തൊടുപുഴ ∙ കാലവർഷം ആരംഭിച്ച് ഒരു മാസത്തോട് അടുക്കുമ്പോൾ ജില്ലയിൽ 68% മഴക്കുറവ്. ജൂൺ ഒന്നു മുതൽ ഇന്നലെ വരെ 627.7 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് ജില്ലയിൽ ലഭിച്ചതു 198.8 മില്ലിമീറ്റർ മഴ മാത്രം. ഇത്തവണ പ്രതീക്ഷിച്ചതിലും നേരത്തേ കാലവർഷം എത്തിയെങ്കിലും ജൂണിൽ സാധാരണ ലഭിക്കാറുള്ളതിന്റെ പകുതി പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ കാലവർഷം ആരംഭിച്ച് ഒരു മാസത്തോട് അടുക്കുമ്പോൾ ജില്ലയിൽ 68% മഴക്കുറവ്. ജൂൺ ഒന്നു മുതൽ ഇന്നലെ വരെ 627.7 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് ജില്ലയിൽ ലഭിച്ചതു 198.8 മില്ലിമീറ്റർ മഴ മാത്രം.  ഇത്തവണ പ്രതീക്ഷിച്ചതിലും നേരത്തേ കാലവർഷം എത്തിയെങ്കിലും ജൂണിൽ സാധാരണ ലഭിക്കാറുള്ളതിന്റെ പകുതി പോലും മഴ കിട്ടിയില്ല. ഇതു കാർഷികമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. ജില്ലയിൽ മിക്കയിടങ്ങളിലും ഇന്നലെ പകൽ മഴയുണ്ടായില്ല.

അധികസമയവും തെളിഞ്ഞ കാലാവസ്ഥയായിരുന്നു. മേയ് 29നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിൽ കാലവർഷം സ്ഥിരീകരിച്ചെങ്കിലും ജൂൺ ഒന്നു മുതൽ ലഭിച്ച മഴയാണ് ഔദ്യോഗികമായി കാലവർഷക്കണക്കിൽ ഉൾപ്പെടുത്തുന്നത്. തുടക്കം മുതൽ വളരെ ദുർബലമായിരുന്നു കാലവർഷം. ഇതിനിടെ, പല ദിവസങ്ങളിലും മഴ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും കാര്യമായ മഴയുണ്ടായില്ല.

ADVERTISEMENT

കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത ദിവസങ്ങളിൽ ജില്ലയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാം. അതേസമയം, ഈ വർഷം ജില്ലയിൽ വേനൽമഴ ശക്തമായിരുന്നു. മാർച്ച് ഒന്നു മുതൽ മേയ് 31 വരെ ജില്ലയിൽ 88% അധികമഴ ലഭിച്ചതായാണു കണക്ക്. ഇക്കാലയളവിൽ ജില്ലയിൽ ലഭിച്ചത് 800.7 മില്ലീമീറ്റർ മഴയാണ്. സാധാരണ 426.4 മില്ലീമീറ്റർ മഴയാണു ലഭിക്കാറുള്ളത്.