ചെറുതോണി ∙ രോഗിയും വിധവയുമായ വീട്ടമ്മ കുടുംബം പോറ്റാനും മൂന്നു പെൺമക്കളുടെ വിദ്യാഭ്യാസത്തിനും സഹായം തേടുന്നു. ഇടുക്കി വാഴത്തോപ്പ് പഞ്ചായത്ത് ഏഴാം വാർഡിൽ കടായിൽ വീട്ടിൽ അനിതയാണ് നിത്യ ചെലവുകൾക്കു പോലും വഴിയില്ലാതെ ദുരിതജീവിതം നയിക്കുന്നത്. പ്ലസ് ടു പാസായ മൂത്ത മക്കളായ അഹല്യയും അശ്വതിയും പത്താം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതോണി ∙ രോഗിയും വിധവയുമായ വീട്ടമ്മ കുടുംബം പോറ്റാനും മൂന്നു പെൺമക്കളുടെ വിദ്യാഭ്യാസത്തിനും സഹായം തേടുന്നു. ഇടുക്കി വാഴത്തോപ്പ് പഞ്ചായത്ത് ഏഴാം വാർഡിൽ കടായിൽ വീട്ടിൽ അനിതയാണ് നിത്യ ചെലവുകൾക്കു പോലും വഴിയില്ലാതെ ദുരിതജീവിതം നയിക്കുന്നത്. പ്ലസ് ടു പാസായ മൂത്ത മക്കളായ അഹല്യയും അശ്വതിയും പത്താം ക്ലാസ് പാസായ ഇളയ മകൾ അമ്പിളിയുമടങ്ങുന്ന കുടുംബമാണ് അനിതയുടേത്.

ക്രഷർ തൊഴിലാളിയായിരുന്ന ഭർത്താവ് ലാലു 10 വർഷം മുൻപ് വാഹനാപകടത്തിൽ മരിച്ചു. ഈ സമയം സ്വന്തമായി വീടു പോലുമില്ലാതിരുന്ന അനിതയും മക്കളും അയൽവാസികളുടെ തണലിലായിരുന്നു കഴിഞ്ഞത്.  സുമനസ്സുകളുടെ സഹായത്താൽ രണ്ടു വർഷം മുൻപ് ഇവർക്കു വീടു നിർമിച്ചു നൽകി. അനാരോഗ്യം കാരണം ജോലി ചെയ്യാൻ അനിതയ്ക്കു സാധിക്കുന്നില്ല. ചുറ്റുവട്ടത്തു നിന്നു കിട്ടുന്ന ചെറിയ സാമ്പത്തിക സഹായം കൊണ്ടാണ് ഈ കുടുംബം നിത്യവൃത്തി കഴിഞ്ഞു പോരുന്നത്.

ADVERTISEMENT

വാഴത്തോപ്പ് പഞ്ചായത്ത് അംഗങ്ങളായ സെലിൻ വിൻസന്റും കുട്ടൻ കറുപ്പനും മുൻകയ്യെടുത്തു രൂപീകരിച്ച കൂട്ടായ്മയുടെ സഹായമുണ്ടെങ്കിലും സുമനസ്സുകളുടെ കാരുണ്യം കൂടെയുണ്ടായാൽ തന്റെ മൂന്നു മക്കൾക്കും മികച്ച വിദ്യാഭ്യാസം നൽകാമെന്ന പ്രതീക്ഷയിലാണ് അനിത. അക്കൗണ്ട്– 67199829726, എസ്ബിഐ, ഇടുക്കി ബ്രാഞ്ച്. ഐഎഫ്എസ്‌സി എസ്ബിഐഎൻ 0070027.