കട്ടപ്പന∙ ഇടുക്കി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ജില്ലയിലെ ബൂത്ത് പ്രസിഡന്റുമാരുടെ സംഗമത്തിൽ ആവശ്യം. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് ആവശ്യം ഉയർന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ അനാവശ്യ സമ്മർദത്തിന് വഴങ്ങരുതെന്നും അഭിപ്രായം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന∙ ഇടുക്കി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ജില്ലയിലെ ബൂത്ത് പ്രസിഡന്റുമാരുടെ സംഗമത്തിൽ ആവശ്യം. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് ആവശ്യം ഉയർന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ അനാവശ്യ സമ്മർദത്തിന് വഴങ്ങരുതെന്നും അഭിപ്രായം ഉയർന്നു. സീറ്റ് ചർച്ചയിൽ ചില മുതിർന്ന നേതാക്കൾ അലംഭാവം കാട്ടുന്നുവെന്ന പരാതിയുമുണ്ട്.

പ്രധാന യോഗമായിട്ടും ചില നേതാക്കൾ പങ്കെടുക്കാത്തതിനെച്ചൊല്ലിയും വിമർശനമുയർന്നു. കാരണമില്ലാതെ പങ്കെടുക്കാതിരുന്നവർക്കെതിരെ നടപടി വന്നേക്കും. തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി ഡിസിസി ജനറൽ ബോഡി യോഗവും ബൂത്ത് പ്രസിഡന്റുമാരുടെ സംഗമവുമാണ് നടത്തിയത്. എഐസിസിയുടെ സർവേ പരിഗണിച്ച് ജയസാധ്യത അടിസ്ഥാനമാക്കിയായിരിക്കും സ്ഥാനാർഥി നിർണയമെന്നു ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.

ADVERTISEMENT

ഡീൻ കുര്യാക്കോസ് എംപിയാണ് ഉദ്ഘാടനം ചെയ്തത്. ഇ.എം.ആഗസ്തി, എ.കെ.മണി, തോമസ് രാജൻ, എം.എൻ.ഗോപി, എസ്.അശോകൻ, എ.പി.ഉസ്മാൻ, സി.പി.മാത്യു, എം.കെ.പുരുഷോത്തമൻ, ജോണി കുളംപള്ളി, ജോയി വെട്ടിക്കുഴി, ജോർജ് ജോസഫ് പടവൻ, കെ.ജെ.ബെന്നി, കെ.ബി.സെൽവം, മനോജ് മുരളി, എസ്.ടി.അഗസ്റ്റിൻ, ഇന്ദു സുധാകരൻ, ജെയ്‌സൻ കെ.ആന്റണി, മുകേഷ് മോഹനൻ എന്നിവർ പ്രസംഗിച്ചു.

മത്സരിക്കാനില്ലെന്ന് ഇബ്രാഹിംകുട്ടി കല്ലാർ

ADVERTISEMENT

മത്സരിക്കാനില്ലെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. മുന്നണിയെ മുന്നിൽനിന്നു നയിക്കും. ഏകോപനത്തിൽ ശ്രദ്ധിക്കും. നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഏതെങ്കിലും നിയോജക മണ്ഡലത്തിൽ എൽഡിഎഫ് ലീഡ് ചെയ്താൽ സ്വർണമോതിരം സമ്മാനിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, ഒരിടത്തും ലീഡ് ചെയ്യാതിരുന്നിട്ടും എൽഡിഎഫ് തിരികെ മോതിരമൊന്നും നൽകിയില്ല. ഇത്തവണ ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിൽ എൽഡിഎഫ് ജയിച്ചാൽ സ്വർണമോതിരം നൽകാൻ തയാറാണ്. യുഡിഎഫ് വിജയിക്കുമ്പോൾ 5 സ്വർണ മോതിരം നൽകാമെന്നു പരസ്യമായി സമ്മതിച്ചാലേ കരാർ ഉറപ്പിക്കാനാകൂയെന്നും അദ്ദേഹം പറഞ്ഞു.

വിൻസെന്റ് ജേക്കബ് ഒഐഒപി സ്ഥാനാർഥി

ADVERTISEMENT

കട്ടപ്പന∙ വൺ ഇന്ത്യ വൺ പെൻഷൻ ജില്ലാ കമ്മിറ്റി ഇടുക്കി നിയോജക മണ്ഡലത്തിൽ മത്സരിക്കും.  പ്രസിഡന്റ് വിൻസെന്റ് ജേക്കബ് വള്ളിയിലാണു സ്ഥാനാർഥി. ജില്ലയിൽ ഇടുക്കിയിൽ മാത്രമാണ് ഒഐഒപി മത്സരിക്കുന്നത്.