കൊച്ചി∙ രാസബാഷ്പ കണികാമാലിന്യം (പിഎം 2.5) തുടർച്ചയായി ശ്വസിക്കാൻ ഇടവരുന്നതു പുരുഷന്മാർക്കും സ്ത്രീകൾക്കും താൽക്കാലിക വന്ധ്യതയുണ്ടാക്കുമെന്നു ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പഠന റിപ്പോർട്ട്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, യുഎസ് എന്നിവിടങ്ങളിൽ വായുമലിനീകരണ ഭീഷണി വിലയിരുത്തിയ ഇന്ത്യൻ വൈദ്യശാസ്ത്ര

കൊച്ചി∙ രാസബാഷ്പ കണികാമാലിന്യം (പിഎം 2.5) തുടർച്ചയായി ശ്വസിക്കാൻ ഇടവരുന്നതു പുരുഷന്മാർക്കും സ്ത്രീകൾക്കും താൽക്കാലിക വന്ധ്യതയുണ്ടാക്കുമെന്നു ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പഠന റിപ്പോർട്ട്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, യുഎസ് എന്നിവിടങ്ങളിൽ വായുമലിനീകരണ ഭീഷണി വിലയിരുത്തിയ ഇന്ത്യൻ വൈദ്യശാസ്ത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ രാസബാഷ്പ കണികാമാലിന്യം (പിഎം 2.5) തുടർച്ചയായി ശ്വസിക്കാൻ ഇടവരുന്നതു പുരുഷന്മാർക്കും സ്ത്രീകൾക്കും താൽക്കാലിക വന്ധ്യതയുണ്ടാക്കുമെന്നു ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പഠന റിപ്പോർട്ട്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, യുഎസ് എന്നിവിടങ്ങളിൽ വായുമലിനീകരണ ഭീഷണി വിലയിരുത്തിയ ഇന്ത്യൻ വൈദ്യശാസ്ത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ രാസബാഷ്പ കണികാമാലിന്യം (പിഎം 2.5) തുടർച്ചയായി ശ്വസിക്കാൻ ഇടവരുന്നതു പുരുഷന്മാർക്കും സ്ത്രീകൾക്കും താൽക്കാലിക വന്ധ്യതയുണ്ടാക്കുമെന്നു ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പഠന റിപ്പോർട്ട്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, യുഎസ് എന്നിവിടങ്ങളിൽ വായുമലിനീകരണ ഭീഷണി വിലയിരുത്തിയ ഇന്ത്യൻ വൈദ്യശാസ്ത്ര ഗവേഷകരായ ഡോ. വൈദ്യനാഥൻ സെൽവരാജു, ഡോ.ശാരദ ഭാസ്കരൻ, ഡോ.അശോക് അഗർവാൾ എന്നിവർ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണിത്.

Also read: കഴിഞ്ഞവർഷം കളമശേരിയിലും ബ്രഹ്മപുരത്തും മാലിന്യത്തിനു തീപിടിച്ചത് ഒരേ ദിവസം; ആശങ്കയിൽ ജനം

ADVERTISEMENT

രാസബാഷ്പ കണികാമാലിന്യത്തിന്റെ (പിഎം 2.5) അളവ് ഒരു ദിവസത്തെ ശരാശരി കണക്കിലെടുക്കുമ്പോൾ 50 പോയിന്റിൽ കുറവായിരിക്കണം. എറണാകുളം ജില്ലയുടെ പലഭാഗങ്ങളിലും ശരാശരി നൂറിനും നൂറ്റിയൻപതിനും ഇടയിലാണു ശരാശരി രാസബാഷ്പ മാലിന്യത്തിന്റെ അളവ്. രാത്രി‌ കൊച്ചി നഗരത്തിനും ചുറ്റുവട്ടത്തും ഇതിന്റെ അളവ് പലദിവസങ്ങളിലും 300 കടക്കുന്നുണ്ട്.

തുടർച്ചയായി പിഎം 2.5 രാസമാലിന്യം വായുവിലൂടെ ശ്വാസകോശത്തിലെത്തുന്നത് പുരുഷന്മാരുടെ ബീജത്തിന്റെ ചലനശേഷിയെ പ്രതികൂലമായി ബാധിക്കും. സ്ത്രീകളിൽ 2 മാസം തികയും മുൻപ് ഗർഭം അലസുന്നതിനും രാസമാലിന്യം കാരണമാവും. ഈ സാഹചര്യം മറികടന്നു മാസം തികയാതെ ജനിക്കുന്ന കുട്ടികളിൽ ആജീവനാന്ത ആരോഗ്യപ്രശ്നങ്ങൾക്കും രാസമാലിന്യം ഇടയാക്കുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പു നൽകുന്നു.

Also read: ബ്രഹ്മപുരം: മാലിന്യവുമായി എത്തിയ ലോറികൾ തടഞ്ഞു

പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പ്രസിദ്ധീകരിക്കുന്ന വായു ഗുണനിലവാര കലണ്ടർ പരിശോധിക്കുമ്പോൾ 2022 പകുതിയോടെയാണു രാത്രി 12 മണിക്കും പുലർച്ചെ 8 മണിക്കും ഇടയിൽ എറണാകുളം ജില്ലയുടെ അന്തരീക്ഷത്തിൽ പിഎം 2.5 രാസബാഷ്പ മാലിന്യത്തിന്റെ അളവ് ഇത്രയധികം വർധിക്കാൻ തുടങ്ങിയത്. എന്നാൽ അതിന്റെ ഉറവിടം സംബന്ധിച്ച കണ്ടെത്തലുകൾ മലിനീകരണ നിയന്ത്രണ ബോർഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ADVERTISEMENT

വൈറ്റിലയിലെ സ്റ്റേഷൻ പൊളിച്ചുമാറ്റാൻ നീക്കം

കൊച്ചി∙ രാസമലിനീകരണത്തിന്റെ യഥാ‍ർഥ കാരണം വെളിപ്പെടുത്താതെ മാലിന്യമാപിനിയെ പഴിചാരി വൈറ്റിലയിലെ എയർ ക്വാളിറ്റി സ്റ്റേഷൻ പൊളിച്ചുമാറ്റാൻ നീക്കം. ദിവസവും രാത്രി 12 മണിക്കു ശേഷം അന്തരീക്ഷത്തിലേക്കു രാസമാലിന്യം വമിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നത് വൈറ്റില മാലിന്യമാപിനി ശേഖരിച്ച ഡേറ്റയിൽ നിന്നാണ്.

എന്നാൽ ഈ മാലിന്യമാപിനി പ്രവർത്തനക്ഷമമല്ലെന്ന പ്രചാരണമാണു മലിനീകരണ നിയന്ത്രണ ബോർഡ് തന്നെ ഇപ്പോൾ നടത്തുന്നത്. കോവിഡ് ലോക്ഡൗൺ കാലമായ 2021 ഓഗസ്റ്റിൽ ഇതേ മാപിനിയിൽ നിന്നു ലഭിച്ച ഡേറ്റ തന്നെയാണ് പ്രവർത്തനക്ഷമതയ്ക്ക് ഏറ്റവും വലിയ തെളിവ്. ലോക്ഡൗൺകാലത്ത് എല്ലാ ദിവസങ്ങളിലും കൊച്ചിയിലെ വായുവിന്റെ ശുദ്ധി വെളിവാക്കുന്ന ഡേറ്റയാണ് മാപിനിയിൽ നിന്നു ലഭിച്ചത്.

2022 പകുതി മുതൽ രാസമാലിന്യം വമിക്കാൻ തുടങ്ങിയതോടെയാണ് സ്റ്റേഷനിൽ നിന്നുള്ള ഡേറ്റയിൽ രാസബാഷ്പ മാലിന്യത്തിന്റെ തോത് ഉയർന്നു തുടങ്ങിയത്. 2 മാസങ്ങൾക്കിടയിൽ ഒരു ദിവസം മാത്രമാണു കൊച്ചിയിലും പരി‌സര പ്രദേശത്തും രാസമാലിന്യം വമിക്കാത്ത ശുദ്ധവായു ലഭിച്ചത്.

ADVERTISEMENT

രാസമാലിന്യം വമിപ്പിക്കുന്ന ഫാക്ടറികളിൽ നിന്നു മാസപ്പടി വാങ്ങിയെന്ന പരാതിയുടെ പേരിൽ 5 വർഷം മുൻപ് വിജിലൻസ് അന്വേഷണം നേരിട്ട ഉദ്യോഗസ്ഥൻ തന്നെയാണു വൈറ്റിലയിലെ മാലിന്യമാപിനിയെ പഴിചാരി അതു പൊളിച്ചുകൊണ്ടുപോവാൻ നീക്കം നടത്തുന്നത്. 2 ലക്ഷം രൂപ മാത്രം വിലയുള്ള യന്ത്രസംവിധാനം സ്ഥാപിച്ചതിനു 65 ലക്ഷം രൂപയുടെ ബില്ലുകൾ സമർപ്പിച്ചതായി ഇദ്ദേഹത്തിനെതിരെ കേന്ദ്ര പൊല്യൂഷൻ കൺട്രോൾ ബോർഡിൽ പരാതി ലഭിച്ചിരുന്നു.

നഗരവൽക്കരണവും അന്തരീക്ഷ മലിനീകരണവും വന്ധ്യതയ്ക്ക് കാരണം
ഡോ. ബി.പത്മകുമാർ (പ്രഫസർ, മെഡിസിൻ വിഭാഗം മേധാവി, ആലപ്പുഴ ഗവ.മെഡിക്കൽ കോളജ്)

ആധുനിക കാലത്ത് പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതാ നിരക്കു വർധിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്. മുൻകാലങ്ങളിൽ ജനിതക കാരണങ്ങളും ജീവിതശൈലിയും വന്ധ്യതയ്ക്കു വഴിയൊരുക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്.എന്നാൽ ഏറ്റവും പുതിയ ചില പഠനങ്ങൾ നഗരവൽക്കരണവും അന്തരീക്ഷ മലിനീകരണവും വന്ധ്യതയ്ക്കു കാരണമാവുന്നതായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

രാസബാഷ്പ കണികാ മലിനീകരണത്തിന്റെ തോത് വായുവിൽ വർധിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാവുന്നുണ്ട്. വായു മലിനീകരണവും കീടനാശിനികളുടെ കൂടിയ ഉപയോഗവും വന്ധ്യതയ്ക്കു പുറമേ ഗർഭിണികളെയും ഗർഭസ്ഥ ശിശുവിനെയും വളരെ ദോഷകരമായി ബാധിക്കുന്നുണ്ട്.

ഗർഭം അലസുന്നതിനും മാസം തികയാതെയുള്ള പ്രസവത്തിനും കുട്ടികളുടെ ബുദ്ധിവികാസ കുറവിനും വായുമലിനീകരണം കാരണമാവുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗർഭകാലത്ത് വായുമലിനീകരണം കുറഞ്ഞ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരിൽ അതിന്റെ ഗുണഫലങ്ങളും കാണാൻ കഴിയുന്നുണ്ട്.