തൊടുപുഴ ∙ ജില്ലയിൽ ഇടവിട്ട് മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയിൽ ഇന്നലെ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരുന്നെങ്കിലും പകൽ കാര്യമായ മഴ ഉണ്ടായില്ല. തൊടുപുഴ ഉൾപ്പെടെ ചിലയിടങ്ങളിൽ മാത്രമാണു മഴ പെയ്തത്. ഹൈറേഞ്ചിന്റെ പലഭാഗങ്ങളിലും പകൽ മഴ മാറിനിന്നു. അതേ സമയം, ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ

തൊടുപുഴ ∙ ജില്ലയിൽ ഇടവിട്ട് മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയിൽ ഇന്നലെ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരുന്നെങ്കിലും പകൽ കാര്യമായ മഴ ഉണ്ടായില്ല. തൊടുപുഴ ഉൾപ്പെടെ ചിലയിടങ്ങളിൽ മാത്രമാണു മഴ പെയ്തത്. ഹൈറേഞ്ചിന്റെ പലഭാഗങ്ങളിലും പകൽ മഴ മാറിനിന്നു. അതേ സമയം, ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ജില്ലയിൽ ഇടവിട്ട് മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയിൽ ഇന്നലെ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരുന്നെങ്കിലും പകൽ കാര്യമായ മഴ ഉണ്ടായില്ല. തൊടുപുഴ ഉൾപ്പെടെ ചിലയിടങ്ങളിൽ മാത്രമാണു മഴ പെയ്തത്. ഹൈറേഞ്ചിന്റെ പലഭാഗങ്ങളിലും പകൽ മഴ മാറിനിന്നു. അതേ സമയം, ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ജില്ലയിൽ ഇടവിട്ട് മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയിൽ ഇന്നലെ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരുന്നെങ്കിലും പകൽ കാര്യമായ മഴ ഉണ്ടായില്ല. തൊടുപുഴ ഉൾപ്പെടെ ചിലയിടങ്ങളിൽ മാത്രമാണു മഴ പെയ്തത്. ഹൈറേഞ്ചിന്റെ പലഭാഗങ്ങളിലും പകൽ മഴ മാറിനിന്നു. അതേ സമയം, ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ  ജില്ലയിൽ ഇന്ന് മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുണ്ട്.  ഇന്നലെ രാവിലെ 7ന് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തതു ശരാശരി 7.92 മില്ലീമീറ്റർ മഴയാണ്. ദേവികുളം താലൂക്കിലായിരുന്നു മഴ കൂടുതൽ.  

കാലവർഷ മുന്നൊരുക്കം;മാർഗനിർദേശമായി

ADVERTISEMENT

∙ റോഡരികിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ നീക്കം ചെയ്യാൻ പൊതുമരാമത്ത് റോഡ്‌സ്, എൻഎച്ച്, എൽഎസ്ജിഡി എന്നിവർ അടിയന്തര നടപടികൾ സ്വീകരിക്കണം. റോഡിന്റെ വശങ്ങളിൽ, വനഭൂമിയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ ശിഖരങ്ങൾ മുറിച്ചു നീക്കുന്നതിന് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തെ ചുമതലപ്പെടുത്തി. ഓഫിസ് പരിസരത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ/ശിഖരങ്ങൾ എന്നിവ നീക്കം ചെയ്യാൻ  ഓഫിസ് മേധാവികൾ നടപടി സ്വീകരിക്കണമെന്നും ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ സമിതി (ഡിഇഒസി) അധ്യക്ഷ കൂടിയായ കലക്ടർ ഷീബ ജോർജ് ഉത്തരവിട്ടു.

അപകടഭീഷണിയുള്ള മരങ്ങളും ശിഖരങ്ങളും വെട്ടിമാറ്റണം

∙ വ്യക്തികളുടെ ഭൂമിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ മൂലം നാശനഷ്ടം ഉണ്ടായാൽ നഷ്ടപരിഹാരം ഭൂവുടമ വഹിക്കണം. ഇവ മുറിച്ചുനീക്കുന്നതിനു വില്ലേജ്തല ട്രീ കമ്മിറ്റി ചേർന്ന് അടിയന്തര നടപടിയെടുക്കുന്നതിനു തദ്ദേശഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം.  റോഡിന്റെ വശങ്ങളിൽ കാഴ്ച മറയുന്ന രീതിയിൽ വളർന്നു നിൽക്കുന്ന കുറ്റിക്കാടുകളും റോഡിലേക്ക് ചേർന്നു നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങളും മുറിച്ചു മാറ്റുന്നതിനും നിലവിലുള്ള മുന്നറിയിപ്പ് ബോർഡുകൾ വൃത്തിയാക്കുന്നതിനും ആവശ്യമെങ്കിൽ പുതിയവ സ്ഥാപിക്കുന്നതിനും പിഡബ്ല്യുഡി റോഡ്‌സ്, എൻഎച്ച് വകുപ്പുകളെ ചുമതലപ്പെടുത്തി. 

റോഡുകളുടെ വശങ്ങളിലുള്ള ഓടകൾ വൃത്തിയാക്കുന്നതിനും  അറ്റകുറ്റപ്പണികൾ നടത്തുന്നതിനും പൊതുമരാമത്ത് റോഡ്സ് ദേശീയപാത, തദ്ദേശ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. പൊലീസ്, ഫയർ ആൻഡ് റെസ്ക്യു വകുപ്പുകളുടെ കൈവശമുള്ള എല്ലാ അസ്‌കാ ലൈറ്റുകളും പ്രവർത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തണം. 

ADVERTISEMENT

പകർച്ചവ്യാധികളെ തടയണം

∙ ആരോഗ്യവകുപ്പ് അടിയന്തരമായി ആശാ വർക്കർമാരുടെയും പിഎച്ച്സി ജീവനക്കാരുടെയും ജില്ലാതല യോഗം ചേർന്നു സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തണം. മഴക്കാലത്തുണ്ടാകുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ ആവശ്യമായ മരുന്നുകൾ ശേഖരിച്ച് സൂക്ഷിക്കണം. ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സജീവമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കണം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയിലെ താലൂക്കുകൾ കേന്ദ്രീകരിച്ച് ആംബുലൻസുകൾ സജ്ജമാക്കണം.

സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

∙ ജില്ലയിലെ എല്ലാ സ്‌കൂൾ കെട്ടിടങ്ങളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തണം. പരിസരങ്ങൾ പൂർണമായും വൃത്തിയാക്കി ഇഴജന്തുക്കൾ ഇല്ലെന്നു വിദ്യാഭ്യാസ ഉപഡയറക്ടർ ഉറപ്പാക്കണം. പാറമടകളിലെ കുളങ്ങൾക്കു ചുറ്റും ഉറപ്പുള്ള വേലി അല്ലെങ്കിൽ മതിൽ കെട്ടി സംരക്ഷിക്കണം. പടുതക്കുളങ്ങൾ പരിശോധിച്ച് അപകടാവസ്ഥയില്ല എന്ന് ഉറപ്പുവരുത്തുന്നതിനു ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി. 

ADVERTISEMENT

പുഴകളിൽ അടിഞ്ഞഎക്കൽ നീക്കണം

∙ പുഴകളിൽ അടിഞ്ഞുകൂടിയ എക്കൽ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണം. മാറ്റിപ്പാർപ്പിക്കേണ്ട എല്ലാവരുടെയും വിവരങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങൾ മുഖേന ശേഖരിച്ച് ക്രോഡീകരിച്ച് സമർപ്പിക്കാൻ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്കു നിർദേശം നൽകി.

ഡാമുകളുടെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കേണ്ട സാഹചര്യമുണ്ടായാൽ മുൻകരുതലായി ബഹിർഗമന പാതയുടെ ഇരുവശങ്ങളിലും മാറ്റിപ്പാർപ്പിക്കേണ്ടവരുടെ വിവരം ശേഖരിച്ചു പട്ടിക തയാറാക്കി തഹസിൽദാർ ഡിഇഒസിയിൽ സമർപ്പിക്കണം. മൺസൂൺ മുന്നൊരുക്കവുമായി ബന്ധപ്പെട്ടു ചേരുന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിൽ വിവിധ വകുപ്പുകൾ സ്വീകരിച്ചിട്ടുള്ള നടപടികൾ വിലയിരുത്തുമെന്നും കലക്ടർ അറിയിച്ചു.