കൊച്ചി ∙ സിൽവർ ലൈൻ വേഗ റെയിലിന്റെ കാക്കനാട് സ്റ്റേഷനിലേക്കു വാട്ടർമെട്രോ ദീർഘിപ്പിക്കും. ഇതോടെ ട്രെയിൻ, റോഡ്, മെട്രോ, വാട്ടർമെട്രോ സർവീസുകൾ ഒത്തുചേരുന്ന മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഹബ് ആയി കാക്കനാട് വികസിക്കും. രാജ്യത്തെ ഇത്തരത്തിലെ ആദ്യ ഹബ് ആയിരിക്കും ഇത്. വാട്ടർമെട്രോ സർവീസ് ആരംഭിക്കുന്നതോടെ റോഡ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സിൽവർ ലൈൻ വേഗ റെയിലിന്റെ കാക്കനാട് സ്റ്റേഷനിലേക്കു വാട്ടർമെട്രോ ദീർഘിപ്പിക്കും. ഇതോടെ ട്രെയിൻ, റോഡ്, മെട്രോ, വാട്ടർമെട്രോ സർവീസുകൾ ഒത്തുചേരുന്ന മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഹബ് ആയി കാക്കനാട് വികസിക്കും. രാജ്യത്തെ ഇത്തരത്തിലെ ആദ്യ ഹബ് ആയിരിക്കും ഇത്. വാട്ടർമെട്രോ സർവീസ് ആരംഭിക്കുന്നതോടെ റോഡ്, മെട്രോ, ജലഗതാഗതം ഒറ്റ കേന്ദ്രത്തിൽ നിന്നു സാധ്യമാകുന്ന ട്രാൻസ്പോർട്ട് ഹബ് ആയി വൈറ്റില മാറും.

വാട്ടർ മെട്രോയുടെ കാക്കനാട് ടെർമിനൽ.

വിവിധ ഗതാഗത മാർഗങ്ങളെ ഏകോപിപ്പിക്കുന്നതിൽ വൈറ്റിലയിലേതിനേക്കാൾ സാധ്യതയാണു കാക്കനാടുള്ളത്. ഭാവിയിൽ ജില്ലയ്ക്കു പുറത്തേക്കുമുള്ള ജലഗതാഗതം പോലും കാക്കനാടു നിന്നു തുടങ്ങാനാവും. നിലവിൽ ഇൻഫോ പാർക്ക് റോഡ് ആരംഭിക്കുന്ന ചിറ്റേത്തുകരയിലാണു വാട്ടർ മെട്രോ ജെട്ടി. ഇത് ഒന്നര കിലോമീറ്റർ കൂടി ദീർഘിപ്പിച്ചാൽ ഇൻഫോപാർക്കിൽ സിൽവർ ലൈൻ ടെർമിനലിൽ എത്തിക്കാം. കാക്കനാട്ടേക്കുള്ള മെട്രോ രണ്ടാംഘട്ടത്തിന്റെ അവസാന സ്റ്റേഷനും ഇൻഫോ പാർക്കിലാണ്.

ADVERTISEMENT

വൈറ്റില മൊബിലിറ്റി ഹബിൽ നിന്നു വാട്ടർ മെട്രോയിൽ 20 മിനിറ്റു കൊണ്ട‌് ഇൻഫോപാർക്കിൽ സിൽവർ ലൈൻ സ്റ്റേഷനിലെത്താം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു പോകുന്ന യാത്രക്കാർക്കും ഇൗ റൂട്ട് ഉപയോഗപ്പെടുത്താം. വൈറ്റിലയിൽ നിന്നു വാട്ടർ മെട്രോയിൽ കയറി ഇൻഫോപാർക്കിൽ നിന്നു സിൽവർ ലൈൻ ട്രെയിനിൽ കയറി 10 മിനിറ്റു കൊണ്ട‌ു നെടുമ്പാശേരിയിൽ ഇറങ്ങാം. നഗരത്തിനു ചുറ്റുമുള്ള 10 ദ്വീപുകളെ 76 കിലോമീറ്റർ റൂട്ടിൽ ബന്ധിപ്പിക്കുന്ന വാട്ടർമെട്രോയുടെ നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

38 ടെർമിനലുകൾ വാട്ടർമെട്രോയ്ക്ക് ഉണ്ടാകും. 2019 ഒക്ടോബറിൽ പരിസ്ഥിതി അനുമതി ലഭിച്ച ശേഷമേ ടെർമിനലുകളുടെ നിർമാണം ആരംഭിക്കാനായുള്ളു. കാക്കനാട്, വൈറ്റില ടെർമിനലുകൾ പൂർത്തിയാക്കാൻ 15 മാസമാണു നിശ്ചയിച്ചത്. ലോക്ഡൗൺ കാലത്തു ജോലികൾ തടസ്സപ്പെടാതെ ഇൗ രണ്ടു ടെർമിനലുകൾ പൂർത്തിയാക്കി. 16 ടെർമിനലുകളുടെ നിർമാണം തുടങ്ങി. 100 യാത്രക്കാർക്കു കയറാവുന്ന ബോട്ടുകളുടെ നിർമാണം കൊച്ചി കപ്പൽശാലയിൽ പുരോഗമിക്കുന്നു. ബോട്ടിന്റെ പ്രൊപ്പൽഷൻ സിസ്റ്റം സീമെൻസ് കമ്പനിയുടേതാണ്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ബോട്ടിന്റെ ബാറ്ററികൾ 15 മിനിറ്റുകൊണ്ടു ചാർജ് ചെയ്യാം.

ADVERTISEMENT