കൊച്ചി ∙ രണ്ടാം തവണ ഭരണം കിട്ടിയിട്ടും ഒന്നും ചെയ്യാതെ ജനങ്ങളെ വെല്ലുവിളിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി െക.സി.വേണുഗോപാൽ. ജനങ്ങൾക്കു നേരെ ബുൾഡോസർ ഇറക്കുന്നവരാണു തൃക്കാക്കരയിൽ വികസനം പറഞ്ഞു വോട്ട് പിടിക്കുന്നത്. കൊച്ചിക്കും കേരളത്തിനും വികസനം എന്താണെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ രണ്ടാം തവണ ഭരണം കിട്ടിയിട്ടും ഒന്നും ചെയ്യാതെ ജനങ്ങളെ വെല്ലുവിളിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി െക.സി.വേണുഗോപാൽ. ജനങ്ങൾക്കു നേരെ ബുൾഡോസർ ഇറക്കുന്നവരാണു തൃക്കാക്കരയിൽ വികസനം പറഞ്ഞു വോട്ട് പിടിക്കുന്നത്. കൊച്ചിക്കും കേരളത്തിനും വികസനം എന്താണെന്നു കാണിച്ചു കൊടുത്തതു കോൺഗ്രസ് സർക്കാരുകളാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനായി വോട്ട് അഭ്യർഥിച്ചു കെപിസിസി മൈനോറിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘റൺ ടു വിൻ’ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. കെപിസിസി മൈനോറിറ്റി വിഭാഗം ചെയർമാൻ ഷിഹാബുദീൻ കാര്യത്ത് അധ്യക്ഷത വഹിച്ചു. ഉമ തോമസ്, എഐസിസി സെക്രട്ടറി വിശ്വനാഥ് പെരുമാൾ, എ.പി.അനിൽകുമാർ എംഎൽഎ, കെ.പി.ഹരിദാസ്, പഴകുളം മധു, കെ.പി.ശ്രീകുമാർ, എം.ജെ.ജോബ്, ദീപ്തി മേരി വർഗീസ്, ഡി.കെ.ബ്രിജേഷ്, കെ.എം അഭിജിത്ത്, എൻ.എം.അമീർ, ആൽബർട്ട്, ബിന്ദു കൃഷ്ണ, ജോസഫ് അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.

ADVERTISEMENT

രണ്ടുമണിക്കൂർ കൊണ്ട് 150 ലേറെ വീടുകൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വോട്ടഭ്യർഥിച്ചു കയറിയിറങ്ങി കടവന്ത്ര, പനമ്പള്ളി നഗർ മേഖലകളിലെ എംഐജി, എൽഐജി പാർപ്പിട സമുച്ചയങ്ങളിലായിരുന്നു രാവിലെ സന്ദർശനം. വൈകിട്ട് ഡിഎൽഎഫ് ഹോംസ്, ഹാപ്പി ഹോംസ് ഫ്ലാറ്റ് സമുച്ചയങ്ങളിലും എത്തി. തൃക്കാക്കരയിൽ എൽഡിഎഫ് പരാജയപ്പെടുമെന്ന ഭീതി കൊണ്ടാണു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനെ സംഘടിതമായി വ്യക്തിഹത്യ ചെയ്യുന്നതെന്ന്  ഉമയുടെ വാഹന പര്യടനം പാലാരിവട്ടത്ത് ഉദ്ഘാടനം ചെയ്യവേ  അദ്ദേഹം ആരോപിച്ചു. 

ADVERTISEMENT