തൊടുപുഴ ∙ കോവിഡ് വാക്സീൻ വിതരണം വിജയകരമായ നാലാം ദിനത്തിലേക്ക്. ജില്ലയിൽ വാക്സീൻ സ്വീകരിച്ച ആർക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പനി, ശരീരവേദന തുടങ്ങിയ നേരിയ തോതിലുള്ള പ്രശ്നങ്ങൾ മാത്രം ചിലർക്ക് ഉണ്ടായിട്ടുണ്ട്. ജില്ലയിൽ ആദ്യഘട്ടത്തിൽ 4,153 പേർക്കാണ് വാക്സീൻ നൽകേണ്ടത്. 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ കോവിഡ് വാക്സീൻ വിതരണം വിജയകരമായ നാലാം ദിനത്തിലേക്ക്. ജില്ലയിൽ വാക്സീൻ സ്വീകരിച്ച ആർക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പനി, ശരീരവേദന തുടങ്ങിയ നേരിയ തോതിലുള്ള പ്രശ്നങ്ങൾ മാത്രം ചിലർക്ക് ഉണ്ടായിട്ടുണ്ട്. ജില്ലയിൽ ആദ്യഘട്ടത്തിൽ 4,153 പേർക്കാണ് വാക്സീൻ നൽകേണ്ടത്. 3 ദിവസങ്ങളിലായി 1,430 ആരോഗ്യ പ്രവർത്തകർക്കു കുത്തിവയ്പ് നൽകി. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഇപ്പോൾ കുത്തിവയ്പ് നടത്തിവരുന്നത്. 

ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലാണു കുത്തിവയ്പ് എടുത്തത്. കുത്തിവയ്പ് സമയത്ത്, സാധാരണ കുത്തിവയ്പ് എടുക്കുമ്പോൾ ഉണ്ടാകാറുള്ളതുപോലെ ചെറിയ വേദന തോന്നിയതൊഴിച്ചാൽ മറ്റ് യാതൊരു പ്രശ്നവും ഉണ്ടായില്ല. വാക്സീൻ എടുത്ത ചിലർക്കു മാത്രമാണ് പനി, ശരീര വേദന തുടങ്ങിയ നേരിയ  പ്രശ്നങ്ങൾ കണ്ടത്. 

ADVERTISEMENT

- ഡോ. എൻ. പ്രിയ (ജില്ലാ മെഡിക്കൽ ഓഫിസർ)

വാക്സീൻ സ്വീകരിച്ച ശേഷം നല്ല ആത്മവിശ്വാസം തോന്നുന്നു. പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ജില്ലയിൽ കുത്തിവയ്പ് എടുത്ത ആർക്കും കാര്യമായ പാർശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വാക്സീൻ പൂർണമായും സുരക്ഷിതമാണ്. 

ADVERTISEMENT

- ഡോ. സുരേഷ് വർഗീസ് ( ജില്ലാ ആർസിഎച്ച് ഓഫിസർ) 

വാക്സീൻ സ്വീകരിക്കാൻ സാധിച്ചതിൽ അഭിമാനവും ആരോഗ്യപ്രവർത്തകൻ എന്ന നിലയി‍ൽ സന്തോഷവുമുണ്ട്. വാക്സീൻ എടുത്തതിനുശേഷം യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായില്ല. അര മണിക്കൂർ വിശ്രമത്തിനു ശേഷം ജോലികൾ തുടർന്നു.  28 ദിവസം കഴിഞ്ഞാൽ ഇനി അടുത്ത ഡോസ് എടുക്കാൻ കാത്തിരിക്കുകയാണ്.

ADVERTISEMENT

- കെ.ആർ. രഘു (സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ, ജില്ലാ ആശുപത്രി, തൊടുപുഴ)

വാക്സീ‍ൻ സ്വീകരിക്കാൻ ഒട്ടും ആശങ്കയില്ലായിരുന്നു. ആദ്യ ദിവസം തന്നെ വാക്സീൻ എടുത്തു. കുത്തിവയ്പ് എടുത്തതിനു ശേഷം യാതൊരുവിധ ശാരീരിക പ്രശ്നങ്ങളും ഉണ്ടായില്ല. വിശ്രമം പോലും വേണ്ടിവന്നില്ല.

- സിജോ വിജയൻ (പാലിയേറ്റീവ് കെയർ ജില്ലാ കോഓർഡിനേറ്റർ,ഇടുക്കി)

ആദ്യ ദിനം തന്നെ വാക്സീൻ സ്വീകരിച്ചു. വേദനയോ മറ്റു ബുദ്ധിമുട്ടുകളോ ഒന്നും അനുഭവപ്പെട്ടില്ല.അര മണിക്കൂർ നിരീക്ഷണത്തിനു ശേഷം ഡ്യൂട്ടി തുടർന്നു.

- എം. ജിനിമോൾ ജെഎച്ച്ഐ, ജില്ലാ ആശുപത്രി തൊടുപുഴ)