കൊച്ചി ∙ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ പ്രചാരണം ഇന്നലെ ആകർഷകമാക്കിയതു കുട്ടിക്കൂട്ടത്തിന്റെ സ്കേറ്റിങ്. ഉമയുടെ ചിത്രം പതിച്ച ടീ ഷർട്ടുകൾ ധരിച്ചു നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ റോളർ സ്കേറ്റിങ് ചെയ്തു നീങ്ങിയായിരുന്നു വോട്ട് തേടൽ. ഉമയുടെ പര്യടനം ആരംഭിച്ചതു തൃക്കാക്കര മേഖലയിൽ നിന്നാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ പ്രചാരണം ഇന്നലെ ആകർഷകമാക്കിയതു കുട്ടിക്കൂട്ടത്തിന്റെ സ്കേറ്റിങ്. ഉമയുടെ ചിത്രം പതിച്ച ടീ ഷർട്ടുകൾ ധരിച്ചു നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ റോളർ സ്കേറ്റിങ് ചെയ്തു നീങ്ങിയായിരുന്നു വോട്ട് തേടൽ. ഉമയുടെ പര്യടനം ആരംഭിച്ചതു തൃക്കാക്കര മേഖലയിൽ നിന്നാണ്. വീടുകൾ സന്ദർശിച്ചു വോട്ടർമാരെ നേരിൽക്കാണാനാണു സ്ഥാനാർഥി ഇന്നലെയും ഏറെ സമയം ചെലവിട്ടത്. പാലച്ചുവട് ജുമാ മസ്ജിദിൽ സന്ദർശനം നടത്തി. കരിമക്കാട് ജുമാ മസ്ജിദിലെത്തി വിശ്വാസികളോടു വോട്ടഭ്യർഥിച്ചു.

യുഡിഎഫ് കൺവീനർ എം.എം.ഹസൻ, എംഎൽഎമാരായ ടി.സിദ്ദിഖ്, അൻവർ സാദത്ത്, റോജി എം.ജോൺ എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. തൃക്കാക്കര സെൻട്രലിൽ സ്ഥാനാർഥി പര്യടനം ആരംഭിച്ചതു ചെമ്പുമുക്കിൽ നിന്നാണ്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പര്യടനം ഉദ്ഘാടനം ചെയ്തു. തൃക്കാക്കരയിൽ ഉൾപ്പെടെ കൊച്ചിയിൽ വികസനങ്ങൾ നടപ്പാക്കിയതു യുഡിഎഫ് ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എൻ.കെ.പ്രേമചന്ദ്രൻ എംപി, സജീവ് ജോസഫ് എംഎൽഎ എന്നിവരും പ്രസംഗിച്ചു. പാലച്ചുവട്, ചാലക്കര, ഒലിക്കുഴി കെന്നഡി മുക്ക് എന്നിവിടങ്ങളിലൂടെ നീങ്ങിയ പര്യടനം വാഴക്കാലയിൽ സമാപിച്ചു.

എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ വൈറ്റിലയിലെ പര്യടനത്തിൽ കരിക്ക് സമ്മാനിച്ചപ്പോൾ.
ADVERTISEMENT

നഗരമേഖലയിൽ ശ്രദ്ധയൂന്നി ജോ ജോസഫിന്റെ പര്യടനം

കൊച്ചി ∙ തൃക്കാക്കരയുടെ വികസന മുരടിപ്പിനു പരിഹാരമുണ്ടാവണമെന്ന ആഗ്രഹത്തോടെയാണു വൈറ്റിലയിൽ ഡോ. ജോ ജോസഫിന്റെ സ്വീകരണ സമ്മേളനത്തിനെത്തിയതെന്നു വൈറ്റില സ്വദേശിയായ വിഷ്ണു ഷാജി. തൃക്കാക്കരയുടെ മുക്കിലും മൂലയിലും വരെ സഞ്ചരിച്ചപ്പോൾ ജനങ്ങളുടെ പൊതു വികാരമാണിതെന്നു സ്ഥാനാർഥി ജോ ജോസഫ്. പൊതു പര്യടനത്തിന്റെ അവസാന ദിവസം നഗരമേഖലയിലായിരുന്നു സ്ഥാനാർഥിയുടെ പ്രചാരണം. സിനിമാ അവാർഡ് ജേതാവ് പട്ടണം റഷീദിന്റെ വാഴക്കാലയിലെ വീട്ടിലെത്തി പിന്തുണയുറപ്പിച്ചു.

ADVERTISEMENT

വാഴക്കാല, ചെമ്പുമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബിഷപ്സ് ഹൗസിലും മഠങ്ങളിലുമെത്തി പിന്തുണ ഉറപ്പിച്ചു. ഉച്ചയ്ക്കു ശേഷം താനത്ത് ലെയ്‌നിൽ നിന്ന് ആരംഭിച്ച പര്യടനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. താനത്ത് ലൈനിലെ പര്യടന വേളയിൽ നടനും തിരക്കഥാകൃത്തുമായ സിബി തോമസ് ജോ ജോസഫിനെ കാണാനെത്തി. മെട്രോ സ്‌റ്റേഷൻ, വടക്കത്തറ, ഇല്ലത്ത്പറമ്പ്, പേട്ട, സിഎഫ്എസ്. കടവ്, അമ്പാടിത്താഴം, വളപ്പിക്കടവ്, ഗാന്ധി സ്‌ക്വയർ, പാടാചിറ, അയ്യങ്കാളി, മുരുക കഫേ തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചു പര്യടനം പേട്ടയിൽ സമാപിച്ചു.

തൃക്കാക്കര മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ ചമ്പക്കര കനാലിൽ നടത്തിയ ജലയാത്രയ്ക്കിടെ കരയിൽ നിൽക്കുന്നവരെ അഭിവാദ്യം ചെയ്യുന്നു.

ജലയാത്ര നടത്തി  രാധാകൃഷ്ണന്റെ പ്രചാരണം 

ADVERTISEMENT

കൊച്ചി ∙ തൈക്കൂടം പാലം മുതൽ ചമ്പക്കര പാലം വരെ ജലയാത്ര നടത്തി പ്രചാരണം കൊഴുപ്പിച്ച് എൻഡിഎ സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ. മരോട്ടിച്ചുവട് മേഖലയിലെ വീടുകളിലാണ് ഇന്നലെ പ്രചാരണത്തിനു തുടക്കമിട്ടത്.  വിവിധ ഫ്ലാറ്റുകളിലെ അസോസിയേഷൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് ബിഡിജെഎസ് തൃക്കാക്കര മണ്ഡലം കമ്മിറ്റി നടത്തിയ കുടുംബ യോഗത്തിൽ പങ്കെടുത്തു.

സംസ്ഥാന ഉപാധ്യക്ഷൻ പത്മകുമാർ, സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ, സംസ്ഥാന സെക്രട്ടറി ജ്യോതിഷ്, ജില്ലാ പ്രസിഡന്റ് എ.ബി.ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പാലാരിവട്ടത്ത് ഡോക്ടേഴ്സ് മീറ്റിൽ പങ്കെടുത്ത് ആരോഗ്യ മേഖലയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവിധ പദ്ധതികൾ വിവരിച്ചു. ഇന്ന് (28) കേന്ദ്ര സഹമന്ത്രി വി.മുരളീധരനും നടൻ സുരേഷ് ഗോപിയും മണ്ഡലത്തിൽ പ്രചാരണം നടത്തും. നാളെ (29) പി.സി.ജോർജ് പ്രചാരണത്തിനെത്തും.