ചിന്നക്കനാൽ ∙ വനമേഖലയിൽ വേനൽക്കാലത്ത് കാട്ടുതീ തടയാനായി വനം വകുപ്പ് സ്വീകരിച്ച മുൻകരുതൽ നടപടിക്കെതിരെ നാട്ടുകാരുടെ പരാതി. വനാതിർത്തികളിലെ പുൽമേടുകൾക്കു തീയിട്ടാണ് കാട്ടുതീ തടയാനുള്ള കൺട്രോൾഡ് ഫയറിങ് നടപ്പാക്കിയത്. ചിന്നക്കനാലിൽ 18 ഹെക്ടറോളം സ്ഥലത്ത് കൺട്രോൾ ഫയറിങ് പൂർത്തിയാക്കിയതായി ദേവികുളം റേഞ്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിന്നക്കനാൽ ∙ വനമേഖലയിൽ വേനൽക്കാലത്ത് കാട്ടുതീ തടയാനായി വനം വകുപ്പ് സ്വീകരിച്ച മുൻകരുതൽ നടപടിക്കെതിരെ നാട്ടുകാരുടെ പരാതി. വനാതിർത്തികളിലെ പുൽമേടുകൾക്കു തീയിട്ടാണ് കാട്ടുതീ തടയാനുള്ള കൺട്രോൾഡ് ഫയറിങ് നടപ്പാക്കിയത്. ചിന്നക്കനാലിൽ 18 ഹെക്ടറോളം സ്ഥലത്ത് കൺട്രോൾ ഫയറിങ് പൂർത്തിയാക്കിയതായി ദേവികുളം റേഞ്ച് ഓഫിസർ പറഞ്ഞു.

ജനവാസ മേഖലകളോടു ചേർന്ന പുൽമേടുകളിലും തീയിട്ടതിനാൽ മഴ പെയ്താൽ ഉടൻ പുതിയ പുല്ല് വളരും. ഇളം പുല്ല് തിന്നാൻ കാട്ടാനകൾ കൂട്ടമായി‍ എത്തുമെന്നാണ് നാട്ടുകാരുടെ ആശങ്ക. പുൽമേടുകൾക്ക് തീയിടാനെത്തിയ വാച്ചർമാരുമായി നാട്ടുകാരിൽ ചിലർ വാക്കു തർക്കത്തിലേർപ്പെട്ടിരുന്നു.

ADVERTISEMENT

4 മീറ്റർ വീതിയിൽ ഫയർ‌ ലൈനുകൾ തെളിക്കുന്നതിനു പകരം പുൽമേടുകൾ മുഴുവൻ തീയിടുന്നത് അശാസ്ത്രീയമാണെന്നും നാട്ടുകാർ പറയുന്നു. അനേകം ചെറുജീവികളുടെ ആവാസ വ്യവസ്ഥയാണ് ഇതു മൂലം നഷ്ടമായത്. എന്നാൽ, വനം വകുപ്പ് എല്ലാ റേഞ്ചുകളിലും കാട്ടുതീ തടയുന്നതിനുള്ള പതിവ് നടപടി മാത്രമാണിതെന്നാണു വനപാലകരുടെ വാദം.