തൊടുപുഴ ∙ വെള്ളം അതിന്റെ സർവപ്രതാപത്തിൽ പെയ്തും ഒഴുകിയുമെത്തിയപ്പോൾ ഭയന്നു വിറച്ച് നാടും നഗരവും. ജില്ല കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് പെട്ടിമുടിയിൽ ഉരുളായി വന്നു. മൂന്നാം ദിവസവും അതിതീവ്രമഴ തുടരുന്ന ഇടുക്കിയിൽ മണ്ണിടിച്ചിലും വ്യാപകമാണ്. വീണ്ടും ദുരന്തഭൂമിയായി ഗ്യാപ്

തൊടുപുഴ ∙ വെള്ളം അതിന്റെ സർവപ്രതാപത്തിൽ പെയ്തും ഒഴുകിയുമെത്തിയപ്പോൾ ഭയന്നു വിറച്ച് നാടും നഗരവും. ജില്ല കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് പെട്ടിമുടിയിൽ ഉരുളായി വന്നു. മൂന്നാം ദിവസവും അതിതീവ്രമഴ തുടരുന്ന ഇടുക്കിയിൽ മണ്ണിടിച്ചിലും വ്യാപകമാണ്. വീണ്ടും ദുരന്തഭൂമിയായി ഗ്യാപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ വെള്ളം അതിന്റെ സർവപ്രതാപത്തിൽ പെയ്തും ഒഴുകിയുമെത്തിയപ്പോൾ ഭയന്നു വിറച്ച് നാടും നഗരവും. ജില്ല കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് പെട്ടിമുടിയിൽ ഉരുളായി വന്നു. മൂന്നാം ദിവസവും അതിതീവ്രമഴ തുടരുന്ന ഇടുക്കിയിൽ മണ്ണിടിച്ചിലും വ്യാപകമാണ്. വീണ്ടും ദുരന്തഭൂമിയായി ഗ്യാപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ വെള്ളം അതിന്റെ സർവപ്രതാപത്തിൽ പെയ്തും ഒഴുകിയുമെത്തിയപ്പോൾ ഭയന്നു വിറച്ച് നാടും നഗരവും. ജില്ല കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് പെട്ടിമുടിയിൽ ഉരുളായി വന്നു. മൂന്നാം ദിവസവും അതിതീവ്രമഴ തുടരുന്ന ഇടുക്കിയിൽ മണ്ണിടിച്ചിലും വ്യാപകമാണ്.

 വീണ്ടും ദുരന്തഭൂമിയായി ഗ്യാപ് റോഡ് 

ADVERTISEMENT

കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ദേവികുളം ഗ്യാപ് റോഡിൽ വ്യാഴാഴ്ച രാത്രി 10 ന് ഉണ്ടായ വൻ‌ ഉരുൾപൊട്ടലിനെത്തുടർന്ന് ബൈസൺവാലി സൊസൈറ്റിമേടിൽ വ്യാപക കൃഷിനാശം. നൂറ് ഏക്കറിൽ അധികം സ്ഥലത്തെ കൃഷി നശിച്ചതായി നാട്ടുകാർ പറഞ്ഞു. ഒരു വീട് പൂർണമായും തകർന്നു. കറ്റോത്തുകുടി പുന്നൂസിന്റെ വീടാണ് മലവെള്ളപ്പാച്ചിലിൽ തകർന്നത്. വീട്ടിൽ ഉണ്ടായിരുന്ന പുന്നൂസും രണ്ടു പെൺമക്കളും ഇറങ്ങി ഓടിയതിനാൽ വൻ അപകടം ഒഴിവായി. മുട്ടുകാട് പാടശേഖരത്തിൽ വെള്ളം കയറി.

മഠംപടി പാലം കവിഞ്ഞൊഴുകിയതിനാൽ വാഹനങ്ങൾക്കു കടന്നു പോകാൻ പറ്റാതായി. ബൈസൺവാലിയെ മുട്ടുകാടുമായി ബന്ധിപ്പിക്കുന്ന അങ്കണവാടി പാലം കല്ലും ചെളിയും മൂടി. പുഴ ഗതി മാറി ഒഴുകിയതോടെ മൈലൻപറമ്പിൽ റോയിയുടെ വീട്ടിൽ വെള്ളം കയറി. ഗ്യാപ് റോഡ് ഭാഗം അപകടാവസ്ഥയിൽ ആയതിനാൽ താഴ്‌വാരത്തുണ്ടായ നഷ്ടം ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. അടിവാരത്തെ കുടുംബങ്ങളെ തൽക്കാലത്തേക്ക് മാറ്റിപ്പാർപ്പിച്ചു. ബുധനാഴ്ച രാത്രിയും ഗ്യാപ് റോഡിൽ മലയിടിച്ചിൽ ഉണ്ടായിരുന്നു. 

ഏലപ്പാറ ചെമ്മണ്ണ് ഒടിച്ചുകുത്തിവളവിൽ ഉണ്ടായ ഉരുൾപൊട്ടൽ.

 മഴ കനക്കുന്നു 

ജില്ലയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാവിലെ 8 ന് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തത് ശരാശരി 185.38 മില്ലീമീറ്റർ മഴ. പീരുമേട് താലൂക്കിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്– 261 മില്ലീമീറ്റർ. ഏറ്റവും കുറവ് തൊടുപുഴ താലൂക്കിലും–89.7 മില്ലീമീറ്റർ. മറ്റു താലൂക്കുകളിലെ മഴയുടെ അളവ് മില്ലീമീറ്ററിൽ : ദേവികുളം–229.4, ഇടുക്കി–226.4, ഉടുമ്പൻചോല–120.4. 

ഗ്യാപ് റോഡിലുണ്ടായ ഉരുൾപൊട്ടലിൽ നശിച്ച കൃഷിയിടം.
ADVERTISEMENT

 ശാസ്താനടയിൽ ഉരുൾപൊട്ടൽ 

ആനവിലാസം, ചക്കുപള്ളം, വണ്ടൻമേട് തുടങ്ങിയ വില്ലേജുകളുടെ അതിർത്തി പങ്കിടുന്ന ശാസ്താനട മേഖലയിൽ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വ്യാപകനാശം. 40 ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. മലവെള്ളപ്പാച്ചിലിനെത്തുടർന്ന് ഒട്ടേറെ വീടുകളിൽ വെള്ളം കയറി നാശനഷ്ടം സംഭവിച്ചു.

വ്യാഴാഴ്ച രാത്രിയോടെ, ജനവാസം കുറഞ്ഞ ഏലത്തോട്ടങ്ങളിലാണ് ഉരുൾപൊട്ടിയത്. ഇവിടെ നിന്നുള്ള വെള്ളം തോടുകളിലൂടെയും മറ്റും കുത്തിയൊലിച്ചാണ് വീടുകളിൽ കയറിയത്. വെള്ളം ഉയർന്നതിനെത്തുടർന്ന് ലയങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. ഇവരെ എസ്‌റ്റേറ്റ് ബംഗ്ലാവിലേക്കും ബന്ധുവീടുകളിലേക്കുമാണ് മാറ്റിയത്. 

മ്ലാമലയോട് ഹൈക്കോടതി കാട്ടിയ കരുണ മഴ കാട്ടിയില്ല

ADVERTISEMENT

മഴവെള്ളപ്പാച്ചിലിൽ പാലങ്ങൾ തകർന്നതോടെ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ മ്ലാമല ഒറ്റപ്പെട്ടു. പെരിയാറിനു കുറുകെയുള്ള ശാന്തിപ്പാലത്തിന്റെ അപ്രോച്ച് റോഡുകൾ പൂർണമായും തകർന്നു. മ്ലാമല - വണ്ടിപ്പെരിയാർ റോഡിലെ നൂറടിപ്പാലത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചു. മ്ലാമലയിൽ നിന്ന് പാമ്പനാറിലേക്കുള്ള റോഡിലെ ലാൻട്രം പാലവും തകർന്നു.ഹെലിബറിയ പാലം വെള്ളത്തിനടിയിലാണ്. ഇതോടെ മ്ലാമലയിൽ നിന്നു പുറം ലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞു.

2018ലെ പ്രളയത്തിലാണ് ശാന്തിപ്പാലം ആദ്യം തകർന്നത്. നാട്ടുകാർ ശ്രമദാനമായി ഇത് ഗതാഗതയോഗ്യമാക്കി. 2019ൽ ശക്തമായ മഴയിൽ ശാന്തിപ്പാലത്തിനു പുറമേ നൂറടിപ്പാലവും തകർന്നു. ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന പഴയപാലം പ്രയോജനപ്പെടുത്തിയാണ് തൽക്കാലം പ്രശ്നം പരിഹരിച്ചത്. തകർന്ന പാലങ്ങൾ പുനർനിർമിച്ചു കിട്ടാൻ മ്ലാമല ഫാത്തിമ ഹൈസ്കൂളിലെ കുട്ടികൾ ഹൈക്കോടതി ജഡ്ജിമാർക്കു കത്തയച്ചു. കത്ത് ഫയലിൽ സ്വീകരിച്ച കോടതി 18 മാസങ്ങൾക്കുള്ളിൽ പാലം പണിയാൻ സർക്കാരിനു നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് വീണ്ടും മഴയുടെ പ്രഹരം. 

 ഡാമുകൾ തുറക്കുന്നു 

കാലവർഷം കനത്തതോടെ കല്ലാർ ഡൈവർവേഷൻ ഡാം തുറന്നു. 824.2 മീറ്റർ വെള്ളം ഡാമിൽ എത്തിയതിനെ തുടർന്നാണ് ഡാം തുറക്കാൻ അധികൃതർ തീരുമാനിച്ചത്. വ്യാഴാഴ്ച രാത്രി 9.30നു മധ്യഭാഗത്തെ ഒരു ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തി. വെള്ളമൊഴുക്ക് കൂടിയതോടെ ഒരു ഷട്ടർ കൂടി ഉയർത്തി. ജലനിരപ്പ് ഉയർന്നാൽ ഒരു ഷട്ടർ കുടി തുറക്കുമെന്ന് ഡാം വിഭാഗം അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ ഇൻ ചാർജ് ജയപ്രകാശ് പറഞ്ഞു.

ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പൊന്മുടി അണക്കെട്ടിന്റെ 3 ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം തുറന്നു. ഓരോ ഷട്ടറിലൂടെയും 65 ക്യുമെക്സ് വെള്ളം വീതമാണ് പന്നിയാർ പുഴയിലേക്ക് ഒഴുക്കുന്നത്. പൊന്മുടി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ 3 ദിവസത്തിൽ അധികമായി കനത്ത മഴ തുടരുകയാണ്. 

മഴക്കെടുതിയിൽ കനത്ത നാശം

∙ നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിൽ മഴക്കെടുതിയിൽ വ്യാപക നാശം. 92 വീടുകൾ ഭാഗികമായി തകർന്നു. റവന്യു, പഞ്ചായത്ത് വിഭാഗം നാശനഷ്ടക്കണക്ക് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. മണ്ണിടിഞ്ഞ് സംരക്ഷണഭിത്തി തകർന്ന വീടുകൾ അപകടാവസ്ഥയിലായി. മരം വീടുകളുടെ മുകളിലേക്കു വീണാണ് നാശനഷ്ടം സംഭവിച്ചത്. മേഖലയിലെ കൃഷിയിടങ്ങളും വൻതോതിൽ നശിച്ച നിലയിലാണ്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. 

∙ വാത്തിക്കുടി പ‍ഞ്ചായത്തിലെ രാജപുരത്ത് ദുരിതാശ്വാസ ക്യാംപ് തുറന്നു. ക്രിസ്തുരാജ പള്ളിയുടെ പാരിഷ് ഹാളിലും എൽപി സ്കൂളിലും ആണ് ക്യാംപ്. പെരിയാർവാലി, രാജപുരം മേഖലകളിലുള്ള 11 കുടുംബങ്ങളെയാണ് മുൻകരുതൽ നടപടികളുടെ ഭാഗമായി ഇവിടേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കം 41 പേർ ഈ ക്യാംപുകളിൽ ഉണ്ട്. മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും വ്യാപകമായ നാശനഷ്ടം ഉണ്ടായ പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. 

∙ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് പഴയരിക്കണ്ടം തകടിയേൽ മോഹനന്റെ വീട് പൂർണമായും തകർന്നു. വ്യാഴാഴ്ച രാത്രി 11ന് ആയിരുന്നു സംഭവം. ഈ സമയം മോഹനനും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 

∙ മുരിക്കാശേരി സ്നേഹമന്ദിരത്തിനു സമീപം മുട്ടത്തുപറമ്പിൽ ബൈജുവിന്റെ രണ്ടര ഏക്കർ സ്ഥലത്തെ ഏലച്ചെടികൾ ശക്തമായ കാറ്റിൽ തകർന്നു. 

∙ തോട്ടിലെ വെള്ളം ഉയർന്നതിനെത്തുടർന്ന് മാലി മേഖലയിൽ 15 വീടുകളിൽ വെള്ളം കയറി. വ്യാഴാഴ്ച രാത്രി വെള്ളം ഉയർന്നതിനെത്തുടർന്ന് മാലി മേഖലയിലെ 8 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. 

∙ പീരുമേട് താലൂക്കിൽ 8 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 

∙ അപകടസാധ്യത കാണുന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. 

∙ പീരുമേട് റിവർവ്യൂ തടയണ 24 മണിക്കൂറിനകം പൊളിക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്. 

∙ ഏലപ്പാറ– കോഴിക്കാനം റോഡ് തകർന്നു. 

∙ ഏലപ്പാറയിൽ വീടുകളിൽ മണ്ണും ചെളിയും നീക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്നു. 

∙വെള്ളം കയറി ഏലപ്പാറയിൽ 29 വ്യാപാരസ്ഥാപനങ്ങളിൽ നാശനഷ്ടം. 

∙ഹെലിബറിയ കിളിപാടി, 26 പുതുവൽ, ചിട്ടിരപ്പുര, ചെമ്മണ്ണ്, മ്ലാമല പേഴുംമൂട്, കണ്ണാടി മഠം എന്നിവിടങ്ങളിൽ ഉരുൾപൊട്ടി ഏക്കർ കണക്കിനു സ്ഥലം നഷ്ടപ്പെട്ടു. 

∙ പെരിയാർ തീരങ്ങളിൽ ജാഗ്രതാ നിർദേശവുമായി മൈക്ക് അനൗൺസ്മെന്റ്. 

∙ കുമളി മുല്ലയാറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ റോഡ് പൂർണമായും തകർന്നു. 

∙ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ മ്ലാമല, തേങ്ങാക്കൽ മേഖലകളിൽ കാറ്റിലും മഴയിലും വ്യാപകമായ കൃഷിനാശം. തെപ്പക്കുളം, കല്ലുകാട്, പൂണ്ടിക്കുളം, നാലുകണ്ടം പ്രദേശങ്ങളിലാണ് വ്യാപകമായ മണ്ണിടിച്ചിലും കൃഷിനാശവും ഉണ്ടായിരിക്കുന്നത്. കാറ്റിൽ ഒട്ടേറെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 

∙ കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളുടെ ഉയർന്ന മേഖലകളിൽ ഉണ്ടായ ഒട്ടേറെ ഉരുൾപൊട്ടലുകളിലും മണ്ണിടിച്ചിലുകളിലും 20 ഹെക്ടറോളം കൃഷിസ്ഥലം ഒലിച്ചുപോയി.