ആലുവ∙ വാടകക്കെട്ടിടത്തിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന ഭിക്ഷാടകയായ വയോധിക മരിച്ചപ്പോൾ മുറിയിൽ നിന്നു ലഭിച്ച 1,67,620 രൂപ പൊലീസ് അവകാശികൾക്കു വിട്ടുകൊടുത്തേക്കും. മട്ടാഞ്ചേരി ആനാട്ടിപ്പറമ്പിൽ ഐഷാ ബീവി (73) ആണ് വെള്ളിയാഴ്ച മരിച്ചത്. പള്ളികൾ കേന്ദ്രീകരിച്ചു ഭിക്ഷാടനം നടത്തിയിരുന്ന ഇവർ കുഴിവേലിപ്പടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ വാടകക്കെട്ടിടത്തിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന ഭിക്ഷാടകയായ വയോധിക മരിച്ചപ്പോൾ മുറിയിൽ നിന്നു ലഭിച്ച 1,67,620 രൂപ പൊലീസ് അവകാശികൾക്കു വിട്ടുകൊടുത്തേക്കും. മട്ടാഞ്ചേരി ആനാട്ടിപ്പറമ്പിൽ ഐഷാ ബീവി (73) ആണ് വെള്ളിയാഴ്ച മരിച്ചത്. പള്ളികൾ കേന്ദ്രീകരിച്ചു ഭിക്ഷാടനം നടത്തിയിരുന്ന ഇവർ കുഴിവേലിപ്പടി മുസ്‌ലിം ജമാഅത്ത് വക കെട്ടിടത്തിലാണു താമസിച്ചിരുന്നത്.

ഐഷാ ബീവിയുടെ ഭർത്താവ് മരിച്ചിട്ടു 35 വർഷമായി. 5 വർഷം മുൻപാണ് ഇവർ കുഴിവേലിപ്പടിയിൽ എത്തിയത്. ഭിക്ഷാടനത്തിലൂടെ ലഭിച്ച തുകയാണു മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്നത്. എടത്തല പൊലീസും നാട്ടുകാരും ചേർന്നു പണം എണ്ണിത്തിട്ടപ്പെടുത്തി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണവിവരം അറിഞ്ഞ് ഐഷാ ബീവിയുടെ സഹോദരിയും ബന്ധുക്കളും എത്തിയിരുന്നു. കബറടക്കം നടത്തി.

ADVERTISEMENT