കളമശേരി ∙ കഴിഞ്ഞ 4 വർഷത്തിനിടെ കളമശേരി നഗരസഭയിലെ മാലിന്യ സംഭരണ കേന്ദ്രത്തിൽ നാലാം തവണയാണു തീ പിടിത്തം ഉണ്ടാകുന്നത്. 2019 ജൂലൈ 24ന് പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കുന്നതിനു നിർമിച്ചിരുന്ന ഷെഡ് പൂർണമായും കത്തി നശിച്ചു. തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല. 2020ൽ രണ്ടു പ്രാവശ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി ∙ കഴിഞ്ഞ 4 വർഷത്തിനിടെ കളമശേരി നഗരസഭയിലെ മാലിന്യ സംഭരണ കേന്ദ്രത്തിൽ നാലാം തവണയാണു തീ പിടിത്തം ഉണ്ടാകുന്നത്. 2019 ജൂലൈ 24ന് പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കുന്നതിനു നിർമിച്ചിരുന്ന ഷെഡ് പൂർണമായും കത്തി നശിച്ചു. തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല. 2020ൽ രണ്ടു പ്രാവശ്യം മാലിന്യത്തിനു തീപിടിച്ചു. ഫെബ്രുവരി 17നും മാർച്ച് 30നും. മാർച്ച് 30നുണ്ടായ തീപിടിത്തത്തിൽ 3 ദിവസം കൊണ്ടാണു പൂർണമായും തീയും പുകയും അണഞ്ഞത്. നാലാമത്തേതും പരിസ്ഥിതിക്ക് ഏറ്റവും കൂ‌ടുതൽ ആഘാതമുണ്ടാക്കിയതുമായ തീപിടിത്തം ചൊവാഴ്ച ന‌ടന്നതാണ്.

എസ്എൽഎംസി ചെയർമാൻ പരിശോധിക്കും

ADVERTISEMENT

തീപിടിത്തമുണ്ടായ മാലിന്യ സംഭരണ കേന്ദ്രം ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സ്റ്റേറ്റ് ലെവൽ മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് എ.വി.രാമകൃഷ്ണപിള്ളയും മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി) ഉദ്യോഗസ്ഥരും ഇന്നു സന്ദർശിക്കും.ഖരമാലിന്യ പരിപാലനത്തിൽ മലിനീകരണ നിയന്ത്രണ ബോർ‍ഡിന്റെ നിർദേശങ്ങൾ നടപ്പാക്കാത്തതിനാൽ കളമശേരി നഗരസഭ 2.48 കോടി രൂപ പാരിസ്ഥിതിക നഷ്ടപരിഹാരം നൽകണമെന്നു ചൂണ്ടിക്കാണിച്ച് പിസിബി ചെയർമാൻ നഗരസഭാ സെക്രട്ടറിക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുള്ളതാണ്.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെയാണ് നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രം പ്രവർത്തിക്കുന്നത്. ഖരമാലിന്യ നിയന്ത്രണ നിയമങ്ങൾ പാലിക്കാതെയാണ് ഇതിന്റെ പ്രവർത്തനം. പ്ലാസ്റ്റിക് മാലിന്യ ഷെഡിന് തീപിടിത്തമുണ്ടായപ്പോൾ നൽകിയ കർശന നിർദേശങ്ങളും നഗരസഭ നടപ്പാക്കിയില്ലെന്നു പിസിബി വ്യക്തമാക്കി.