തൊടുപുഴ ∙ ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി മെസഞ്ചർ വഴി പണം തട്ടിയൊടുക്കുന്നതൊന്നും ഒരു പുതുമ അല്ലാതായിരിക്കുന്നു. ബാങ്കിൽ നിന്നാണെന്നും മറ്റും പറഞ്ഞ് അക്കൗണ്ട് വിവരങ്ങളും ഒടിപിയും തട്ടിയെടുത്ത് പണം തട്ടുന്ന വിദ്യ ദിവസം തോറും പരിഷ്കരിക്കുകയാണ് തട്ടിപ്പുകാർ. പണം നഷ്ടമാകുന്ന ഭൂരിഭാഗം പേരും

തൊടുപുഴ ∙ ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി മെസഞ്ചർ വഴി പണം തട്ടിയൊടുക്കുന്നതൊന്നും ഒരു പുതുമ അല്ലാതായിരിക്കുന്നു. ബാങ്കിൽ നിന്നാണെന്നും മറ്റും പറഞ്ഞ് അക്കൗണ്ട് വിവരങ്ങളും ഒടിപിയും തട്ടിയെടുത്ത് പണം തട്ടുന്ന വിദ്യ ദിവസം തോറും പരിഷ്കരിക്കുകയാണ് തട്ടിപ്പുകാർ. പണം നഷ്ടമാകുന്ന ഭൂരിഭാഗം പേരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി മെസഞ്ചർ വഴി പണം തട്ടിയൊടുക്കുന്നതൊന്നും ഒരു പുതുമ അല്ലാതായിരിക്കുന്നു. ബാങ്കിൽ നിന്നാണെന്നും മറ്റും പറഞ്ഞ് അക്കൗണ്ട് വിവരങ്ങളും ഒടിപിയും തട്ടിയെടുത്ത് പണം തട്ടുന്ന വിദ്യ ദിവസം തോറും പരിഷ്കരിക്കുകയാണ് തട്ടിപ്പുകാർ. പണം നഷ്ടമാകുന്ന ഭൂരിഭാഗം പേരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി മെസഞ്ചർ വഴി പണം തട്ടിയൊടുക്കുന്നതൊന്നും ഒരു പുതുമ അല്ലാതായിരിക്കുന്നു. ബാങ്കിൽ നിന്നാണെന്നും മറ്റും പറഞ്ഞ് അക്കൗണ്ട് വിവരങ്ങളും ഒടിപിയും തട്ടിയെടുത്ത് പണം തട്ടുന്ന വിദ്യ ദിവസം തോറും പരിഷ്കരിക്കുകയാണ് തട്ടിപ്പുകാർ. പണം നഷ്ടമാകുന്ന ഭൂരിഭാഗം പേരും പരാതിപ്പെടാത്തതിനാൽ വളരെക്കുറച്ച് സംഭവങ്ങളെ പുറത്തറിയുന്നുള്ളു. എന്നിട്ടും പൊലീസ് സൈബർ സെല്ലിലാവട്ടെ പരാതികളുടെ എണ്ണം നാൾക്കുനാൾ കൂടിവരികയാണ്. നമ്മുടെ ജില്ലയിൽ അടുത്തിടെ നടന്ന ചില തട്ടിപ്പുകൾ ഇതൊക്കെയാണ്...

എടിഎം കാർഡിന് വ്യാജൻ

ADVERTISEMENT

ഒരു ലക്ഷത്തിലധികം രൂപ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന ഉപ്പുതറ സ്വദേശിയായ റിട്ട. ഉദ്യോഗസ്ഥന് 30,000 രൂപയോളം നഷ്ടമായത് എങ്ങനെയാണെന്ന് ഇപ്പോഴും വ്യക്തമല്ല. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ച ചപ്പാത്ത് തോപ്പിൽ വിശ്വംഭരനാണ്(74) പണം നഷ്ടമായത്. ദേശസാൽകൃത ബാങ്കിന്റെ ഏലപ്പാറ ശാഖയിലാണ് ഇദ്ദേഹത്തിന് അക്കൗണ്ട് ഉള്ളത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടത്.

സാധാരണയായി പണം പിൻവലിക്കപ്പെടുമ്പോൾ മൊബൈലിൽ എസ്എംഎസ് വരുന്നതാണെങ്കിലും പണം നഷ്ടപ്പെട്ടപ്പോൾ അതുണ്ടായില്ലെന്ന് ഇദ്ദേഹം പറയുന്നു. വ്യാജ എടിഎം കാർഡ് നിർമിച്ചാണ് തട്ടിപ്പെന്ന് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നു. ഹൃദയസംബന്ധമായ അസുഖമുള്ള ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേയാണ് പണം നഷ്ടമായത്.

ആദ്യം 10,000 രൂപയാണ് അക്കൗണ്ടിൽ നിന്ന് പിൻവലിക്കപ്പെട്ടത്. പിന്നീട് പലപ്പോഴായി പണം പിൻവലിക്കപ്പെട്ടു. ഇതിനിടെ ചില അവസരങ്ങളിൽ പണം തിരികെ അക്കൗണ്ടിലേക്ക് വരികയും ചെയ്തു. പിന്നീട് ബാങ്കിൽ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. അക്കൗണ്ട് വിവരം എടുത്ത് പരിശോധിച്ചപ്പോൾ മുംബൈയിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നതെന്ന് മനസ്സിലായി.

അതിനിടെ പണം അക്കൗണ്ടിലേക്ക് തിരികെ വന്നപ്പോൾ പലതവണയായി അത് പിൻവലിച്ചതുകൊണ്ട് പകുതിയിലധികം രൂപ നഷ്ടപ്പെടാതെ എടുക്കാൻ സാധിച്ചു. ഇതിനിടെ എടിഎം കാർഡിന്റെ പിൻ നമ്പർ മാറ്റുകയും ചെയ്തു. ഏതാനും മാസങ്ങളായി പണം നഷ്ടമാകുന്നില്ലെങ്കിലും പെൻഷൻ അടക്കം ആ അക്കൗണ്ടിലേക്ക് വരുന്ന പണം ഉടൻ പിൻവലിച്ച് സഹകരണ ബാങ്കിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്ന് ഇദ്ദേഹം പറയുന്നു.

ADVERTISEMENT

ഓൺലൈൻ നമ്പറിൽ പലതും വെറും ‘നമ്പറാ’

ഓൺലൈൻ പണമിടപാടിനുള്ള മൊബൈൽ ആപ്ലിക്കേഷനിലൂടെ പണം അയച്ചപ്പോൾ ഉണ്ടായ പ്രശ്‌നം പരിഹരിച്ചു കിട്ടാൻ ഓൺലൈനിൽ നിന്നു ലഭിച്ച നമ്പറിൽ പരാതിപ്പെട്ട സർക്കാർ ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് 45,000 രൂപ. കട്ടപ്പനയിലെ സ്വർണാഭരണശാലയിലെത്തി ആഭരണങ്ങൾ വാങ്ങിയശേഷം ഇവർ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് പണമിടപാട് നടത്തിയത്. 84,000 രൂപ ആഭരണശാലയുടെ അക്കൗണ്ടിലേക്ക് അയച്ചെങ്കിലും അവിടെ ലഭിച്ചില്ല.

ഉദ്യോഗസ്ഥയുടെ അക്കൗണ്ടിൽ നിന്ന് ഈ തുക പിൻവലിക്കപ്പെടുകയും ചെയ്തതോടെയാണ് പരാതിപ്പെടാൻ തീരുമാനിച്ചത്. ഉദ്യോഗസ്ഥ ഉപയോഗിച്ച മൊബൈൽ ആപ്ലിക്കേഷന്റെ പരാതി സെൽ നമ്പർ ഓൺലൈനിൽ നിന്ന് കണ്ടെത്തിയാണ് പരാതിപ്പെട്ടത്. പരാതി റജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിനിടെ മൊബൈലിലേക്ക് വന്ന ഒരു നമ്പർ കൈമാറിയതോടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 45,000 രൂപ കൂടി നഷ്ടമാവുകയായിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ആപ്ലിക്കേഷന്റെ പേരിൽ ഓൺലൈനിൽ നൽകിയിരിക്കുന്ന വ്യാജ പരാതി പരിഹാര നമ്പറുമായാണ് ബന്ധപ്പെട്ടതെന്ന് മനസ്സിലായത്. എന്നാൽ, ഉദ്യോഗസ്ഥയുടെ അക്കൗണ്ടിൽ നിന്ന് ആഭരണശാലയ്ക്കു കൈമാറിയ തുക പിന്നീട് ആ അക്കൗണ്ടിൽ ലഭിക്കുകയും ചെയ്തു.

ADVERTISEMENT

ആർമി നഹി ഫ്രോഡ്

ആർമി ഉദ്യോഗസ്ഥൻ ചമഞ്ഞുള്ള ഓൺലൈൻ തട്ടിപ്പിൽ അടിമാലി ഇരുന്നൂറേക്കറിലെ പച്ചക്കറി വ്യാപാരികൾക്ക് അടുത്ത നാളിൽ നഷ്ടമായത് 42,000 രൂപ.മൂന്നാറിൽ ക്യാംപ് ചെയ്യുന്ന പട്ടാളക്കാർക്ക് പച്ചക്കറി ആവശ്യപ്പെടുകയും ഓർഡർ നൽകിയുമായിരുന്നു. തുടർന്ന് അക്കൗണ്ട് നമ്പറും പിൻ നമ്പറും ആവശ്യപ്പെട്ടു. ഇതു നടത്തിയതോടെ എടിഎം വഴി മിനിറ്റുകളുടെ വ്യത്യാസത്തിൽ പണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും ഫലം ഉണ്ടായില്ല. ഇതോടൊപ്പം തൊട്ടടുത്ത ദിവസങ്ങളിൽ അടിമാലി ടൗണിലെ 2 പച്ചക്കറി കടകളിൽ സമാന സ്വഭാവമുള്ള തട്ടിപ്പിന് ശ്രമം നടന്നിരുന്നു.

തട്ടിപ്പിന് അവധിയില്ല

അവധി വ്യാപാരങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിലും സുഗന്ധവ്യഞ്ജനങ്ങളുടേയും മറ്റ് ഉൽപന്നങ്ങളുടെയും അവധി വ്യാപാരത്തിലൂടെ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം ഹൈറേഞ്ചിൽ ഓരോ വർഷവും വർധിക്കുകയാണ്. അവധി വ്യാപാരത്തിലൂടെ 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെ നഷ്ടം സംഭവിച്ച വ്യാപാരികൾ ജില്ലയിലുണ്ട്. നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില കമ്പനികളാണ് അവധി വ്യാപാരത്തിൽ തട്ടിപ്പു നടത്തുന്നതിൽ മുൻപന്തിയിലുള്ളത്.

റിയൽ എസ്റ്റേറ്റ്, ഓഹരികൾ എന്നിവയിൽ പണം മുടക്കി ലാഭമെടുക്കുന്ന രീതിയിൽ ഏലം, കുരുമുളക്, കാപ്പി, പരുത്തി തുടങ്ങിയ കാർഷിക ഉൽപന്നങ്ങൾ സ്വർണം, വെള്ളി തുടങ്ങിയ ലോഹങ്ങൾ, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവയുടെ വിലയിലുണ്ടാകുന്ന ഏറ്റകുറച്ചിലുകൾക്ക് അനുസൃതമായി ലാഭം നേടിത്തരുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ചാണ് മലഞ്ചരക്ക് വ്യാപാരികളും കർഷകരും കമ്പനികളുടെ കെണിയിൽ പെടുന്നത്.

എക്സ്ചേഞ്ചുമായി നേരിട്ട് ബന്ധമുള്ള കമ്പനികളും ബ്രോക്കർമാരും ചേർന്ന് ഉൽപന്നങ്ങളുടെ വിലയിൽ ബോധപൂർവം ഏറ്റക്കുറച്ചിലുകൾ കൊണ്ടു വന്ന് ഇടപാടുകാരെ നഷ്ടത്തിലാക്കും എന്നാണ് പണം നഷ്ടമായവർ പറയുന്നത്. സോഫ്റ്റ്‌വെയർ അടിസ്ഥാനത്തിലുള്ള ഇടപാടുകൾ, ഇലക്ട്രോണിക് ബില്ലിങ് രീതികൾ എന്നിവയിൽ അവഗാഹമില്ലാത്ത ഇടപാടുകാരെ കമ്പനികളും ബ്രോക്കർമാരും ചേർന്ന് കബളിപ്പിക്കും. കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും അജ്ഞത മുതലെടുത്ത് കമ്പനികൾ കോടിക്കണക്കിന് രൂപ ലാഭം ഉണ്ടാക്കുന്നു.

ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് ആളുകളെ ചേർക്കും. തുടർന്ന് വിൽപനയും വാങ്ങലുകളിലും ഇടനിലക്കാരുടെ റോൾ ചമഞ്ഞ് ലാഭം കിട്ടുന്ന ഭാഗം കേന്ദ്രീകൃത ഇലക്ട്രോണിക് സംവിധാനത്തിലൂടെ മനസ്സിലാക്കി ഇടപാടുകളിലൂടെ പണം തട്ടിയെടുക്കുകയാണ് കമ്പനികൾ ചെയ്യുന്നത്. അക്കൗണ്ടിലെ പണം തീർന്നാലും വ്യാപാരം അവസാനിപ്പിക്കില്ല. വിൽപനക്കാരോ വാങ്ങലുകാരോ ഇല്ലെന്ന കാരണം പറഞ്ഞ് അക്കൗണ്ട് ചേർക്കുമ്പോൾ ഇടപാടുകാരിൽ നിന്ന് വാങ്ങി വയ്ക്കുന്ന ബ്ലാങ്ക് ചെക്കുകൾ ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിക്കും. 

അൽപം ചിന്തിച്ചാൽ പണി കിട്ടില്ല

അടിമാലിയിൽ വസ്ത്ര വ്യാപാര സ്ഥാപന ഉടമയ്ക്ക് 7 ലക്ഷം രൂപ സമ്മാനം അടിച്ചതായി റജിസ്റ്റേഡ് കത്ത് എത്തി. ഇതിന്റെ ഒരു ശതമാനം തുക അക്കൗണ്ട് വഴി അടയ്ക്കണമെന്ന സന്ദേശം പിന്നാലെ എത്തി. ഇതിൽ പന്തികേടു തോന്നിയ വ്യാപാരി പിൻ വാങ്ങിയതിനാൽ പണ നഷ്ടം ഉണ്ടായില്ല. മകന് ഉപരിപഠനത്തിന് കാനഡയിൽ സീറ്റ് തരപ്പെടുത്തി നൽകാം എന്ന വാഗ്ദാനത്തിൽ പെട്ട അടിമാലി സ്വദേശിക്ക് അടുത്ത നാളിൽ നഷ്ടപ്പെട്ടത് 40,000 രുപയാണ്.

എടിഎം കാർഡ് കിട്ടിയതുമില്ല, കാശ് പോകുകയും ചെയ്തു

നഷ്ടപ്പെട്ട എടിഎം കാർഡിന് പകരം എടിഎം കാർഡ് നൽകാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ പക്കൽ നിന്നും തട്ടിപ്പ് സംഘം 4 തവണയായി കവർന്നത് 28000 രൂപ. ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ പരിധിയിൽ സമീപകാലത്ത് നടന്ന സംഭവമാണിത്. എടിഎം കാർഡ് നഷ്ടപ്പെട്ട വീട്ടമ്മയുടെ ഫോണിലേക്ക് ഒരു കോൾ എത്തി. ബാങ്കിൽ നിന്നാണ് പുതിയ എടിഎം കാർഡ് നൽകാം. ഒടിപി അയയ്ക്കും. അതു പറഞ്ഞ് തരണമെന്നാണു ബാങ്കിൽ നിന്നെന്ന വ്യാജേന വിളിച്ചവരുടെ ആവശ്യം. അങ്ങനെ വീട്ടമ്മയുടെ ഫോണിലേക്ക് 4 തവണ ഒടിപി എത്തി. 4 തവണയും ഒടിപി പറഞ്ഞ് കൊടുത്തതോടെ പണം നഷ്ടപ്പെട്ടു.