നെടുമ്പാശേരി ∙ പറക്കാൻ ഒരുങ്ങുന്നതിനിടെ എൻജിനിൽ തീയും പുകയും ഉയർന്നതിനെത്തുടർന്നു റദ്ദാക്കിയ മസ്കത്ത്–കൊച്ചി വിമാനത്തിലെ യാത്രക്കാരെ ഇന്നലെ പുലർച്ചെ 2.12നു മറ്റൊരു വിമാനത്തിൽ കൊച്ചിയിലെത്തിച്ചു. ബുധനാഴ്ച ഉച്ചയ്ക്കു 11.30നു മസ്കത്തിൽ നിന്നു പുറപ്പെട്ടു വൈകിട്ടു 4.20നു കൊച്ചിയിൽ എത്തേണ്ട എയർ ഇന്ത്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ പറക്കാൻ ഒരുങ്ങുന്നതിനിടെ എൻജിനിൽ തീയും പുകയും ഉയർന്നതിനെത്തുടർന്നു റദ്ദാക്കിയ മസ്കത്ത്–കൊച്ചി വിമാനത്തിലെ യാത്രക്കാരെ ഇന്നലെ പുലർച്ചെ 2.12നു മറ്റൊരു വിമാനത്തിൽ കൊച്ചിയിലെത്തിച്ചു. ബുധനാഴ്ച ഉച്ചയ്ക്കു 11.30നു മസ്കത്തിൽ നിന്നു പുറപ്പെട്ടു വൈകിട്ടു 4.20നു കൊച്ചിയിൽ എത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 442വിമാനത്തിന്റെ ഇടതുവശത്തെ എൻജിനിലാണു തീയും പുകയും കണ്ടത്. 6 ജീവനക്കാരുൾപ്പെടെ 151 പേരാണു വിമാനത്തിൽ ഉണ്ടായിരുന്നത്.

ഭയത്തോടെയാണു യാത്രക്കാർ സംഭവത്തെക്കുറിച്ച് ഓർക്കുന്നത്. എൻജിനിൽ തീ കണ്ടതായി അറിഞ്ഞയുടൻ പെട്ടെന്നു പുറത്തിറങ്ങാനുള്ള പൈലറ്റിന്റെ നിർദേശം വന്നു. യാത്രക്കാർ എമർജൻസി എക്സിറ്റിലൂടെ ഊർന്നിറങ്ങുകയായിരുന്നു. വിമാനം പറന്നുയരുന്നതിനു മുൻപ് അപകടസൂചന ലഭിച്ചതു ഭാഗ്യമായെന്നു യാത്രക്കാർ പറഞ്ഞു. മസ്കത്ത്–കൊച്ചി വിമാനം വൈകിയതിനെത്തുടർന്ന് ഇതേ വിമാനം ഉപയോഗിച്ചു സർവീസ് നടത്തുന്ന കൊച്ചി–ദോഹ സർവീസും വൈകിയിരുന്നു. 

ADVERTISEMENT

രാജ്യാന്തര വ്യോമയാന സംഘടനയുടെ മാർഗരേഖ പ്രകാരം ഒമാനിലെ ഡിജിസിഎ അധികൃതർ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എയർഇന്ത്യ എക്സ്പ്രസിന്റെ വിമാന സുരക്ഷാ വിഭാഗവും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. എൻജിനിൽ തീ പിടിക്കാനുണ്ടായ കാരണം കണ്ടെത്തുന്നതിനു വിമാനത്തിന്റ ബ്ലാക്ബോക്സ് പരിശോധിക്കും. അറ്റകുറ്റപ്പണികൾക്കു ശേഷം ഒമാൻ ഡിജിസിഎയുടെ അനുമതിയോടെ മാത്രമേ വിമാനം ഇന്ത്യയിലേക്കു കൊണ്ടുവരാൻ കഴിയൂ.