മുള്ളരിങ്ങാട് ∙ വെള്ളക്കയം– തലക്കോട് റോഡ് തകർന്നതോടെ കാൽനട യാത്ര പോലും ദുഷ്കരമായി. റോഡ് തകർന്നിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും റീ ടാർ ചെയ്യാൻ നടപടിയില്ല. യാത്ര അതീവ ദുഷ്കരമായതോടെ പല തവണ നാട്ടുകാർ പൊതു മരാമത്തു വകുപ്പ് അധികൃതർക്ക് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുള്ളരിങ്ങാട് ∙ വെള്ളക്കയം– തലക്കോട് റോഡ് തകർന്നതോടെ കാൽനട യാത്ര പോലും ദുഷ്കരമായി.  റോഡ് തകർന്നിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും  റീ ടാർ ചെയ്യാൻ നടപടിയില്ല.  യാത്ര അതീവ ദുഷ്കരമായതോടെ പല തവണ നാട്ടുകാർ പൊതു മരാമത്തു വകുപ്പ് അധികൃതർക്ക് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയെങ്കിലും നടപടിയൊന്നും  ഉണ്ടായില്ല.  വെള്ളക്കയം മുതൽ ഇല്ലി പ്ലാന്റേഷൻ വരെയുള്ള ഭാഗമാണ് പൂർണമായും തകർന്ന് കിടക്കുന്നത്.

ഈ ഭാഗം തൊടുപുഴ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ്. ചേലച്ചുവട് നിന്നും കോതമംഗലം ഭാഗത്തേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരവും ഇതാണ്. അതിനാൽ ദിവസവും നൂറുകണക്കിനു യാത്രക്കാരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. റോഡ് തകർന്നതോടെ ഇതുവഴിയുള്ള ബസ് സർവീസുകൾ നിർത്തി വയ്ക്കാനുള്ള  തീരുമാനത്തിലാണ് ഉടമകൾ. വിദ്യാർഥികളും മറ്റ് യാത്രക്കാരും  ഉൾപ്പെടെ ഇതു വഴി യാത്ര ചെയ്യുന്ന  നൂറു കണക്കിനു യാത്രക്കാരാണ് യാത്രാ ദുരിതം മൂലം കഷ്ടപ്പെടുന്നത്.

ADVERTISEMENT

ഇടുക്കി ജില്ലയിലൂടെ കടന്നു പോകുന്നത് 6.6 കിലോമീറ്റർ  റോഡ് ആണെന്നും ഇതിൽ മൂന്നു കിലോമീറ്റർ റോഡിന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് അധികൃതർ പറയുന്നു. എന്നാൽ പണി ഏറ്റെടുത്ത കരാറുകാരന്  കോവിഡ് പ്രതിസന്ധി രൂക്ഷമായതു മൂലം പണികൾ നടത്താൻ സാധിക്കാതെ വന്നു. ഇതെ തുടർന്ന്  റോഡിന്റെ പണികൾക്ക് റീ ടെൻഡർ നടത്തിയെന്നും ഉടൻ പണികൾ തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.