്ങൾ കൈമാറി.

ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഭാരവാഹികളും കരനാഥന്മാരും ചേർന്നു തിരുവാഭരണ പേടകങ്ങൾ ഏറ്റുവാങ്ങി. തിരുവാഭരണങ്ങൾ അടങ്ങിയ 4 പേടകങ്ങൾ കരക്കാർ ഊഴമിട്ടു തലയിലേന്തി താളവാദ്യങ്ങളുടെ അകമ്പടിയോടെ പദയാത്രയായി ചെട്ടികുളങ്ങര ദേവീ ക്ഷേത്ര സന്നിധിയിൽ എത്തിച്ചു. പേടക ഘോഷയാത്രയ്ക്ക് വിവിധയിടങ്ങളിൽ ക്ഷേത്ര ഭരണസമിതികളും മാതൃസമിതികളും ഭക്തജന കൂട്ടായ്മകളും സ്വീകരണം നൽകി.

ADVERTISEMENT

ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ എതിരേൽപ് മണ്ഡപത്തിൽ എത്തിച്ചേർന്ന ഘോഷയാത്രയെ 13 കരക്കാരും ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഭാരവാഹികളും ദേവസ്വം ബോർഡ് പ്രതിനിധികളും ചേർന്നു സ്വീകരിച്ചു ശേഷം പഞ്ചവാദ്യം, ക്ഷേത്ര മേളം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയിലേക്ക് ആനയിച്ചു. തുടർന്നു തന്ത്രി പ്ലാക്കുടി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി വെൺമണി ശാർങക്കാവ് പടിഞ്ഞാറ്റിടത്ത് ഇല്ലത്ത് കെ.ശംഭു നമ്പൂതിരി എന്നിവയുടെ കാർമികത്വത്തിൽ തിരുവാഭരണങ്ങൾ ദേവിക്കു ചാർത്തി.

പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തയാറാക്കിയ അന്നദാനം ഉണ്ടായിരുന്നു. ചടങ്ങുകൾക്കു ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ് ബി.ഹരികൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.കെ.രജികുമാർ, സെക്രട്ടറി എം.മനോജ്കുമാർ, ജോയിന്റ് സെക്രട്ടറി എൻ.രാധാകൃഷ്ണപ്പണിക്കർ, ട്രഷറർ പി.രാജേഷ്, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ജയറാം പരമേശ്വരൻ തുടങ്ങിയവർ നേതൃത്വം നൽകി.